- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണു ബാലകൃഷ്ണന്റെ കാര്യമാണ് പറയുന്നത്; താൻ ഒരാൾക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല; ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല; നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കുമെന്നാണ് ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകന്റെ ഭീഷണി; ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയ്ക്കിടെ പൊട്ടിത്തെറിച്ച് അവതാരകൻ; ശ്രീകണ്ഠനെതിരെ പരാതി നൽകാൻ വിനു വി ജോൺ
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെ ചാനൽ ചർച്ച നടത്തിയതിന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനും ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകന്റെ ഭീഷണിയെത്തിയ ചർച്ചകൾ പുതു തലത്തിലേക്ക്. ഇതിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് പൊലീസിന് പരാതി നൽകിയേക്കും. മുമ്പും വിനുവിന് പല ഭീഷണികൾ കിട്ടിയിരുന്നു. അതിന് കളിയാക്കൽ സ്വഭാവമായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരിൽ നിന്നും കിട്ടിയ മെസേജ് മുമ്പ് ചർച്ചയ്ക്കിടെ വിനു വായിച്ചത് വലിയ ചർച്ചയായിരുന്നു.
എന്നാൽ ഇന്ന് സമാനതകളില്ലാത്ത രംഗങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയ്ക്കിടെ ഉണ്ടായത്. ദേശാഭിമാനിയിലെ ശ്രീകണ്ഠനാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്നു പറയുകയും ചെയ്തു. ഇന്നു രാത്രി എട്ടിന് നടന്ന ന്യൂസ് അവർ ചർച്ചക്കിടെയാണ് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ വിനുവിനെതിരെയും ഏഷ്യാനെറ്റിനെതിരെയും ഭീഷണി മുഴക്കിയതെന്ന് ജന്മഭൂമിയും റിപ്പോർട്ട് ചെയ്യുന്നു. ചാനൽ ചർച്ചയിലെ ഭീഷണി എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തകളിൽ നൽകിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
'നിയമസഭയിലെ തെമ്മാടികൾ' എന്നപേരിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ എൽഡിഎഫ് നടത്തിയ അഴിഞ്ഞാട്ടമാണ് ചർച്ച ചെയ്തിരുന്നത്. ചർച്ചയുടെ പാനലിൽ എം.ആർ അഭിലാഷ്, ജോസഫ് സി. മാത്യു, ശ്രീജിത്ത് പണിക്കർ എന്നിവരാണ് പങ്കെടുത്തത്. ഇതിനിടെയാണ് ദേശാഭിമാനിയിൽ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ എത്തിയത്. ഇക്കാര്യം ഉടൻ തന്നെ വിനു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തി. 'മന്ത്രി വി ശിവൻകുട്ടിയെ ചോദ്യം ചെയ്യാൻ താനാരാണ്. ഇതു പോലെ ചാനലിൽ നെഗളിച്ചവരുടെ വിധി ഓർക്കുക.' എന്നാണ് ഭീഷണി മുഴക്കിയത്. എന്നാൽ, താൻ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു ചർച്ചയിൽ വ്യക്തമാക്കി.
വേണു ബാലകൃഷ്ണന്റെ കാര്യമാണ് പറയുന്നത്. താൻ പോലെ ഒരാൾക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കാനായാണ് ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകൻ ശ്രമിക്കുന്നത്. ഇതിൽ താൻ പൊലീസിൽ പരാതിപ്പെടും. ഭീഷണികൾക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ ഈ ഭീഷണിയിൽ നയം വ്യക്തമാക്കണം. അയാൾ ചെറിയ ആളല്ല. വലിയ ആളാണ്. ആ പദവിയിൽ അയാൾ തുടരുന്നത് എനിക്ക് ഭീഷണിയാണ്-വിനു ചർച്ചയ്ക്കിടെ പറഞ്ഞിരുന്നു.
