- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദി പറയേണ്ടത് ശരിക്കും ഡബ്സ്മാഷിന്റെ ആപ്പുകാരോട്; ഡബ്സ്മാഷ് ചെയ്തപ്പോഴാണ് അഭിനയിക്കാനറിയുമെന്ന് തന്നെ മനസ്സിലായത്; നടിയായ വഴി പറഞ്ഞ് വിനീതാ കോശി
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയതോടെ നടി വിനീത കോശി നന്ദി പറയുന്നത് ഡബ് മാഷ് ആപ്പിനോടാണ്. ഡബ്സ്മാഷ് ചെയ്തപ്പോഴാണ് അഭിനയിക്കാനറിയുമെന്ന് തന്നെ മനസ്സിലായതെന്ന് വിനീത പറയുന്നു. എന്റെ ഇപ്പോഴത്തെ നേട്ടത്തിന് നന്ദി പറയേണ്ടത് ശരിക്കും ഡബ്സ്മാഷിന്റെ ആപ്പുകാരോടാണ്. പാചകം എനിക്കിഷ്ടമാണ്. എന്റെ ലക്ഷ്യം ഒരു കുക്കിങ് ചാനൽ തുടങ്ങുകയായിരുന്നു. അതിനുവേണ്ടി സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവരാണ് പറഞ്ഞത് ആദ്യം കുറേ ഡബ്സ്മാഷ് ചെയ്ത് പേജിലിടാൻ. വാട്സ്ആപ്പിലൊക്കെ വെറുതേ ചെയ്ത് അയക്കുന്ന ഡബ്സ്മാഷ് സുഹൃത്തുക്കൾക്കൊക്കെ ഏറെ ഇഷ്ടമായിരുന്നു. പിന്നെ ചാനലിൽ നിന്ന് വരുമാനവും കിട്ടിത്തുടങ്ങി. എന്നാൽ അപ്പോഴൊന്നും സിനിമയിലേക്കെത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എക്സ്പെക്റ്റേഷൻ വെഴ്‌സ് റിയാലിറ്റി എന്നൊരു വീഡിയോ ചെയ്തിരുന്നു. അതുകണ്ടാണ് വിനീത് ശ്രീനിവാസൻ 'ആനന്ദ'ത്തിലെ ലൗലി മിസ്സാകാൻ വിളിച്ചത്. ഓഡിഷനില്ലാതെയാണ് എന്നെ തിരഞ്ഞെടുത്തത്. നേരിട്ട് ഓഡിഷന് പോയാൽ എന്നെ മിക്കവാറും തിരഞ്ഞെടുക
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയതോടെ നടി വിനീത കോശി നന്ദി പറയുന്നത് ഡബ് മാഷ് ആപ്പിനോടാണ്. ഡബ്സ്മാഷ് ചെയ്തപ്പോഴാണ് അഭിനയിക്കാനറിയുമെന്ന് തന്നെ മനസ്സിലായതെന്ന് വിനീത പറയുന്നു.
എന്റെ ഇപ്പോഴത്തെ നേട്ടത്തിന് നന്ദി പറയേണ്ടത് ശരിക്കും ഡബ്സ്മാഷിന്റെ ആപ്പുകാരോടാണ്. പാചകം എനിക്കിഷ്ടമാണ്. എന്റെ ലക്ഷ്യം ഒരു കുക്കിങ് ചാനൽ തുടങ്ങുകയായിരുന്നു. അതിനുവേണ്ടി സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവരാണ് പറഞ്ഞത് ആദ്യം കുറേ ഡബ്സ്മാഷ് ചെയ്ത് പേജിലിടാൻ. വാട്സ്ആപ്പിലൊക്കെ വെറുതേ ചെയ്ത് അയക്കുന്ന ഡബ്സ്മാഷ് സുഹൃത്തുക്കൾക്കൊക്കെ ഏറെ ഇഷ്ടമായിരുന്നു.
പിന്നെ ചാനലിൽ നിന്ന് വരുമാനവും കിട്ടിത്തുടങ്ങി. എന്നാൽ അപ്പോഴൊന്നും സിനിമയിലേക്കെത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എക്സ്പെക്റ്റേഷൻ വെഴ്‌സ് റിയാലിറ്റി എന്നൊരു വീഡിയോ ചെയ്തിരുന്നു. അതുകണ്ടാണ് വിനീത് ശ്രീനിവാസൻ 'ആനന്ദ'ത്തിലെ ലൗലി മിസ്സാകാൻ വിളിച്ചത്. ഓഡിഷനില്ലാതെയാണ് എന്നെ തിരഞ്ഞെടുത്തത്. നേരിട്ട് ഓഡിഷന് പോയാൽ എന്നെ മിക്കവാറും തിരഞ്ഞെടുക്കാനിടയില്ല. പിന്നീട് എബിയിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്യാനായി.
സിനിമയിലുടനീളമുള്ള ആദ്യവേഷമായിരുന്നു 'ഒറ്റമുറിവെളിച്ച'ത്തിലേത്. രാഹുൽ റിജി നായർ സംവിധാനം ചെയ്ത മൗനം സൊല്ലും വാർത്തൈകൾ എന്ന തമിഴ് മ്യൂസിക് വീഡിയോ ആൽബത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അങ്ങനെയാണ് രാഹുൽ എനിക്ക് ഒറ്റമുറിവെളിച്ചത്തിലെ കഥാപാത്രം തരുന്നത്.-വിനീത പറയുന്നു.