- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗീയതയും മതവിദ്വേഷവും ആരോപിച്ച് രാഷ്ട്രീയനേതാക്കളെയടക്കം വെള്ളംകുടിപ്പിക്കുന്ന വാർത്താ അവതാരകനും ഉള്ളിന്റെ ഉള്ളിൽ കടുത്ത ഓർത്തഡോക്സുകാരൻ; സഭാ പരിപാടിക്കിടെ സ്വന്തം സമുദായക്കൂറു പരസ്യമായി പ്രഖ്യാപിക്കുന്ന വിനു വി. ജോണിനു സോഷ്യൽ മീഡിയയിൽ പരിഹാസം
തിരുവനന്തപുരം: ചാനൽ ചർച്ചകൡ രാഷ്ട്രീയ നേതാക്കളെയും സാംസ്‌കാരിക പ്രവർത്തകരെയുമെല്ലാം കുറിക്കുകൊള്ളുന്ന ചോദ്യശരങ്ങൾ പായിച്ചു വെള്ളം കുടിപ്പിക്കുന്ന ഏഷ്യാനെറ്റ് അവതാരകൻ വിനു വി. ജോൺ തന്റെ സമുദായക്കൂറു പരസ്യമായി പ്രഖ്യാപിക്കുന്ന വീഡിയോ വൈറലാകുന്നു. ഓർത്തഡോക്സ് സഭയുടെ പരിപാടിക്കിടെയാണ് ഓർത്തഡോക്സുകാരനായതിലുള്ള അഭിമാനം അദ്ദേഹം പ്രകടിപ്പിക്കുന്നത്. ചലച്ചിത്രതാരം ക്യാപ്റ്റൻ രാജു ക്രിക്കറ്റ് താരം സോണി ചെറുവത്തൂരിനേയും വിനു വി. ജോണിനേയും സ്വാഗതം ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 'നമ്മുടെ കേരളത്തിന്റെ സൂപ്പർ സ്റ്റാർ ക്യാപ്റ്റൻ സോണി ചെറുവത്തൂർ ഇവിടെയെത്തിയിട്ടുണ്ട്. അദ്ദേഹത്തെ കൈയടിച്ച് സ്വീകരിക്കുക. അദ്ദേഹത്തെക്കുറിച്ച് രണ്ടക്ഷരം പറയാൻ നമ്മുടെ അനുവാദമില്ലാതെ രാത്രി ആറരയോടെ വന്നുകയറുന്ന മറ്റൊരു ഓർത്തഡോക്സ് സഹോദരനുണ്ട്. അദ്ദേഹത്തെക്കാണുമ്പോൾ എല്ലാവർക്കും സന്തോഷമാണ്' എന്നും ക്യാപ്റ്റൻ രാജു പറയുന്നു. അതിന് ശേഷം ദൃശ്യങ്ങളിൽ സോണി ചെറുവത്തൂരും വിനു വി. ജോണും കടന്നുവരുന്നു. തുടർന്ന് സോണിയെക്കുറിച്ച്
തിരുവനന്തപുരം: ചാനൽ ചർച്ചകൡ രാഷ്ട്രീയ നേതാക്കളെയും സാംസ്‌കാരിക പ്രവർത്തകരെയുമെല്ലാം കുറിക്കുകൊള്ളുന്ന ചോദ്യശരങ്ങൾ പായിച്ചു വെള്ളം കുടിപ്പിക്കുന്ന ഏഷ്യാനെറ്റ് അവതാരകൻ വിനു വി. ജോൺ തന്റെ സമുദായക്കൂറു പരസ്യമായി പ്രഖ്യാപിക്കുന്ന വീഡിയോ വൈറലാകുന്നു. ഓർത്തഡോക്സ് സഭയുടെ പരിപാടിക്കിടെയാണ് ഓർത്തഡോക്സുകാരനായതിലുള്ള അഭിമാനം അദ്ദേഹം പ്രകടിപ്പിക്കുന്നത്.
ചലച്ചിത്രതാരം ക്യാപ്റ്റൻ രാജു ക്രിക്കറ്റ് താരം സോണി ചെറുവത്തൂരിനേയും വിനു വി. ജോണിനേയും സ്വാഗതം ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 'നമ്മുടെ കേരളത്തിന്റെ സൂപ്പർ സ്റ്റാർ ക്യാപ്റ്റൻ സോണി ചെറുവത്തൂർ ഇവിടെയെത്തിയിട്ടുണ്ട്. അദ്ദേഹത്തെ കൈയടിച്ച് സ്വീകരിക്കുക. അദ്ദേഹത്തെക്കുറിച്ച് രണ്ടക്ഷരം പറയാൻ നമ്മുടെ അനുവാദമില്ലാതെ രാത്രി ആറരയോടെ വന്നുകയറുന്ന മറ്റൊരു ഓർത്തഡോക്സ് സഹോദരനുണ്ട്. അദ്ദേഹത്തെക്കാണുമ്പോൾ എല്ലാവർക്കും സന്തോഷമാണ്' എന്നും ക്യാപ്റ്റൻ രാജു പറയുന്നു.
അതിന് ശേഷം ദൃശ്യങ്ങളിൽ സോണി ചെറുവത്തൂരും വിനു വി. ജോണും കടന്നുവരുന്നു. തുടർന്ന് സോണിയെക്കുറിച്ച് സംസാരിക്കാനായി മൈക്ക് വിനുവിന് കൈമാറുന്നു. 'സോണി ഒരു ക്രിസ്ത്യാനിയാണെന്നും ഓർത്തഡോക്സുകാരനാണെന്നും ഇപ്പോഴാണ് അറിയുന്നത്. ഓർത്തഡോക്സുകാരനാണെന്ന് അറിയുന്നതിൽ വളരെ സന്തോഷം.
ശ്രീശാന്തിന് ശേഷം ഇന്ത്യൻ ടീമിലെത്തുന്ന ഓർത്തഡോക്സുകാരനാകട്ടെ സോണി'യെന്ന് വിനു പറയുന്നു. ഒരു ഭാഗത്ത് സ്വതന്ത്രമെന്ന് അവകാശപ്പെടുന്ന മാദ്ധ്യമപ്രവർത്തനം നടത്തുന്ന വിനുവിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് നിരവധിപ്പേരാണ് നവമാദ്ധ്യമങ്ങളിൽ രംഗത്തുവന്നിട്ടുള്ളത്.
ഒൻപതു മണിക്ക് ചാനലിൽ വന്നിരുന്നു വലിയ മതേതരത്വം വിളമ്പുന്ന വിനുവിന്റെ തനിനിറം കാണാമെന്ന പേരിലാണ് ഫേസ്‌ബുക്കിൽ വീഡിയോ പ്രചരിക്കുന്നത്. ഇത്രയും സമുദായസ്‌നേഹം കാണിക്കുന്ന വ്യക്തിയാണ് ചാനൽ ചർച്ചകളിൽ മറ്റുള്ളവർക്കെതിരേ വർഗീയതയും മതവിദ്വേഷവും ആരോപിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.