- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിനു മങ്കാദ് ട്രോഫി; എലൈറ്റ് ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ കേരളത്തിന് വിജയം; ബംഗാളിനെ കീഴടക്കിയത് ഒരു വിക്കറ്റിന്; രക്ഷകരായി പ്രീതിഷ്-ഗൗതം മോഹൻ കൂട്ടുകെട്ട്

ഹൈദരാബാദ്: വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് ജയം. എലൈറ്റ് ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ബംഗാളിനെ ഒരു വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. 120 റൺസ് എന്ന ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ കേരളം 43.5 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഒരു ഘട്ടത്തിൽ ആറു വിക്കറ്റിന് 71 റൺസ് എന്ന നിലയിലേക്ക് വീണ കേരളത്തെ പ്രീതിഷ്-ഗൗതം മോഹൻ കൂട്ടുകെട്ട് രക്ഷിക്കുകയായിരുന്നു. ഇരുവരും ഏഴാം വിക്കറ്റിൽ 39 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പ്രീതിഷ് 86 പന്തിൽ 29 റൺസെടുത്തപ്പോൾ 47 പന്തിൽ 24 റൺസുമായി ഗൗതം പുറത്താകാതെ നിന്നു. ബംഗാളിനായി രവി കുമാർ മൂന്നു വിക്കറ്റും ദേബോപ്രതീം ഹൽദർ രണ്ടു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ബംഗാൾ വിജയ് വിശ്വനാഥിന്റേയും വിനയ് വർഗീസിന്റേയും ബൗളിങ്ങിന് മുന്നിൽ തകരുകയായിരുന്നു. വിജയ് അഞ്ചു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വിനയ് മൂന്നു വിക്കറ്റ് നേടി. ഒരു വിക്കറ്റ് ഷോൺ റോജർ നേടി. ഇതോടെ ബംഗാൾ 29.1 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായി.


