എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി നടൻ വിനായകൻ രംഗത്ത്. ഫേസ്‌ബുക്കിലാണ് ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ നടൻ പങ്കുവെച്ചിരിക്കുന്നത്. എളമക്കര നോർത്ത് 33-ാം ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.അനിൽകുമാർ, കത്രികടവ് 64-ാം ഡിവിഷനിലെ സ്ഥാനാർത്ഥി സോജൻ ആന്റണി, കളമശേരി നഗരസഭ 5-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഹാജറ ഉസ്മാൻ, തൃപ്പൂണിത്തുറ നഗരസഭ 38-ാം വാർഡിലെ സ്ഥാനാർത്ഥി ആർ.വി.വാസുദേവ് തുടങ്ങിയവരുടെ പ്രചാരണ പോസ്റ്ററുകൾ വിനാകൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

 

Posted by Vinayakan on Tuesday, December 8, 2020