- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കര ഉപതിരഞ്ഞെടുപ്പ് ബജറ്റ് വിൽക്കുന്ന അഴിമതിക്കാർക്കെതിരായ പ്രതികരണമാകട്ടെ! യുഡിഎഫ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: അരുവിക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോൾ സൈബർ ലോകവും പ്രചരണ ചൂടിലാണ്. രണ്ട് സ്ഥാനാർത്ഥികളുടെയും പക്ഷം പിടിച്ചുള്ള പോസ്റ്റുകൾ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനിടെ യുഡിഎഫ് സർക്കാറിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സംവിധായകൻ വിനയൻ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ തോൽക്കണമെന്ന ആഗ്രഹം പ്രകടിപ
തിരുവനന്തപുരം: അരുവിക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോൾ സൈബർ ലോകവും പ്രചരണ ചൂടിലാണ്. രണ്ട് സ്ഥാനാർത്ഥികളുടെയും പക്ഷം പിടിച്ചുള്ള പോസ്റ്റുകൾ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനിടെ യുഡിഎഫ് സർക്കാറിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സംവിധായകൻ വിനയൻ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ തോൽക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് വിനയൻ രംഗത്തെത്തിയത്. ബാർകോഴ വിവാദത്തിൽ പെട്ട ധനമന്ത്രി കെ എം മാണിയെ ഉന്നമിട്ടാണ് വിനയന്റെ വിമർശനം.
കേരള ജനതയുടെ ആത്മാഭിമാന പോരാട്ടമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്. പട്ടിണി പാവങ്ങളുടെ നികുതികാശ് കൊണ്ട് സുഖലോലുപരായി നടക്കുകയും എല്ലാ വൃത്തികേടുകളും സർക്കാർ ചെലവിൽ തന്നെ എഴുതി തള്ളുകയും ബജറ്റ് പോലും വിറ്റ് കാശുണ്ടാക്കുന്ന അഴിമതി വീരന്മാർക്കെതിരെ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതികരിക്കണമെന്നാണ് വിനയൻ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെടുന്നത്.
വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
കേരള ജനതയുടെ മുഴുവൻ ആത്മാഭിമാനത്തിന്റെയും പ്രതികരണശേഷിയുടെയും ചൂണ്ടുപലകയായി മാറേണ്ട അസാധാരണവും സുപ്രധാനവുമായ ഒരു സാഹച...
Posted by Vinayan Tg on Tuesday, June 2, 2015