- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അച്ഛനൊപ്പം ഒരു സിനിമയാണ്; ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ചിത്രമൊരുക്കാൻ വിനീത് ശ്രീനിവാസൻ; ധ്യാനും പ്രധാന വേഷത്തിലെത്തിയേക്കും
കൊച്ചി: എന്താണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും വലിയ ആഗ്രഹം. സംഭവം സിമ്പിളാണ്. ചെയ്ത സിനിമകളെല്ലാം വൻ വിജയമാക്കിയ സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അച്ഛനൊപ്പം ഒരു സിനിമയാണ്. ശ്രീനിവാസനൊപ്പം ഒരു സിനിമ. അതിനുള്ള അണിയറ പ്രവർത്തനത്തിലാണ് താരം. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങളിൽ അച്ഛനെ അഭിനയിപ്പിച്ചിട്ടുണ്ട്. പക്ഷേ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്ന് ഏറെ ആഗ്രഹമുണ്ട്. പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായിരിക്കണമത്. പല എഴുത്തുകാരുമായി ഇത് ചർച്ച ചെയ്തു പക്ഷേ തീരുമാനമൊന്നുമായിട്ടില്ലെന്നും വിനീത് പറഞ്ഞു. ശ്രീനിവാസനെ മുഴു നീളം സജീവമാക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് അണിയറയിലെ സംസാരം. സഹോദരൻ ധ്യാൻ ശ്രീനിവാസും ഈ സിനിമയിൽ ഉണ്ടാകും. അങ്ങനെ എല്ലാം കൊണ്ടും കുടുംബ ചിത്രമായി ഇത് മാറും.
കൊച്ചി: എന്താണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും വലിയ ആഗ്രഹം. സംഭവം സിമ്പിളാണ്. ചെയ്ത സിനിമകളെല്ലാം വൻ വിജയമാക്കിയ സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അച്ഛനൊപ്പം ഒരു സിനിമയാണ്. ശ്രീനിവാസനൊപ്പം ഒരു സിനിമ. അതിനുള്ള അണിയറ പ്രവർത്തനത്തിലാണ് താരം.
മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങളിൽ അച്ഛനെ അഭിനയിപ്പിച്ചിട്ടുണ്ട്. പക്ഷേ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്ന് ഏറെ ആഗ്രഹമുണ്ട്. പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായിരിക്കണമത്. പല എഴുത്തുകാരുമായി ഇത് ചർച്ച ചെയ്തു പക്ഷേ തീരുമാനമൊന്നുമായിട്ടില്ലെന്നും വിനീത് പറഞ്ഞു.
ശ്രീനിവാസനെ മുഴു നീളം സജീവമാക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് അണിയറയിലെ സംസാരം. സഹോദരൻ ധ്യാൻ ശ്രീനിവാസും ഈ സിനിമയിൽ ഉണ്ടാകും. അങ്ങനെ എല്ലാം കൊണ്ടും കുടുംബ ചിത്രമായി ഇത് മാറും.