കൊച്ചി: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ ആണ്. ചിത്രത്തിലെ ഗാനം പ്രേക്ഷകർ എറ്റെടുത്തപ്പോൾ ഗാനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായകൻ വിനീത് ശ്രീനിവാസൻ. ഫേസ്‌ബുക്ക് വഴിയാണ് താരത്തിന്റെ പ്രതികരണം

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഏറെ നാൾ മുൻപ് എരഞ്ഞോളി മൂസാക്ക ഒരു സ്റ്റേജിൽ വെച്ച് പാടിയപ്പോളാണ് ഞാൻ ആദ്യമായി ഈ പാട്ടു കേൾക്കുന്നത്.. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ ശബ്ദത്തിൽ ഈ പാട്ട് റെക്കോർഡ് ചെയ്യപ്പെടും എന്നത് ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്.. ഒരുപാടു സന്തോഷം..
Original Composer : Thalassery Rafeeq
Lyricist : Jabbar karupadanna
Revisited by my brother Shaan Rahman
Best wishes for the entire team of Oru Adaar Love.. ????