താൻ രണ്ടു പെൺമക്കളുടെ അപ്പനാണ്. മാന്യമായി തൊഴിൽ ചെയ്താണ് കുടുംബം പുലർത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാൽ, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണമെന്നും വിനു വി ജോൺ ആവശ്യപ്പെട്ടു. കേസ് കൊടുക്കുമെന്ന് ചർച്ചയ്ക്കിടെ വിനു വി ജോൺ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസും പരാതിയുമായി പോകുമെന്നാണ് സൂചന. പൊലീസ് മേധാവിക്ക് പരാതി കൈമാറും. എനിക്ക് പിണറായിയുടെ പൊലീസ് അന്വേഷിക്കുമോ എന്ന് അറിയില്ലെന്നും വിനു വി ജോൺ വിശദീകരിച്ചിരുന്നു. ആ സ്‌ക്രീൻ ഷോട്ട് ഞാൻ സേവ് ചെയ്തിട്ടുണ്ടെന്നും വിനു വി ജോൺ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൈംടൈം ചർച്ചയ്ക്കിടെ നാടകീയ രംഗങ്ങളാണ് ഇതുണ്ടാക്കിയത്. രക്ഷപ്പെടാൻ കള്ളം പറയുന്ന മന്ത്രി എങ്കിലും രാജിവയ്ക്കേണ്ടേ..... ദൃശ്യങ്ങൾ കെട്ടി ചമച്ചതോ? ഇതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൽ ഇന്ന് നടന്ന ചർച്ച. ഇതിനിടെയാണ് വിനു വി ജോണിന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നത്. ചർച്ചയുടെ തുടക്കത്തിൽ തന്നെയായിരുന്നു ഇത്. ഇത് വിനു വായിക്കുന്നത് ചർച്ചയ്ക്കിടെ കാണുകയും ചെയ്യാമായിരുന്നു. ജോസഫ് സി മാത്യു സംസാരിക്കുന്നതിനിടെ ആ മന്ത്രിക്ക് നാണമില്ലേ എന്ന് വിനു വി ജോൺ ചോദിച്ചു. ദൃശ്യം കണ്ട് സഹിക്കാതെയാണ് ഇടപെടൽ എന്നും വിനു വി ജോൺ പറഞ്ഞു. മന്ത്രി ശിവൻകുട്ടിക്കെതിരെയായിരുന്നു വിനു വി ജോണിന്റെ ആക്രമണം. ആ മന്ത്രിക്ക് നാണമില്ലേ എന്നും വിനു ചോദിച്ചു.
ഇയാൾക്ക് ലജ്ജയില്ലേ... ജനം വോട്ട് ചെയ്യുന്ന ആൾക്കെതിരെയാണ് ഇതെല്ലാം പറയുന്നത് ഇങ്ങനെ പോകുന്ന സന്ദേശമാണ് അയച്ചത്. ഇതു പോലെ നിഗളിച്ചവരുടെ വിധി ഓർത്തോ... എന്നായിരുന്നു വിനു വി ജോൺ തനിക്ക് വന്നതായി വെളിപ്പെടുത്തിയത്. അതും ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ പഴയ പ്രസിഡന്റ്. ഞാൻ തെളിവു തരാം. എന്നെ ഭീഷണിപ്പെടുത്തിയതിന്. ദേശാഭിമാനി നടപടി എടുക്കുമോ ഇതായിരുന്നു വിനു വി ജോൺ ഉയർത്തിയ ചോദ്യം. അഴിമതി കാണിക്കാതെ ശമ്പളം മാത്രം കൊണ്ടു ജീവിക്കുന്ന രണ്ട് പെൺമക്കളുടെ അച്ഛൻ. ഇങ്ങനെ വിനു വി ജോൺ വികാരാധീനനായി. ഇതോടെ ചർച്ചയ്ക്ക് ബ്രേക്ക് കൊടുത്തു ഏഷ്യാനെറ്റ് ന്യൂസ്.
വിനു ഈ ശ്രീകണ്ഠന് ഇതെല്ലാം ഏഷ്യനെറ്റിൽ ന്യൂസവറിൽ കാണുബോൾ എവിടെഒക്കയോ ചൊറിയുന്നുണ്ട്. ഇതാണ് CPM ഗുണ്ടായിസം. ജനങ്ങളാൽ തിരഞ്ഞെടുക്കപെട്ട ഉത്തരവാദിത്ത പെട്ടവർ ഇത്തരം പോക്രിതരങ്ങൾ കാണിക്കുബോൾ ജനങ്ങൾ അറിയും-ഇതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൽ ചർച്ചയ്ക്ക് വന്ന പ്രതികരണം. മാതൃഭൂമിയിലെ സ്റ്റാർ അവതാരകനായിരുന്ന വേണു ബാലകൃഷ്ണനെതിരെ ചില ആരോപണം ഉയർന്നു. അദ്ദേഹം ജോലി രാജിവയ്ക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി. ഈ വിഷയം പരോക്ഷമായി സൂചിപ്പിച്ചാണ് വിനുവിന് ദേശാഭിമാനിക്കാരൻ സന്ദേശം അയച്ചതെന്നാണ് സൂചന. കേരളത്തിലെ മാധ്യമ ചരിത്രത്തിൽ സമാനതകളില്ലാത്ത ചർച്ചയുമായി.
മറുനാടന് മലയാളി ബ്യൂറോ