- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയനെ ഭോപ്പാലിൽ തടഞ്ഞപ്പോൾ കണ്ണൂരിൽ ഉമ്മൻ ചാണ്ടിയുടെ വാഹനം തകർത്ത കല്ലേറ് ഓർമ്മിപ്പിച്ച് വിനു വി ജോൺ; കേരളത്തിന് അകത്തായാലും പുറത്തായാലും തിണ്ണമിടുക്ക് കാണിക്കലല്ല ജനാധിപത്യ സ്വാതന്ത്ര്യവും സംസ്ക്കാരവുമെന്ന് ഓർമ്മപ്പെടുത്തൽ; ശിവരാജ്സിങ് ചൗഹാനെ വിമർശിക്കും മുമ്പ് സഖാക്കളറിയാൻ ചില കാര്യങ്ങൾ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിലിരുന്ന വേളയിൽ അദ്ദേഹത്തിന് ഏറ്റവും വെല്ലുവിൡും തിരിച്ചടിയുമായിത് പഴയകാല വാക്കുകളും അവകാശവാദങ്ങളുമായിരുന്നു. സോളാർ കേസിൽ അടക്കം ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉയർന്ന വേളയിൽ ഉമ്മൻ ചാണ്ടി പ്രതിരോധിച്ചപ്പോൾ അദ്ദേഹം കരുണാകരനെ താഴെയിറക്കാൻ വേണ്ടി പറഞ്ഞ വാക്കുകൾ ആയുധമാക്കിയിരുന്നു. അന്ന് പ്രതിപക്ഷം അടക്കം ഈ വാക്കുകൾ ആയുധമാക്കി. ഇപ്പോൾ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ മുൻകാല അഭിപ്രായങ്ങൾ വെല്ലുവിളിയാകുന്നുണ്ടോ? അഴിമതി ആരോപണം ഉയരുമ്പോൾ മാദ്ധ്യമങ്ങൾ ആ വ്യക്തിക്കെതിരെ വലിയ തോതിൽ പ്രചരണങ്ങൾ നടത്തത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി ഏതാനും ദിവസം മുമ്പ് പറഞ്ഞത്. ഇങ്ങനെ പറഞ്ഞപ്പോൾ സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരമാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ദിവസം മധ്യമപ്രദേശിൽ വച്ച് മുഖ്യമന്ത്രിയെ സംഘപരിവാർ പ്രതിഷേധത്തെതുടർന്ന് പൊലീസ് തടഞ്ഞ സംഭവം ഏറെ വിവാദമായിരുന്നു. ഈ സംഭവത്തെ മറ്റ് നേതാക്കൾ അപലപിച്ചപ്പോൾ തന്നെ സ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിലിരുന്ന വേളയിൽ അദ്ദേഹത്തിന് ഏറ്റവും വെല്ലുവിൡും തിരിച്ചടിയുമായിത് പഴയകാല വാക്കുകളും അവകാശവാദങ്ങളുമായിരുന്നു. സോളാർ കേസിൽ അടക്കം ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉയർന്ന വേളയിൽ ഉമ്മൻ ചാണ്ടി പ്രതിരോധിച്ചപ്പോൾ അദ്ദേഹം കരുണാകരനെ താഴെയിറക്കാൻ വേണ്ടി പറഞ്ഞ വാക്കുകൾ ആയുധമാക്കിയിരുന്നു. അന്ന് പ്രതിപക്ഷം അടക്കം ഈ വാക്കുകൾ ആയുധമാക്കി.
ഇപ്പോൾ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ മുൻകാല അഭിപ്രായങ്ങൾ വെല്ലുവിളിയാകുന്നുണ്ടോ? അഴിമതി ആരോപണം ഉയരുമ്പോൾ മാദ്ധ്യമങ്ങൾ ആ വ്യക്തിക്കെതിരെ വലിയ തോതിൽ പ്രചരണങ്ങൾ നടത്തത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി ഏതാനും ദിവസം മുമ്പ് പറഞ്ഞത്. ഇങ്ങനെ പറഞ്ഞപ്പോൾ സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരമാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ദിവസം മധ്യമപ്രദേശിൽ വച്ച് മുഖ്യമന്ത്രിയെ സംഘപരിവാർ പ്രതിഷേധത്തെതുടർന്ന് പൊലീസ് തടഞ്ഞ സംഭവം ഏറെ വിവാദമായിരുന്നു. ഈ സംഭവത്തെ മറ്റ് നേതാക്കൾ അപലപിച്ചപ്പോൾ തന്നെ സിപിഎമ്മിന് നേരിടേണ്ടി വരുന്നതും സമാനമായ ആക്രമണമാണ്. സോഷ്യൽ മീഡിയ ഈ സംഭവത്തിൽ ഓർമ്മപ്പെടുത്തുന്നത് കണ്ണൂരിൽവച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സിപിഐ(എം) പ്രവർത്തകരുടെ കല്ലേറ് ലഭിച്ചതാണ്.
ഇക്കാര്യം ചൂണ്ടിക്കിട്ടുകയാണ് ഏഷ്യാനെറ്റ് ന്യൂസിലെ ഇന്നലത്തെ ചാനൽ ചർച്ചയിൽ വിനു വി ജോണും പറഞ്ഞത്. മുഖ്യമന്ത്രിയ തടഞ്ഞതിനെ അപലപിച്ചതിനൊപ്പം തന്നെ രണ്ട് സംഭവങ്ങളുടെ ദൃശ്യങ്ങളും വിനു ന്യൂസ് അവറിൽ കാണിച്ചു. കൂടാതെ ജനാധിപത്യ സ്വാതന്ത്ര്യത്തെ കുറിച്ചും സംസ്‌ക്കാരത്തെ കുറിച്ചും സംസാരിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ കാര്യം ഓർക്കണമെന്നും വിനു ഓർമ്മപ്പെടുത്തി. വിനുവിന്റെ വാക്കുകൾ ഇങ്ങനെ:
എന്തുകൊണ്ടാണ് നമ്മുടെ മുഖ്യമന്ത്രിക്ക് സംഘപരിവാറിന്റെ പ്രതിഷേധം കാരണം നമ്മുടെ നേതാവിന് തിരിച്ചു പോകേണ്ടി വന്നത്? തീർച്ചയായും അതുപോലൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലാത്തതാണ്, ഏത് സംസ്ഥാനത്ത്, ഏത് നേതാവിനും മുഖ്യമന്ത്രിക്കുമുണ്ടായാലും അത് ഒരിക്കലും അംഗീകരിക്കാനും ആവില്ല. അങ്ങനെയൊരു സംസ്‌ക്കാരവും രീതിയും ഉണ്ടാവാൻ പാടില്ല. പക്ഷേ, ജനാധിപത്യവും സ്വാതന്ത്ര്യവും അവകാശവുമൊക്കെ എല്ലായിടത്തും എല്ലാവരും ഓർക്കേണ്ടതുമാണ്. അത് പിണറായി വിജയനെതിരെ ഭോപ്പാലിൽ നടന്നാലും ഉമ്മൻ ചാണ്ടിക്കെതിരെ കണ്ണൂരിൽ നടന്നാലും. മുഖ്യമന്ത്രിയുടെ പ്രതികരണവും ഉമ്മൻ ചാണ്ടിക്കെതിരായ പ്രതികരണവും ഓർമ്മിപ്പിച്ചു കൊണ്ട് ന്യൂസ് അവർ തുടങ്ങുന്നു.. (തുടർന്ന് രണ്ട് സംഭവങ്ങളുടെയും ദൃശ്യങ്ങൾ കാണിക്കുന്നു).
കേരളത്തിന്റെ ബിജെപി ഓഫീസുകൾ സംരക്ഷിക്കപ്പെടാത്തപ്പോഴാണ് ഭോപ്പാൽ സംഭവത്തെ കുറിച്ച് പറയുന്നതെന്ന് കുമ്മനത്തിന്റെ പ്രതികരണത്തെയും ഇതിനോട് ചേർത്തുവച്ച് വായിക്കാം. നമ്മുടെ രാഷ്ട്രീയ നേതാക്കളെല്ലാം അവരവർക്ക് പ്രശ്‌നം വരുമ്പോഴാണ് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ഓർക്കുന്നത്. ഇത് എല്ലാവർക്കും അനുവദിച്ച് കൊടുക്കേണ്ടതാണ്. അത് കേരളത്തിൽ ആയാലും കേരളത്തിന് പുറത്തായാലും. അല്ലാതെ തിണ്ണമിടുക്ക് കാണിക്കുന്നതല്ല ജനാധിപത്യ സ്വാതന്ത്ര്യവും സംസ്‌ക്കാരവും- വിനു വ്യക്തമാക്കി. വിനുവിന്റെ അഭിപ്രായത്തോട് സിപിഐ(എം) പ്രവർത്തകർ യോജിപ്പില്ലെങ്കിലും ബിജെപി പ്രവർത്തകർ വിനുവിന്റെ വാക്കുകൾ ആഘോഷമാക്കുന്നുണ്ട്.