- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ രാമലീല കാണും അത് തീർച്ച; അരുൺ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട് അത് ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ; ദിലീപ് ചിത്രം രാമലീല തിയറ്ററിൽ പോയി കാണുമെന്ന് പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ
രാമലീല താൻ തിയേറ്ററിൽ തന്നെ പോയി കാണുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. രാമലീല ചിത്രം കാണണമെന്നും കാണരുതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ പുറത്ത് വരുമ്പോളാണ് വിനീത് ശ്രീനിവാസൻ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് നായകനായി എത്തുന്ന രാമലീല അടുത്ത ആഴ്ച തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ 'രാമലീല' എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയേറ്ററുകൾ തകർക്കണമെന്ന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രന്റെ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ വിഷയത്തിൽ നടൻ ജോയ് മാത്യു ഉൾപ്പെടെയുള്ളവർ സിനിമയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രാമലീല താൻ തിയേറ്ററിൽ തന്നെ പോയി കാണുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. 'ചില ആളുകൾ അവരുടെ അഭിപ്രായത്തിലും കാഴ്ചപ്പാടിലും ആക്രോശിക്കുകയും അ

രാമലീല താൻ തിയേറ്ററിൽ തന്നെ പോയി കാണുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. രാമലീല ചിത്രം കാണണമെന്നും കാണരുതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ പുറത്ത് വരുമ്പോളാണ് വിനീത് ശ്രീനിവാസൻ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് നായകനായി എത്തുന്ന രാമലീല അടുത്ത ആഴ്ച തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ 'രാമലീല' എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയേറ്ററുകൾ തകർക്കണമെന്ന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രന്റെ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഈ വിഷയത്തിൽ നടൻ ജോയ് മാത്യു ഉൾപ്പെടെയുള്ളവർ സിനിമയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രാമലീല താൻ തിയേറ്ററിൽ തന്നെ പോയി കാണുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ.
'ചില ആളുകൾ അവരുടെ അഭിപ്രായത്തിലും കാഴ്ചപ്പാടിലും ആക്രോശിക്കുകയും അലറി ചിരിക്കുകയുമാണ്. അതിൽ അധികവും വലിയ ശബ്ദത്തിലാണ്. നീതിക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുമ്പോഴും അത് സമൂഹത്തിനായാലും വ്യക്തികൾക്കായാലും ദോഷമേ വരുത്തി വെയ്ക്കൂ. അരുൺ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട്. അത് ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാൻ രാമലീല കാണും. അത് തീർച്ച.'വിനീത് ശ്രീനിവാസൻ പറഞ്ഞു.

