വധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ മലയാളി താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ചെല്ലംകോട് സ്വദേശി പറങ്കിമാംവിളവീട്ടിൽ വിനോദ് കുമാർ(50) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്‌ച്ച പുലർച്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം എത്തിയത്. താമസസ്ഥലത്ത് തലചുറ്റി വീണ വിനോദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സാൽമിയയിൽ ബ്ലോക്ക് 4 ൽ കുവൈറ്റിലെ വീട്ടിൽ ഡ്രൈവറായി കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷിബയും ഏകമകൾ മഹിമയും നാട്ടിലാണ്. സഹോദരൻ: സനൽ. അമ്മ: ഗിരിജ. മൃതദേഹം ചൊവ്വാഴ്ച വൈകിട്ടത്തെ എമിറേറ്റ്‌സ് വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് കെകഐംഎ മാഗ്‌നറ്റ് കൂട്ടായ്മ അറിയിച്ചു.