- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയുടെ മരണകാരണം പുറത്തുകൊണ്ടുവരാൻ പൊലീസ് ഇത്ര അമാന്തിക്കുന്നതെന്ത്? ദളിത് കലാകാരന് ജീവിച്ചിരുന്നപ്പോൾ അംഗീകാരം കിട്ടാതിരുന്നതുപോലെ മരണശേഷവും നീതികിട്ടില്ലേയെന്ന ചോദ്യവുമായി വിനയൻ
തിരുവനന്തപുരം: കേരളം ഒത്തിരി സ്‌നേഹിച്ച കലാഭവൻ മണിയെന്ന കലാകാരന്റെ മരണകാരണം തെളിയിക്കാൻ പൊലീസ് ഇത്രയും അമാന്തിക്കുന്നതെന്തെന്ന ചോദ്യവുമായി സംവിധായകൻ വിനയൻ. ഇക്കാര്യത്തിൽ പൊലീസ് ഇരുട്ടിൽത്തപ്പുന്നത് ഖേദകരമാണെന്ന് വിനയൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. മണിയുടെ മരണത്തിന്റെ ദുരൂഹതനീക്കാൻ കഴിയാതിരുന്നാൽ അത് അത്യപൂർവ കഴിവുകളുള്ള ഒരു ദളിത് കലാകാരന് ജീവിച്ചിരുന്നപ്പോൾ അംഗീകാരം ലഭിക്കാതിരുന്നതിന്റെ തുടർച്ചയായി മാറും. അതേ നില മരണശേഷവും ആവർത്തിക്കപ്പെടുന്നു എ്ന്ന നിലയാകും ഉണ്ടാവുകയെന്നും വിനയൻ പറയുന്നു. നിരവധി നല്ലകാര്യങ്ങൾക്ക് തുടക്കംകുറിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുക്കണമെന്നും മണിയുടെ മരണത്തിന്റെ കാരണം കണ്ടെത്തണമെന്നുമാണ് വിനയൻ ആവശ്യപ്പെടുന്നത്. 'വാസന്തിയും ലക്ഷമിയും പിന്നെ ഞാനും' എന്ന ചിത്രത്തിലൂടെ മണിക്ക് അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചതെന്നു പറയാവുന്ന വേഷം നൽകിയത് വിനയനാണ്. ഈ ചിത്രത്തിലെ അന്ധഗായകന്റെ വേഷം അനശ്വരമാക്കിയ മണിക്ക് 1999ലെ ദേശീയ അവാർഡ് ലഭിക്കുമ
തിരുവനന്തപുരം: കേരളം ഒത്തിരി സ്‌നേഹിച്ച കലാഭവൻ മണിയെന്ന കലാകാരന്റെ മരണകാരണം തെളിയിക്കാൻ പൊലീസ് ഇത്രയും അമാന്തിക്കുന്നതെന്തെന്ന ചോദ്യവുമായി സംവിധായകൻ വിനയൻ. ഇക്കാര്യത്തിൽ പൊലീസ് ഇരുട്ടിൽത്തപ്പുന്നത് ഖേദകരമാണെന്ന് വിനയൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
മണിയുടെ മരണത്തിന്റെ ദുരൂഹതനീക്കാൻ കഴിയാതിരുന്നാൽ അത് അത്യപൂർവ കഴിവുകളുള്ള ഒരു ദളിത് കലാകാരന് ജീവിച്ചിരുന്നപ്പോൾ അംഗീകാരം ലഭിക്കാതിരുന്നതിന്റെ തുടർച്ചയായി മാറും. അതേ നില മരണശേഷവും ആവർത്തിക്കപ്പെടുന്നു എ്ന്ന നിലയാകും ഉണ്ടാവുകയെന്നും വിനയൻ പറയുന്നു. നിരവധി നല്ലകാര്യങ്ങൾക്ക് തുടക്കംകുറിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുക്കണമെന്നും മണിയുടെ മരണത്തിന്റെ കാരണം കണ്ടെത്തണമെന്നുമാണ് വിനയൻ ആവശ്യപ്പെടുന്നത്.
'വാസന്തിയും ലക്ഷമിയും പിന്നെ ഞാനും' എന്ന ചിത്രത്തിലൂടെ മണിക്ക് അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചതെന്നു പറയാവുന്ന വേഷം നൽകിയത് വിനയനാണ്. ഈ ചിത്രത്തിലെ അന്ധഗായകന്റെ വേഷം അനശ്വരമാക്കിയ മണിക്ക് 1999ലെ ദേശീയ അവാർഡ് ലഭിക്കുമെന്ന പ്രചരണം ശക്തമായിരുന്നു. അവസാനം മോഹൻലാലിന് വാനപ്രസ്ഥത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മണി പ്രതികരിച്ചത്.
