- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുമുഖങ്ങളുമായി ആനന്ദത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി; വിനിത് ശ്രീനിവാസൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിൽ
നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് 'ആനന്ദം'. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഏഴ് പേരെ പരിചയപ്പെടുത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേശ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏഴ് പുതുമുഖങ്ങൾ (നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും) ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നതും ഈ സിനിമയിലൂടെയാണ്. 'ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലാണ് ഗണേശ് ആദ്യമായി അസിസ്റ്റ് ചെയ്യുന്നത്. ചിത്രം ക്യാമറയിൽ പകർത്തുന്നത് അൽഫോൻസ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. അഭിനവ് സുന്ദർ നായക് എഡിറ്റിംഗും ഡിനൊ ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് 'ആനന്ദം'. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഏഴ് പേരെ പരിചയപ്പെടുത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേശ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏഴ് പുതുമുഖങ്ങൾ (നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും) ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നതും ഈ സിനിമയിലൂടെയാണ്.
'ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലാണ് ഗണേശ് ആദ്യമായി അസിസ്റ്റ് ചെയ്യുന്നത്.
ചിത്രം ക്യാമറയിൽ പകർത്തുന്നത് അൽഫോൻസ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. അഭിനവ് സുന്ദർ നായക് എഡിറ്റിംഗും ഡിനൊ ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു.