- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
51 ലക്ഷത്തിലധികം ആളുകൾ യൂട്യൂബിലൂടെ ചിത്രം കണ്ടു; മലയാളം വേണ്ട രീതിയിൽ സ്വീകരിച്ചില്ലെങ്കിലും ഹിന്ദി പരിഭാഷക്ക് അംഗീകാരം കിട്ടിയെന്നും സംവിധായകൻ; ലിറ്റിൽ സുപ്പാർമാനെ കുറിച്ച് അവകാശവാദവുമായി വിനയൻ
കൊച്ചി: കോമിക് ബുക്കുകളോട് അതീവ താൽപര്യമുള്ള വില്ലി വിൽസൺ എന്ന പന്ത്രണ്ടു വയസുകാരന്റെ കഥ പറയുന്ന ത്രീഡി ചിത്രമായ ലിറ്റിൽ സൂപ്പർമാൻ ദ്വിമാന ചിത്രമായി ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് വിനയൻ. 51 ലക്ഷത്തിലധികം ആളുകൾ യൂട്യൂബിലൂടെ ചിത്രം കണ്ടു. മലയാളം വേണ്ട രീതിയിൽ സ്വീകരിച്ചില്ലെങ്കിലും ഹിന്ദി പരിഭാഷക്ക് അംഗീകാരം ലഭിച്ചതിൽ താൻ സന്തോഷവാനാണെന്നും വിനയൻ പറഞ്ഞു. മാസ്റ്റർ ഡെനി, ബേബി നയൻതാര, പ്രവീണ, അൻസിബ ഹസൻ, രഞ്ജിത്ത് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 2014-ലാണ് പുറത്തിറങ്ങിയത്. 2017-ലാണ് ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയത്. കുട്ടികളുടെ ചിത്രമെന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് ലിറ്റിൽ സൂപ്പർമാൻ എടുത്തത്. എന്നാൽ കേരളത്തിൽ മികച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. സിനിമയിൽ ഒരു കുട്ടി തോക്കെടുത്തു എന്ന ആരോപണം മൂലം ബാലാവകാശ കമ്മീഷനിൽ പോവുകയും പിന്നീട് സിനിമയിലെ ചില ഭാഗങ്ങൾ വീണ്ടും ചിത്രീകരിക്കുകയും ചെയ്തു. റിലീസ് ചെയ്തപ്പോഴാവട്ടെ, അക്കാലത്ത് സിനിമാരംഗത്ത്
കൊച്ചി: കോമിക് ബുക്കുകളോട് അതീവ താൽപര്യമുള്ള വില്ലി വിൽസൺ എന്ന പന്ത്രണ്ടു വയസുകാരന്റെ കഥ പറയുന്ന ത്രീഡി ചിത്രമായ ലിറ്റിൽ സൂപ്പർമാൻ ദ്വിമാന ചിത്രമായി ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് വിനയൻ.
51 ലക്ഷത്തിലധികം ആളുകൾ യൂട്യൂബിലൂടെ ചിത്രം കണ്ടു. മലയാളം വേണ്ട രീതിയിൽ സ്വീകരിച്ചില്ലെങ്കിലും ഹിന്ദി പരിഭാഷക്ക് അംഗീകാരം ലഭിച്ചതിൽ താൻ സന്തോഷവാനാണെന്നും വിനയൻ പറഞ്ഞു. മാസ്റ്റർ ഡെനി, ബേബി നയൻതാര, പ്രവീണ, അൻസിബ ഹസൻ, രഞ്ജിത്ത് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം 2014-ലാണ് പുറത്തിറങ്ങിയത്. 2017-ലാണ് ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയത്.
കുട്ടികളുടെ ചിത്രമെന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് ലിറ്റിൽ സൂപ്പർമാൻ എടുത്തത്. എന്നാൽ കേരളത്തിൽ മികച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. സിനിമയിൽ ഒരു കുട്ടി തോക്കെടുത്തു എന്ന ആരോപണം മൂലം ബാലാവകാശ കമ്മീഷനിൽ പോവുകയും പിന്നീട് സിനിമയിലെ ചില ഭാഗങ്ങൾ വീണ്ടും ചിത്രീകരിക്കുകയും ചെയ്തു. റിലീസ് ചെയ്തപ്പോഴാവട്ടെ, അക്കാലത്ത് സിനിമാരംഗത്ത് തനിക്ക് ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ ചിത്രത്തെയും പ്രതികൂലമായി ബാധിച്ചു.
എന്നാൽ സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റിയപ്പോൾ മികച്ച പ്രതികരണം ലഭിച്ചു. ഗ്രാഫിക്‌സിനെ കുറിച്ചും അഭിനേതാവായ ഡെനി എന്ന ബാലനെ കുറിച്ചും മികച്ച അഭിപ്രായമാണ് ഹിന്ദി പ്രേക്ഷകർ നൽകിയത്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ഹിന്ദി ഭാഷയിൽ ലഭിച്ച സ്വീകാര്യത മലയാള സിനിമക്ക് ലഭിച്ച അംഗീകാരം തന്നെയാണെന്നും വിനയൻ പറഞ്ഞു.