- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധോലോക നായകനായി വീണ്ടും മമ്മൂട്ടി; 25 കോടി മുതൽ മുടക്കിൽ അമീർ എത്തുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അമീർ'. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് അമീർ. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ദുബായിലാകും പൂർണമായി ചിത്രീകരിക്കുക. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു അധോലോക നായകന്റെ കുറ്റസമ്മതം (കൺഫെഷൻസ് ഓഫ് എ ഡോൺ) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ മമ്മൂട്ടി അധോലോക നായകനായാകും എത്തുകയെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിന് പുറമേ നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തിൽ അണിനിരക്കും. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. ഇച്ചായീസ് പ്രൊഡക്ഷൻസും ആന്റോ ജോസഫും ചേർന്നാണ് നിർമ്മാണം.
മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അമീർ'. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് അമീർ. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ദുബായിലാകും പൂർണമായി ചിത്രീകരിക്കുക.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു അധോലോക നായകന്റെ കുറ്റസമ്മതം (കൺഫെഷൻസ് ഓഫ് എ ഡോൺ) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ചിത്രത്തിൽ മമ്മൂട്ടി അധോലോക നായകനായാകും എത്തുകയെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിന് പുറമേ നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തിൽ അണിനിരക്കും. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. ഇച്ചായീസ് പ്രൊഡക്ഷൻസും ആന്റോ ജോസഫും ചേർന്നാണ് നിർമ്മാണം.
Next Story