- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അറ്റോർണി വിനി സാമുവൽ ആദ്യ ഇന്ത്യൻ-അമേരിക്കൻ മേയർ
വാഷിങ്ടൺ: മോണ്ടിസാനെ സിറ്റിയുടെ മേയറായി മലയാളിയായ അറ്റോർണി വിനി സാമുവൽ തെരഞ്ഞെടുക്കപ്പെട്ടു. നവംബർ മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ 67 ശതമാനം വോട്ടുനേടിയാണു വിനി തെരഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യൻ വംശജയായ അമേരിക്കയിലെ ആദ്യ വനിതാ മേയറാണു വിനി സാമുവൽ. ഓഗസ്റ്റ് ആദ്യവാരം നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ വിനി 47 ശതമാനം വോട്ടു നേടിയപ്പോൾ, നിലവില
വാഷിങ്ടൺ: മോണ്ടിസാനെ സിറ്റിയുടെ മേയറായി മലയാളിയായ അറ്റോർണി വിനി സാമുവൽ തെരഞ്ഞെടുക്കപ്പെട്ടു. നവംബർ മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ 67 ശതമാനം വോട്ടുനേടിയാണു വിനി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ വംശജയായ അമേരിക്കയിലെ ആദ്യ വനിതാ മേയറാണു വിനി സാമുവൽ. ഓഗസ്റ്റ് ആദ്യവാരം നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ വിനി 47 ശതമാനം വോട്ടു നേടിയപ്പോൾ, നിലവിലുള്ള മേയർ കെൻ എസ്റ്റീസിനു 27 ശതമാനം വോട്ടു നേടാനേ സാധിച്ചുള്ളൂ.
സാമുവൽ - പൊന്ന ദമ്പതികളുടെ മകളായ വിനി കേരളത്തിലെ കൊല്ലം ജില്ലയിലാണ് ജനനം. അലാസ്‌കയിലാണു വളർന്നത്. 18 വർഷമായി മൊണ്ടസനൊ സിറ്റിയിലെ പ്രവർത്തനങ്ങളിൽ സജീവമാണ്.
ഭർത്താവ്: വാഷിങ്ടൺ ഡെമോക്രാറ്റിക് കോക്കസിലെ അംഗം ഗൈ ബെർഗ് സ്റ്റോം. മകൻ: തോമസ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
Next Story