- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നഷ്ടനായിക' എന്ന നോവൽ എന്റെ പേരുകേട്ട മാത്രയിൽ ഒരുവരി പോലും വായിക്കാതെ കമൽറാം സജീവ് മുക്കി; തള്ളിക്കളഞ്ഞത് 'സെല്ലുലോയ്ഡ്' സിനിമയായ കൃതി ; പുതിയ പത്രാധിപരായി സുഭാഷ് ചന്ദ്രൻ വന്നപ്പോൾ ഇതാദ്യമായി എന്റെ ഒരുകഥ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നു; രാജി വച്ചൊഴിഞ്ഞ കമൽറാം സജീവ് പത്രാധിപരായിരുന്ന കാലത്ത് തന്നെ മാറ്റി നിർത്തിയ കഥ പറഞ്ഞ് വിനു എബ്രഹാമിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപ ചുമതലയിൽ നിന്ന് കമൽറാം സജീവിനെ ഒഴിവാക്കിയത് സാഹിത്യലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർ്ച്ചയായിരുന്നു. സംഘപരിവാർ ഭീഷണികൾക്ക് മാനേജ്‌മെന്റ് വഴങ്ങുകയാണെന്ന് ആരോപിച്ച് പി.കെ.രാജശേഖരൻ, മനില.സി.മോഹൻ തുടങ്ങിയ മാധ്യമപ്രവർത്തകർ മാതൃഭൂമി വിടുകയും ചെയ്തു. കമൽറാമും, മനിലയുമൊക്കെ മാതൃഭൂമി വിടാൻ തന്റെ മീശ നോവൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദമാണെന്ന് തുറന്നടിച്ച് നോവലിസ്റ്റ് എസ്.ഹരീഷ് തന്റെ കൃതികൾ ഇനി മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയയ്ക്കുന്നില്ലെന്നും പ്രഖ്യാപിച്ചിരുന്നു. കമൽറാം സജീവിന് പകരം എഴുത്തുകാരനായ സുഭാഷ് ചന്ദ്രനാണ് പത്രാധിപ ചുമതലയേറ്റത്. സുഭാഷ് ചന്ദ്രൻ ചുമതലയിൽ വന്നതോടെ, കമൽറാമിന്റെ പത്രാധിപത്യത്തിൻ കീഴിൽ തനിക്ക് ഏറെ അവഗണനയും, പീഡനവും നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുൻ മാധ്യമപ്രവർത്തകനും, കഥാകൃത്തുമായ വിനു എബ്രഹാം. ഇടതുപക്ഷ പുരോഗമനാശയങ്ങളാൽ പ്രചോദിതമായതെന്ന് വാഴ്‌ത്തപ്പെട്ട പത്രാധിപത്യത്തിന്റെ കാലത്ത് പി.കെ.റോസിയുടെ ജീവിതം ആധാരമാ
തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപ ചുമതലയിൽ നിന്ന് കമൽറാം സജീവിനെ ഒഴിവാക്കിയത് സാഹിത്യലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർ്ച്ചയായിരുന്നു. സംഘപരിവാർ ഭീഷണികൾക്ക് മാനേജ്‌മെന്റ് വഴങ്ങുകയാണെന്ന് ആരോപിച്ച് പി.കെ.രാജശേഖരൻ, മനില.സി.മോഹൻ തുടങ്ങിയ മാധ്യമപ്രവർത്തകർ മാതൃഭൂമി വിടുകയും ചെയ്തു. കമൽറാമും, മനിലയുമൊക്കെ മാതൃഭൂമി വിടാൻ തന്റെ മീശ നോവൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദമാണെന്ന് തുറന്നടിച്ച് നോവലിസ്റ്റ് എസ്.ഹരീഷ് തന്റെ കൃതികൾ ഇനി മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയയ്ക്കുന്നില്ലെന്നും പ്രഖ്യാപിച്ചിരുന്നു. കമൽറാം സജീവിന് പകരം എഴുത്തുകാരനായ സുഭാഷ് ചന്ദ്രനാണ് പത്രാധിപ ചുമതലയേറ്റത്.
സുഭാഷ് ചന്ദ്രൻ ചുമതലയിൽ വന്നതോടെ, കമൽറാമിന്റെ പത്രാധിപത്യത്തിൻ കീഴിൽ തനിക്ക് ഏറെ അവഗണനയും, പീഡനവും നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുൻ മാധ്യമപ്രവർത്തകനും, കഥാകൃത്തുമായ വിനു എബ്രഹാം. ഇടതുപക്ഷ പുരോഗമനാശയങ്ങളാൽ പ്രചോദിതമായതെന്ന് വാഴ്‌ത്തപ്പെട്ട പത്രാധിപത്യത്തിന്റെ കാലത്ത് പി.കെ.റോസിയുടെ ജീവിതം ആധാരമാക്കി രചിച്ച തന്റെ നഷ്ടനായിക എന്ന കൃതി ഒരുവരി പോലും വായിച്ചുനോക്കാതെ കമൽറാം സജീവ് നിഷക്കരുണം തള്ളിക്കളഞ്ഞെന്ന് വിനു എബ്രഹാം ആരോപിച്ചു. ഏതായാലും പത്രാധിപത്യം മാറിയതോടെ, തന്റെ ഒരുകഥ ഇതാദ്യമായി മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദീർഘനാളത്തെ അതിഹീനമായ തമസ്‌കരണത്തിന് തന്റെ പരിചയമുള്ളോരാൾ എന്ന കഥ അന്ത്യം കുറിച്ചിരിക്കുകയാണെനനും വിനു എബ്രഹാം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ട കൂട്ടുകാരേ,കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങയിട്ടു അടുത്ത മാസം 20 വർഷം പിന്നിടുന്ന ഈ വേളയിൽ,ഇന്നത്തെ ദിവസം എന്റെ എഴുത്തുജീവിതത്തിൽ ഞാൻ തങ്കലിപികളിൽ രേഖപ്പെടുത്തുകയാണ്.ഏതാണ്ട് ഒന്നര പതിറ്റാണ്ട് നീണ്ട അതിഹീനമായ ഒരു തമസ്‌കരണത്തിനു ഇന്ന് അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു.
ഇതാദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എന്റെ കഥ വന്നിരിക്കുന്നു. കഥയുടെ പേര് പരിചയമുള്ളൊരാൾ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു പത്രാധിപ സംസ്‌കാരത്തിന്റെ അന്ത്യവും കൂടിയാണ് ഇത്. അതേ സമയം പക്വമതിത്വമുള്ള ഒരു പുതിയ പത്രാധിപത്യത്തിന്റെ ഉദയവും. മലയാള സാഹിത്യ പത്രപ്രവർത്തന ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം കോക്ക്സുകളും ധാർഷ്ട്യവും അബദ്ധ സാഹിത്യാവബോധവും നിറഞ്ഞ ഒരു പത്രാധിപത്യത്തിന് കീഴിൽ എനിക്ക് വളരെ പീഡനങ്ങൾ ഉണ്ടായ ഒരു കാലമാണ് കടന്നു പോയത്. എഴുത്തിനു വേണ്ടി ജീവിതം പൂർണമായി സമർപ്പിച്ച ഒരു എഴുത്തുകാരൻ എന്ന നിലയിൽ, ഈ കാലം എനിക്ക് നൽകിയ നഷ്ടങ്ങൾ പറഞ്ഞു തീർക്കാനാവാത്തത് ആണ്.ഇക്കാലമത്രയും ആ ആഴ്ചപ്പതിപ്പ് മാത്രം പിന്തുടരുന്ന വലിയൊരു വായനാസമൂഹത്തിലേക്കു എന്റെ രചനകൾ കടന്നു ചെന്നതേയില്ല.
ഇടതുപക്ഷ പുരോഗമന ആശയങ്ങളാൽ പ്രചോദിതമായി സവർണ്ണ വരേണ്യതക്കു എതിരെയും കീഴാള സ്വത്വത്തിനു ഒപ്പവും എന്നൊക്കെ വാഴ്‌ത്തപ്പെട്ട ഒരു പത്രാധിപത്യം കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും തിളക്കമാർന്ന ദളിത് സ്ത്രീത്വങ്ങളിൽ ഒന്നായ പി.കെ.റോസിയുടെ ജീവിതം ആദ്യമായി മുഖ്യധാരയിലേക്ക് വീണ്ടെടുത്ത് ആഘോഷിച്ച എന്റെ നഷ്ടനായിക എന്ന നോവൽ( സെല്ലുലോയ്ഡ് സിനിമയായ കൃതി) ഒരു വരി പോലും വായിക്കാൻ ശ്രമിക്കാതെ എന്റെ പേര് കേട്ട മാത്രയിൽ തട്ടിക്കളഞ്ഞ സംഭവത്തിന് അപ്പുറം ഈ തമസ്‌ക്കരണപർവത്തെക്കുറിച്ചു ഞാൻ തൽക്കാലം ഇവിടെ കൂടുതലൊന്നും പറയുന്നില്ല.
തൊണ്ണൂറുകൾക്കു ഒടുവിൽ മലയാള കഥയിലേക്ക് കടന്നു വന്ന ഒരു തലമുറയിൽ പെടുന്നവരാണ് സുഭാഷ് ചന്ദ്രനും സന്തോഷ് എച്ചിക്കാനവും. സന്തോഷ്‌കുമാറും ജി.ആർ.ഇന്ദുഗോപനും ബി.മുരളിയും സി.അനൂപും ഉണ്ണി.ആറും കെ.ആർ.മീരയും മനോജ് ജാതവേദരും ഞാനും ഒക്കെ..ആ നിലക്ക് പ്രീയപ്പെട്ട സുഭാഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സ്ഥാനം ഏറ്റെടുത്ത് ആഴ്ചപ്പതിപ്പിനെ പുതിയ ദിശാ ബോധത്തോടെ മുൻപോട്ടു കൊണ്ടുപോകുന്നത് കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്.സുഭാഷിനും മാതൃഭൂമി ആഴ്ചപ്പതിപ്പിനും എല്ലാ വിജയാശംസകളും... ഹൃദയം നിറഞ്ഞ നന്ദി..ഒപ്പം എന്റെ കഥക്കു ക്ലാസിക്കൽ സ്പർശം തുടിക്കുന്ന ചിതങ്ങൾ വരച്ച ആർട്ടിസ്റ്റ് മദനനും എല്ലാ ചങ്ങാതിമാർക്കും നന്ദി...