ലാഭവൻ മണിയുടെ ജീവിതം സ്‌ക്രീനിലേക്ക് എത്തിച്ചതിന് പിന്നാലെ മഹാനടൻ തിലകന്റെ ജീവിതവും സിനിമയാക്കുമെന്ന് സംവിധായകൻ വിനയൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിനയൻ തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ തിലകൻ ചേട്ടന്റെ ജീവിതം തന്റെ കൈയിൽ നിൽക്കുമോ എന്നറിയില്ലെന്നും ഒരു ഹോളിവുഡ് ചിത്രത്തിനാവശ്യമായ അത്രയും വിഷയം അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടെന്നും വിനയൻ പറയുന്നു

ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന കലാഭവൻ മണിക്കായി ഒരുക്കിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് തന്റെ പുതിയ ആഗ്രഹത്തെക്കുറിച്ച് വിനയൻ വെളിപ്പെടുത്തിയിരിക്കുന്നത്. കരിയറിന്റെ അവസാനം വരെ മലയാള സിനിമയിൽ വിലക്ക് നേരിട്ട നടനാണ് തിലകൻ. അവഗണന നേരിട്ട താരത്തെ ഒരുകാലത്ത് അവസരങ്ങൾ നൽകി സഹായിച്ച സംവിധായകനാണ് വിനയൻ.

സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ രാജമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയായി വേഷമിട്ടിരിക്കുന്നത്. മണിയുടെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.