- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിലെ ഏറ്റവും മിടുക്കനായിട്ടും വിൻസൻ എം പോൾ ഓഫറുകളിൽ കുടുങ്ങി; കെ എം മാണിയെയും കെ ബാബുവിനെയും രക്ഷിച്ചത് ഡിജിപി സ്ഥാനം വാഗ്ദാനം ചെയ്ത്: ബിജു രമേശ് മറുനാടൻ മലയാളിയോട്
ആലപ്പുഴ: സംസ്ഥാന വിജിലൻസ് ഡയറക്ടർ സർക്കാർ ഓഫറിൽ കുടുങ്ങിയെന്ന് ബാറുടമകളുടെ നേതാവ് ബിജു രമേശ് മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കേരളാ പൊലീസിലെ ഏറ്റവും മിടുക്കനായ പൊലീസ് ഓഫീസറാണ് വിൻസെന്റ് എം പോൾ. പക്ഷേ ഓഫറുകളിൽ അദ്ദേഹവും വീണുവെന്നു ബിജു രമേശ് പറഞ്ഞു. ഇപ്പോൾ ആറുവർഷത്തേക്ക് ഉറപ്പുള്ള ഡി ജി പി പദത്തിൽ കണ്ണുംനട്ട
ആലപ്പുഴ: സംസ്ഥാന വിജിലൻസ് ഡയറക്ടർ സർക്കാർ ഓഫറിൽ കുടുങ്ങിയെന്ന് ബാറുടമകളുടെ നേതാവ് ബിജു രമേശ് മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കേരളാ പൊലീസിലെ ഏറ്റവും മിടുക്കനായ പൊലീസ് ഓഫീസറാണ് വിൻസെന്റ് എം പോൾ. പക്ഷേ ഓഫറുകളിൽ അദ്ദേഹവും വീണുവെന്നു ബിജു രമേശ് പറഞ്ഞു.
ഇപ്പോൾ ആറുവർഷത്തേക്ക് ഉറപ്പുള്ള ഡി ജി പി പദത്തിൽ കണ്ണുംനട്ട് ഇരിക്കുകയാണ് അദ്ദേഹം. ഉറപ്പ് ലഭിച്ചതോടെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി സുകേശന്റെ റിപ്പോർട്ട് മുക്കി എക്‌സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിച്ചു. ബാബു കേസിൽ കുരുങ്ങിയപ്പോൾ മാണി രക്ഷപ്പെട്ടു. മാണി ഒറ്റയ്ക്ക് കേസിനെ നേരിട്ടപ്പോൾ കോൺഗ്രസ് കൈയും കെട്ടി നോക്കിനിന്നുവെന്നും രമേശ് പറഞ്ഞു.
ബാർ കോഴയിൽ എക്‌സൈസ് മന്ത്രി കുടുങ്ങിയപ്പോൾ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ബാധ്യതയായി. ഇതോടെ സംസ്ഥാന ഭരണത്തിന്റെ മുഴുവൻ സംവിധാനങ്ങളും ബാർ കോഴ കേസിനെ അട്ടിമറിക്കാൻ ഉപയോഗിച്ചു. ഇതാണ് മാണിസാറിന് രക്ഷാകവചം ഒരുക്കിയത്. സിബി മാത്യുവിന്റെ ഒഴിവിലേക്ക് നീണ്ട ആറുവർഷം ഡിജിപി സ്ഥാനം ഓഫർ നൽകിയാണ് സർക്കാർ വിൻസൻ എം പോളിനെ വിലയ്‌ക്കെടുത്തത്. ഇത്രയും വലിയ ഓഫർ ലഭിച്ചാൽ ആരാണ് ഇളകാത്തത്. ഇതുതന്നെയാണ് വിജിലൻസ് മേധാവിയുടെ കാര്യത്തിലും നടന്നത്.
ബാർ കേസിൽ മന്ത്രി മാണി കോഴവാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി സുകേശൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വിജിലൻസ് മേധാവി റിപ്പോർട്ട് മുക്കി. 25 ലക്ഷം രൂപ രണ്ടിടങ്ങളിലായി കൈമാറിയെന്നും പണം കൈമാറുന്നതിനിടയിൽ മാണിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ബാറുടമകളും ഒരേ മൊബൈൽ ടവറിന്റെ കീഴിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തലിനെയാണ് വിജിലൻസ് ഡയറക്ടർ തള്ളിക്കളഞ്ഞ് മാണിക്കെതിരെ തെളിവില്ലെന്നു പ്രഖ്യാപിച്ചത്.
ഇപ്പോൾ പക്ഷപാതപരമായി സർക്കാർ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് നൽകിയതിനെതിരെ കേസിനുപോയ ബാറുടമകൾക്ക് കോടതിയുടെ പരാമർശം പ്രതീക്ഷ നൽകുകയാണ്. സർക്കാർ പൂർണ്ണസമ്മതത്തോടെയല്ലാ മദ്യനിരോധനം നടത്തിയതെന്ന കണ്ടെത്തലാണ് കോടതി നടത്തിയിട്ടുള്ളത്. മദ്യം ഉണ്ടെങ്കിൽ മാത്രമേ സഞ്ചാരികൾ എത്തുകയുള്ളൂവെന്ന നിലപാട് ശരിയല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടിട്ടുള്ളത്- ബിജു രമേശ് പറഞ്ഞു.