- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മത്സരത്തിന് മുൻപ് ഭക്ഷണം ലഭിച്ചില്ല; അന്ന് സമൂസ കഴിച്ചാണ് അവർ കളിക്കാനിറങ്ങിയത്; ലോകകപ്പിൽ ഹർമൻപ്രീത് കൗർ 171 റൺസ് എടുക്കുന്നത് വരെ വനിതാ ക്രിക്കറ്റിന് ശ്രദ്ധ നൽകിയില്ല'; വെളിപ്പെടുത്തലുമായി വിനോദ് റായ്

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് 2007 വരെ നേരിട്ടിരുന്ന ദുരവസ്ഥ തുറന്നുപറഞ്ഞ് ബിസിസിഐ ഇടക്കാല സമിതി അധ്യക്ഷനായിരുന്ന വിനോദ് റായ്. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐയുടെ ഭരണകാര്യ സമിതിയുടെ തലവനായിരിക്കെ നേരിട്ട് അറിഞ്ഞ സംഭവങ്ങളാണ് വിനോദ് റായ് തന്റെ ഓട്ടോബയോഗ്രഫിയായ നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാനിൽ വെളിപ്പെടുത്തുന്നത്.
വനിതാ ക്രിക്കറ്റിലേക്ക് വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല എന്നതാണ് കുറ്റബോധമുണ്ടാക്കുന്നത്. വനിതാ ക്രിക്കറ്റിന് അത് അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, വിനോദ് റായ് പറയുന്നു. പുരുഷ താരങ്ങളുടെ ജേഴ്സി മുറിച്ച് തുന്നിയാണ് വനിതാ താരങ്ങൾക്ക് നൽകിയിരുന്നത്
2006 വരെ വനിതാ ക്രിക്കറ്റ് ഗൗരവമായി തന്നെ എടുത്തിരുന്നില്ല. ഇന്ത്യൻ പുരുഷ താരങ്ങളുടെ ജേഴ്സി മുറിച്ച് തുന്നിയാണ് വനിതാ താരങ്ങൾക്ക് നൽകിയിരുന്നത് എന്ന് ഞാൻ അറിഞ്ഞു. ഇത് തുടരാനാവില്ലെന്നും വനിതാ താരങ്ങളുടെ ജേഴ്സിയിൽ വ്യത്യാസം വേണമെന്നും ഞാൻ നൈക്കിനെ അറിയിച്ചു, ദി വീക്കിന് നൽകിയ അഭിമുഖത്തിൽ വിനോദ് റായ് പറയുന്നു.
2017ലെ വനിതാ ലോകകപ്പിൽ ഹർമൻപ്രീത് കൗർ 171 റൺസ് എടുക്കുന്നത് വരെ വനിതാ ക്രിക്കറ്റിന് ഞാൻ വലിയ ശ്രദ്ധ നൽകിയില്ല. അതിലെനിക്ക് കുറ്റബോധമുണ്ട്. എനിക്ക് വയറിന് ബുദ്ധിമുട്ടുണ്ടായി, അതിനാൽ കൂടുതൽ ഓടാൻ വയ്യാഞ്ഞിട്ടാണ് സിക്സുകൾ അടിച്ചത്, ഹർമൻ എന്നോട് പറഞ്ഞു. മത്സരത്തിന് മുൻപ് ലഭിക്കേണ്ട ഭക്ഷണം അവർക്ക് ലഭിച്ചിരുന്നില്ല. സമൂസ കഴിച്ചാണ് അവർ കളിക്കാനിറങ്ങിയതെന്നും തന്റെ ആത്മകഥയിൽ വിനോദ് റായ് തുറന്നു പറയുന്നു.


