- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജിത്ത് രവി നിരപരാധിയാണെന്നാണു വിശ്വാസം; സുഹൃത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു വിനീത് ശ്രീനിവാസൻ; കുട്ടികളോടു മോശമായി പെരുമാറിയത് ആരാണെങ്കിലും തക്കതായ ശിക്ഷ ലഭിക്കണമെന്നും താരം
സ്‌കൂൾ വിദ്യാർത്ഥിനികളോടു മോശമായി പെരുമാറിയെന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി നിരപരാധിയാണെന്നാണു വിശ്വാസമെന്നു നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ശ്രീജിത്തിന്റെ സുഹൃത്ത് സിജി മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് വിനീതിന്റെ പരാമർശം. ശ്രീജിത്ത് രവിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടാകാനിടയില്ല. സിനിമയിൽ ചെയ്ത കഥാപാത്രങ്ങളെ പോലെയല്ല, ജീവിതത്തിൽ നല്ല പെരുമാറ്റവും സ്വഭാവമുള്ള ആളായിരുന്നു ശ്രീജിത് രവിയെന്നും വിനീത് പറയുന്നു. അദ്ദേഹവുമായുള്ള അനുഭവം വച്ച് പറയുകയാണെങ്കിൽ മോശമായി ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് കേട്ടിട്ടില്ല. ശ്രീജിത് രവി നിരപരാധിയാണെന്നാണ് വിശ്വാസം. കുട്ടികളോട് മോശമായി പെരുമാറിയത് ആരാണെങ്കിലും അവർക്ക് തക്കതായ ശിക്ഷ ലഭിക്കണം. സത്യം പുറത്തുവരണമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ആരോടും ഒരു മോശമായ വാക്ക് പറയാത്ത, ഒരു തമാശക്ക് പോലും ദ്വയാർത്ഥ പ്രയോഗം നടത്താത്ത ശ്രീജു കുട്ടികളോട് മോശമായ ആംഗ്യം കാണിച്ചതിന് അറസ്റ്റിൽ ആയി എന്നതു വിശ്വസിക്കാനാകുന്നില്ലെന്നാണു
സ്‌കൂൾ വിദ്യാർത്ഥിനികളോടു മോശമായി പെരുമാറിയെന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി നിരപരാധിയാണെന്നാണു വിശ്വാസമെന്നു നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ശ്രീജിത്തിന്റെ സുഹൃത്ത് സിജി മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് വിനീതിന്റെ പരാമർശം.
ശ്രീജിത്ത് രവിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടാകാനിടയില്ല. സിനിമയിൽ ചെയ്ത കഥാപാത്രങ്ങളെ പോലെയല്ല, ജീവിതത്തിൽ നല്ല പെരുമാറ്റവും സ്വഭാവമുള്ള ആളായിരുന്നു ശ്രീജിത് രവിയെന്നും വിനീത് പറയുന്നു.
അദ്ദേഹവുമായുള്ള അനുഭവം വച്ച് പറയുകയാണെങ്കിൽ മോശമായി ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് കേട്ടിട്ടില്ല. ശ്രീജിത് രവി നിരപരാധിയാണെന്നാണ് വിശ്വാസം. കുട്ടികളോട് മോശമായി പെരുമാറിയത് ആരാണെങ്കിലും അവർക്ക് തക്കതായ ശിക്ഷ ലഭിക്കണം. സത്യം പുറത്തുവരണമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
ആരോടും ഒരു മോശമായ വാക്ക് പറയാത്ത, ഒരു തമാശക്ക് പോലും ദ്വയാർത്ഥ പ്രയോഗം നടത്താത്ത ശ്രീജു കുട്ടികളോട് മോശമായ ആംഗ്യം കാണിച്ചതിന് അറസ്റ്റിൽ ആയി എന്നതു വിശ്വസിക്കാനാകുന്നില്ലെന്നാണു സിജി മനോജ് ഫേസ്‌ബുക്കിൽ കുറിച്ചത്. അതും ആര് കണ്ടാലും തിരിച്ചറിയുന്ന ഒരാൾ സ്വന്തം വീട്ടിൽ നിന്ന് ഒരു തീണ്ടാപ്പാട് അകലെ.. ഒരു മെസ്സേജ് അയച്ചു തിരക്കിനിടയിൽ മറുപടി അയക്കാൻ മറന്നാൽ വലിയ തെറ്റ് ചെയ്ത പോലെ മാപ്പു പറയുന്ന ശ്രീജു.. ഇല്ല ശ്രീജു, നിന്നെ അറിയുന്ന ആർക്കും ഇത് വിശ്വസിക്കാനാവില്ല .. ബോട്‌സ്വാനയിലെ ബസിനെസ്സിൽ പങ്കാളിയാവാൻ അച്ഛനും ഏട്ടനും എന്നും വിളിച്ചിട്ടും കലയോടുള്ള പ്രണയം കൊണ്ട് ഇവിടെ തന്നെ നിന്ന നീ ഈ പരീക്ഷണവും അതിജീവിച്ചു തിരിച്ചു വരും തെറ്റ് ചെയ്യാത്ത എല്ലാരും കല്ലെറിഞ്ഞു രസിക്കട്ടെ.. നീ അഗ്‌നിശുദ്ധി വരുത്തി തിരിച്ചു വരും വരെ എന്നും സിജി ഫേസ്‌ബുക്കിൽ കുറിച്ചു.