സുരേഷ് ഗോപി ആളൊരു മണ്ടനാണെന്ന് സംവിധായകൻ വിനയൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. എംപിയായി സ്ഥാനക്കയറ്റം നേടിയ നടൻ സുരേഷ് ഗോപിയെ പരിഹസിച്ച് വിനയൻ നടത്തിയ പ്രസ്താവനയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. മണ്ടനാണെങ്കിലും ആളൊരു ശുദ്ധനാണെന്നാണ് സുരേഷ് ഗോപിയെ കുറിച്ച് വിനയൻ പരിഹസിച്ച് പറഞ്ഞത്.

ചാലക്കുടിയിടെ ഇടതുമുന്നണി സ്ഥാനാർത്ഥി ബി ഡി ദേവസിക്കു വേണ്ടി പ്രസംഗിക്കുന്നതിനിടെയാണ് വിനയൻ വിവാദമായ ഈ പ്രസ്താവന നടത്തിയത്. ഹെലികോപ്ടറിലാണ് സുരേഷ് ഗോപിയുടെ പ്രചാരണം. സുരേഷ് ഗോപിയെ മാത്രമല്ല ഉമ്മൻ ചാണ്ടിക്കെതിരേ വിമർശനം നടത്താനും വിനയൻ മുതിർന്നു. ഭരണാധികാരി എന്ന നിലയിൽ താൻ ഏറെ പ്രതീക്ഷയോടെ കണ്ട് ഉമ്മൻ ചാണ്ടി കഴിഞ്ഞ അഞ്ചു വർഷമായി സംസ്‌കാരവും ധാർമികതയും നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും ഇപ്പോൾ എന്ത് വൃത്തികേട് കാണിച്ചാും പ്രശ്‌നമില്ലാത്ത അവസ്ഥയിലേക്ക് എത്തിയെന്നും വിനയൻ പറഞ്ഞു..