അതേസമയം, ദേശീയ സംസ്ഥാന സർക്കാരുകളുടെ സ്‌പെഷ്യൽ ജൂറി അവാർഡ് മണിക്ക് ലഭിച്ചു. മണിയെന്ന നടന് മികച്ച അവസരങ്ങൾ ലഭിച്ചതും വിനയന്റെ ചിത്രങ്ങളിലൂടെയായിരുന്നു. കല്യാണസൗഗന്ധികം, ആകാശഗംഗ, കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, ഇൻഡിപെൻഡന്‌സ്, വാർ ആൻഡ് ലൗ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങൾ.
വിനയന് സിനിമാ സംഘടനയായ മാക്ട വിലക്കു കൽപിച്ച വേളയിൽപോലും തന്നെ വിലക്കുന്നെങ്കിൽ വിലക്കട്ടെയെന്ന് പ്രഖ്യാപിച്ച് വിനയൻ ചിത്രങ്ങളിൽ മണി അഭിനയിക്കുകയും ചെയ്തു. അത്രത്തോളം ബന്ധമുണ്ടായിരുന്ന കലാകാരന്റെ മരണത്തിൽ സർക്കാർ അലംഭാവം കാട്ടരുതെന്ന അഭ്യർത്ഥനയുമായാണ് വിനയൻ ഫേസ്‌ബുക്ക് പോസ്റ്റ് നൽകിയിട്ടുള്ളത്. മണിയുമായി ബന്ധമുള്ള നിരവധിപേർ തനിക്ക് ഫോൺചെയ്യുന്നതായും മണിയുടെ മരണകാരണം പുറത്തുവരാത്തതെന്തെന്ന് തിരക്കുന്നതായും വിനയൻ പറയുന്നു.
വിനയന്റെ വാക്കുകൾ:
കേരളം ഒത്തിരി സ്‌നേഹിച്ച അപൂർവ സിദ്ധിയുള്ള ഒരു കലാകാരന്റെ മരണ കാരണം ഇനിയും തെളിയിക്കുകയോ, വ്യക്തമാക്കുകയോ ചെയ്യാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നത് ഖേദകരമാണ് ... കലാഭവൻ മണിയുടെ മരണത്തേപ്പറ്റി സംസ്ഥാന പൊലീസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ യേ ഏൽപ്പിക്കാൻ തീരുമാനിച്ച അവസരത്തിലാണ് ഹൈദരാബാദ് ലാബിന്റെ റിപ്പോർട്ടിൽ മരണകാരണം വിഷമദ്യം മൂലമാണന്ന വിവരം വെളിയിൽ വരുന്നത് .അതേ തുടർന്ന് ത്യശൂർ റൂറൽ s.p R. നിശാന്തിനിയുടെ നേത്യത്വത്തിൽ പുതിയ ഒരന്വേഷണ സംഘത്തേ ഇക്കാര്യങ്ങൾ അന്വേഷിക്കാൻ നിയോഗിച്ചെൻകിലും അവരിതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല എന്നാണറിയുന്നത് .പഴയ അന്വേഷണ സംഘമാകട്ടെ ജിഷ വധക്കേസിന്റെ അന്വേഷണ തിരക്കിനിടയിൽ ഈ കേസിൽ കുറച്ച് ഉൽസാഹക്കുറവു കാണിച്ചോ എന്ന് മണിയുടെ ബന്ധുക്കളും ആരാധകരും സംശയിക്കുന്നു.മണിയുമായി അടുപ്പമുണ്ടിയിരുന്ന വ്യക്തി എന്ന നിലയിൽ ആയിരിക്കാം ദിവസം തോറും ധാരാളം ആളുകൾ എന്നേ വിളിച്ചന്വേഷിക്കാറുണ്ട് എന്തേ മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിച്ച് വെളിയിൽ കൊണ്ടുവരാൻ പൊലീസ് ഇത്ര അമാന്തിക്കുന്നതെന്ന് .? എനിക്കും ആ ചോദ്യം തന്നെയാണ് ചോദിക്കാനുള്ളത് ...? ധാരാളം നല്ലകാര്യങ്ങൾക്കു തുടക്കം കുറിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന് ഇക്കാര്യത്തിലും ശക്തവും സത്യസന്ധവും നീതിയുക്തവുമായ നടപടിയിലൂടെ മണിയുടെ മരണത്തിന്റെ ദുരൂഹത നീക്കാൻ കഴിയുമെന്നു ഞാൻ പ്രത്യാശിക്കുന്നു.,. അതിനിയും താമസിച്ചാൽ മണിയേ സ്‌നേഹിക്കുന്നവർക്കും ബന്ധുക്കൾക്കും ആരാധകർക്കുമെല്ലാം നിരാശയും അമർഷവും തോന്നുന്നതോടൊപ്പം.. സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നുയർന്നു വന്ന അത്യപൂർവ്വമായ കഴിവുകളുള്ള ഒരു ദളിത് കലാകാരന് ജീവിച്ചിരുന്നോൾ കിട്ടാതിരുന്ന അംഗീകാരത്തിന്റെ തുടർച്ച മരണശേഷവും ആവർത്തിക്കപ്പെടുന്നു എന്ന ദുഃഖകരമായ ചരിത്ര സത്യവും രേഖപ്പെടുത്തേണ്ടി വരും.....