- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിനീത നായർ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി
ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ മലയാളി മാദ്ധ്യമപ്രവർത്തക വിനീത നായരെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പ്രസിഡന്റ് അജയ് ഘോഷ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പുഞ്ചകോണം എന്നിവർ അറിയിച്ചു. വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മുതൽ ദൃശ്യമാദ്ധ്യമ രംഗത്ത് പ്രവർത്തനമാരംഭിച്ച വിനീത കേരളത്തിലും അമേരിക
ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ മലയാളി മാദ്ധ്യമപ്രവർത്തക വിനീത നായരെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പ്രസിഡന്റ് അജയ് ഘോഷ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പുഞ്ചകോണം എന്നിവർ അറിയിച്ചു.
വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മുതൽ ദൃശ്യമാദ്ധ്യമ രംഗത്ത് പ്രവർത്തനമാരംഭിച്ച വിനീത കേരളത്തിലും അമേരിക്കയിലുമായി പല പ്രമുഖ ചാനലുകളിലും അവതാരകയായും, ഇന്റർവ്യൂവറായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളം ഐ പി ടിവിയുടെ മലയാളം ന്യൂസിലൂടെ എല്ലാ അമേരിക്കൻ മലയാളികൾക്കും സുപരിചിതയാണ് വിനീത. മുൻ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പെയീ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങുകളിൽ എം സിയായി പ്രവർത്തിച്ച് തന്റെ കഴിവുകൾ തെളിയിച്ചിട്ടുമുണ്ട്.
കേരള സർവകലാശാലയിൽ നിന്നും ജേണലിസത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ വിനീത ബാംഗ്‌ളൂരിലും, തിരുവനന്തപുരത്തും അഡ്‌വർടൈസിങ് മേഖലയിൽ ക്രിയേറ്റീവ് കോപ്പി റൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ പ്രമുഖ പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ധാരാളം ലേഖനങ്ങളും വിനീതയുടെ സംഭാവനകളായുണ്ട്. മാദ്ധ്യമ പ്രവർത്തനങ്ങൾ കൂടാതെ പ്രഭാഷണങ്ങൾ ആവശ്യമുള്ളവർക്ക് അത് ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതിക്കൊടുക്കുന്നതും, പ്രസംഗിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുന്നതുമായ പ്രസ്ഥാനത്തിനുടമ കൂടിയാണ് വിനീത.
വിനീതയെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ലഭിച്ചത് എന്തുകൊണ്ടും പ്രസ് ക്ലബിന്റെ വളർച്ചയ്ക്കും, അമേരിക്കൻ മാദ്ധ്യമ രംഗത്തിനു തന്നെയും ഒരു മുതൽക്കൂട്ടാണെന്ന് പ്രസിഡന്റ് ഡോ. അജയ് ഘോഷ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പുഞ്ചകോണം എന്നിവർ അഭിപ്രായപ്പെട്ടു.