വിനീത് ശ്രീനിവാസന്റെ പുതിയചിത്രത്തിന്റെ സെറ്റിൽ അജ്ഞാതരുടെ ആക്രമണം. എബി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റിലാണ് ആക്രമണം നടന്നത്. കഴിഞ്ഞരാത്രി മരിയ പുരത്തായിരുന്നു സംഭവം.

കുട്ടപ്ലാക്കർ ടോമിയെന്നയാളുടെ ഫെറോസ് ലാബ് യൂണിറ്റ് ബിൽഡിങ്ങിലെ സെറ്റാണ് നശിപ്പിച്ചത്. കെട്ടിട ഉടമയുമായി ചിത്രത്തിനുവേണ്ടി അണിയറ പ്രവർത്തകർ മൂന്നുമാസത്തെ കരാറാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.കെട്ടിടത്തിന്റെ മേൽക്കൂര തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ബൈക്കുകളും വാഹനങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

സന്തോഷ് എച്ചിക്കാമാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രീകാന്ത് മുരളി ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനാണ് നായകൻ.സുവിൻ കെ. വർക്കിയാണ് ചിത്രം നിർമ്മിക്കുന്നത്.