- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത്- കൽക്കരി അഴിമതികേസുകളിലെ റിപ്പോർട്ട് തിരുത്താൻ യുപിഎ മന്ത്രിമാർ ആവശ്യപ്പെട്ടു; വെടിപൊട്ടിച്ച് മുൻ സിഎജി വിനോദ് റായ്
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം നൽകിയ വേദന മാറുംമുമ്പ് കോൺഗ്രസിന് വീണ്ടും അടിയായി മുൻ സിഎജിയുടെ വെളിപ്പെടുത്തൽ. കൽക്കരി, കോമൺവെൽത്ത് വിഷയങ്ങളിൽ യുപിഎ സർക്കാർ തന്നെ സ്വാധീനിക്കുവാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായാണ് മുൻ സിഎജി വിനോദ് റായ് രംഗത്തെത്തിയത്. വിനോദ് റായ് രചിച്ച 'നോട്ട് ജസ്റ്റ് ആൻ അക്കൗണ്ട്' എന്ന പുതിയ

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം നൽകിയ വേദന മാറുംമുമ്പ് കോൺഗ്രസിന് വീണ്ടും അടിയായി മുൻ സിഎജിയുടെ വെളിപ്പെടുത്തൽ. കൽക്കരി, കോമൺവെൽത്ത് വിഷയങ്ങളിൽ യുപിഎ സർക്കാർ തന്നെ സ്വാധീനിക്കുവാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായാണ് മുൻ സിഎജി വിനോദ് റായ് രംഗത്തെത്തിയത്.
വിനോദ് റായ് രചിച്ച 'നോട്ട് ജസ്റ്റ് ആൻ അക്കൗണ്ട്' എന്ന പുതിയ പുസ്തകം പുറത്തിറങ്ങാനിരിക്കേയാണ് വെളിപ്പെടുത്തൽ. അതേസമയം മുൻ സിഎജിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന വാദവുമായി കോൺഗ്രസ് രംഗത്തെത്തി. ആരോപണങ്ങൾ തെളിയിക്കാൻ കോൺഗ്രസ് വിനോദ് റായിയെ വെല്ലുവിളിച്ചിരിക്കുകയാണ്. പ്രചാരണതന്ത്രം മാത്രമാണ് ആരോപണങ്ങളെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.
കൽക്കരി, കോമൺവെൽത്ത് അഴിമതി കേസുകൾക്ക് ഇടയാക്കിയ റിപ്പോർട്ടിൽ നിന്ന് ചിലരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നാണ് റായി പറഞ്ഞത്. തന്റെ സഹപ്രവർത്തകരെയും സമ്മർദത്തിലാക്കാൻ ചില നേതാക്കൾ ശ്രമിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. തന്റെ പുതിയ പുസ്തകത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നും വിനോദ് റായ് പറഞ്ഞു.
രാഷ്ട്രീയക്കാരായ ചിലർ തന്റെ വീട്ടിൽ എത്തിയാണ് ചിലരുടെ പേരുകൾ റിപ്പോർട്ടിൽ പറയരുതെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടത്. പാർലമെന്റിലെ പബ്ലിക് കമ്മിറ്റി ചർച്ചയ്ക്കിടയ്ക്കാണ് റിപ്പോർട്ട് തിരുത്താൻ സമ്മർദമുയർന്നത്. പ്രധാനമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ മന്മോഹൻസിങ് പലപ്പോഴും പരാജയപ്പെട്ടെന്നും വിനോദ് റായി പറയുന്നു. പലവിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി തയാറായില്ലെന്നും ആരോപണമുണ്ട്. ഘടകക്ഷികളുടെ സമ്മർദത്തിനു വഴങ്ങി ഭരണനിർവഹണം മന്മോഹൻസിങ് ബലി കഴിച്ചെന്നും വിനോദ് റായ് പറയുന്നു.
തെറ്റുകൾ കണ്ടെത്താനുള്ള പുസ്തകമല്ല തന്റേത്. ഭരണപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാനാണ് പുസ്തകത്തിലൂടെ ശ്രമിച്ചത്. എന്റെ റിപ്പോർട്ടിനെക്കുറിച്ച് മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളെ കുറിച്ച് ഒന്നും പറയാനില്ലെന്നും റായ് പറയുന്നു. സെപ്റ്റംബർ 15നാണ് പുസ്തകം പുറത്തിറങ്ങുന്നത്.

