- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ക്ലൈമാക്സ് രംഗങ്ങളുമായി ലിറ്റിൽ സൂപ്പർമാൻ നാളെ വീണ്ടുമെത്തും; വിവാദത്തെ തുടർന്ന് പിൻവലിച്ച വിനയൻ ചിത്രം പുതിയ രൂപത്തിൽ നാളെ മുതൽ തിയേറ്ററുകളിൽ; ട്രെയിലർ കാണാം
ക്ലൈമാക്സ് രംഗങ്ങൾക്കു നേരെ ഉയർന്ന വിമർശനങ്ങളെ തുടർന്ന് തിയേറ്ററുകളിൽ നിന്ന് പിൻവലിച്ച ലിറ്റിൽ സൂപ്പർ മാൻ ത്രിഡി നാളെ വീണ്ടും പ്രദർശത്തിനെത്തുന്നു.ഡിസംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് വിനയൻ ആണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് തിരുത്തലുകൾ വരുത്തി കൂടുതൽ ഗ്രാഫിക്‌സും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയാണ് ചിത്രം വീണ്ടും തിയറ്ററുകളിലെ ത്തുന്നത് . ക്ലൈമാക്‌സ് രണ്ടാമത് ചിത്രീകരിച്ച ശേഷം വീണ്ടും റിലീസ് ചെയ്യുമെന്ന് അന്ന് തന്നെ വിനയൻ അറിയിച്ചിരുന്നു. 'കുട്ടികളുടെ ബാഹുബലി' എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.2014ൽ പ്രദർശനത്തിനെത്തുകയും പിന്നീട് തിയറ്ററുകളിൽ പിൻവലിക്കുകയും ചെയ്ത ചിത്രമാണ് ലിറ്റിൽ സൂപ്പർമാൻ. ചില കേന്ദ്രങ്ങളിൽ നിന്നു വന്ന എതിർപ്പിനെ തുടർന്ന് സെൻസർ ബോർഡ് നിർദ്ദേശപ്രകാരം തിയറ്ററിൽ നിന്നും പിൻവലിക്കേണ്ടി വന്ന 'ലിറ്റിൽ സൂപ്പർമാൻ 3ഡി കഴിഞ്ഞ വർഷം ഡിസംബറിൽ റീ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ നടന്നില്ല. ലിറ്റിൽ സൂപ്പർമാനെ വിനോദനികു
ക്ലൈമാക്സ് രംഗങ്ങൾക്കു നേരെ ഉയർന്ന വിമർശനങ്ങളെ തുടർന്ന് തിയേറ്ററുകളിൽ നിന്ന് പിൻവലിച്ച ലിറ്റിൽ സൂപ്പർ മാൻ ത്രിഡി നാളെ വീണ്ടും പ്രദർശത്തിനെത്തുന്നു.ഡിസംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് വിനയൻ ആണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് തിരുത്തലുകൾ വരുത്തി കൂടുതൽ ഗ്രാഫിക്‌സും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയാണ് ചിത്രം വീണ്ടും തിയറ്ററുകളിലെ ത്തുന്നത് .
ക്ലൈമാക്‌സ് രണ്ടാമത് ചിത്രീകരിച്ച ശേഷം വീണ്ടും റിലീസ് ചെയ്യുമെന്ന് അന്ന് തന്നെ വിനയൻ അറിയിച്ചിരുന്നു. 'കുട്ടികളുടെ ബാഹുബലി' എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.2014ൽ പ്രദർശനത്തിനെത്തുകയും പിന്നീട് തിയറ്ററുകളിൽ പിൻവലിക്കുകയും ചെയ്ത ചിത്രമാണ് ലിറ്റിൽ സൂപ്പർമാൻ. ചില കേന്ദ്രങ്ങളിൽ നിന്നു വന്ന എതിർപ്പിനെ തുടർന്ന് സെൻസർ ബോർഡ് നിർദ്ദേശപ്രകാരം തിയറ്ററിൽ നിന്നും പിൻവലിക്കേണ്ടി വന്ന 'ലിറ്റിൽ സൂപ്പർമാൻ 3ഡി കഴിഞ്ഞ വർഷം ഡിസംബറിൽ റീ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ നടന്നില്ല.
ലിറ്റിൽ സൂപ്പർമാനെ വിനോദനികുതിയിൽ നിന്നും സർക്കാർ ഒഴിവാക്കിയതായും സംവിധായകൻ അറിയിച്ചു.സിനിമയുടെ നിർമ്മാണത്തിൽ സഹകരിച്ച സി. എം. ഐ. സ്‌കൂളുകളുടെ അധികൃതരും സഭയും ഈ ചിത്രത്തിന്റെ ക്ലൈമാക്‌സിൽ 12 വയസ്സുകാരൻ തോക്കെടുത്ത് തന്റെ പപ്പയെ കൊന്ന ഘാതകനെ വെടിവെക്കുന്ന രംഗം മാറ്റിയാൽ കൊള്ളാമെന്ന് അഭ്യർത്ഥിക്കുകയും പത്രസമ്മേളനം നടത്തുകയുമുണ്ടായി. ഇതേത്തുടർന്നാണ് ചിത്രം തിയറ്ററുകളിൽ നിന്ന് സിനിമ പിൻവലിച്ചതെന്ന് വിനയൻ നേരത്തെ അറിയിച്ചിരുന്നു.
ചിത്രത്തെക്കുറിച്ച് വിനയന്റ ഫെയേസേബുക്ക് പോസ്റ്റ് ഇങ്ങനെ
''അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം ലിറ്റിൽ സൂപ്പർമാൻ ത്രീഡി പുതിയ ഭാവത്തിൽ ഡിസംബർ രണ്ടിനു തീയറ്ററുകളിൽ എത്തുന്നു. തികച്ചും കുട്ടികൾക്കിഷ്ടപ്പെടുന്ന രീതിയിൽ പുതിയ ഗ്രാഫിക്സ് വർക്കുകളും ആക്ഷൻ സ്വീക്വൻസുകളുമായി സെൻസർ ബോർഡ് നിർദ്ദേശിച്ച തിരുത്തലുകളോടെ ആണ് സിനിമ റിലീസ് ചെയ്യുന്നത്.എന്റെ ഈ ചിത്രം നേരിടേണ്ടിവന്ന പ്രതിസന്ധികളേപ്പറ്റിയൊന്നും ഞാനിവിടെ പ്രതി പാദിക്കുന്നില്ല.ജംഗിൾ
ബുക്കുപോലെ കുട്ടികൾ കാണേണ്ട ഒരു സിനിമ ആയതിനാൽ കൂടുതൽ വിവാദങ്ങൾക്കോ, നിയമയുദ്ധത്തിനോ ഞാൻ പോയില്ല എന്നതാണു സത്യം ! വ്യത്യസ്ഥങ്ങളായ എന്റെ സിനിമകൾ സ്വീകരിച്ചിട്ടുള്ള പ്രേക്ഷകർ മലയാളത്തിനു തികച്ചും പുതുമയാർന്ന ഈ കൺസപ്റ്റും സ്വീകരിക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു. പ്രതിസന്ധികളിലും പ്രയാസങ്ങളിലും എല്ലാം എന്നേ നിലനിർത്തിയ സ്നേഹസമ്പന്നരായ സുഹൃത്തുക്കൾക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.''