ലണ്ടൻ: യൂറോപ്പിലെ ഫുട്‌ബോൾ രാജാക്കന്മാർക്ക് കിട്ടുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ ചെൽസിയ മുത്തമിട്ടപ്പോൾ അതിൽ സുപ്രധാന പങ്ക് വഹിച്ചത് ഒരു മലയാളിയായിരുന്നു എന്നത് ലോകത്തെ മൊത്തം മലയാളികൾക്കും അഭിമാനമായി മാറുന്നു. എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയായ വിനയ് പി മേനോൻ എന്ന 47 കാരനായ വെൽനെസ്സ് കോച്ചാണ് ഈ അപൂർവ്വ നേട്ടത്തിനുടമയായ മലയാളി. വലിയൊരു ചാമ്പ്യൻ ഷിപ്പ് ജയിക്കാൻ ഉതകും വണ്ണം ടീമംഗങ്ങളെ ശാരീരികമായും മാനസികമായും തയ്യാറാക്കിയ ഈ മലയാളിയെ പാശ്ചാത്യ മാധ്യമങ്ങളും വാനോളം പുകഴ്‌ത്തുകയാണ്.

ചെറുപ്പത്തിൽ ഫുട്ബോളിനോട് വലിയ താത്പര്യമില്ലാതിരുന്ന വിനയുടെ പ്രധാന വിനോദം ജൂഡോ ആയിരുന്നു പ്രധാന വിനോദം. സ്‌കൂൾ പഠനകാലത്ത് ജൂഡോ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള വിനയ് പിന്നീട് ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമെടുത്തു. പിന്നീട് സ്പോർട്സ് സൈക്കോളജിയിൽ എം ഫിൽ എടുത്ത വിനയ് മേനോൻ സെന്റർ ഫോർ യോഗ തെറാപ്പി, എഡ്യുക്കെഷൻ ആൻഡ് റിസർച്ചിൽ ചേർന്ന് യോഗ പരീശീലനവും തുടങ്ങി.

പിന്നീട് ഹിമാലയത്തിലെ ഒരു ആഡംബര സ്പാ റിസോർട്ടായ ആനന്ദയിൽ യോഗാതെറാപിസ്റ്റായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുണ്ടാകുന്നത് ഇവിടെ വച്ചാണ്. ലോകത്തിലെ സമ്പന്നരും പ്രമുഖരായവരുമൊക്കെ സ്ഥിരം സന്ദർശിക്കുന്ന ഇവിടത്തെ ജോലി അദ്ദേഹത്തിന് നിരവധി നല്ല ബന്ധങ്ങൾ നേടിക്കൊടുത്തു. അതുവഴി വിനയ് മേനോൻ ദുബായിൽ എത്തിച്ചേർന്നു.

ഇവിടെവച്ച് റഷ്യൻ എണ്ണക്കമ്പനിയുടമയായ റോമൻ അബ്രാമോവിച്ചിനെ കണ്ടെത്തുന്നതാണ് വിനയ് മേനോന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ഇദ്ദേഹത്തിന്റെ കുടുംബത്തെ യോഗ പഠിപ്പിക്കാൻ അങ്ങനെ വിനയ് മേനോന് വഴിയൊരുങ്ങി. യോഗയിൽ വിനയുടെ പ്രാവീണ്യം മനസ്സിലാക്കിയ റോമൻ അബ്രമോവിച്ച് അദ്ദേഹത്തെ ലണ്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ലണ്ടനിൽ വച്ചാണ് ചെൽസിയ ക്ലബ്ബിന്റെ ഉടമകൂടിയായ റോമൻ അബ്രാമോവിച്ച് വിനയ മേനോനെ ക്ലബ്ബിന്റെ വെൽനെസ്സ് കോച്ചായി നിയമിക്കുന്നത്. കേരളത്തിലെ ആദ്യകാല യോഗ ഗുരുക്കളിൽ ഏറെ പ്രശസ്തനായിരുന്ന ശ്രീധരമേനോന്റെ പേരക്കുട്ടിയായ വിനയ് പി മേനോൻ, ആധുനിക സമ്പ്രദായവും യോഗയുമൊക്കെ കൂടിക്കലർന്ന രീതിയായിരുന്നു കളിക്കാരിൽ പരീക്ഷിച്ചത്. അത് വിജയം കണ്ടു എന്നാണ് ഇപ്പോഴത്തെ വിജയം തെളിയിക്കുന്നു.

വിനയ്‌നെ കുറിച്ച് 'ചേറായി ടു ചെൽസി' എന്ന പുസ്തകവും പുറത്തെത്തി. പുസ്തകം പുറത്തെത്തിയതിന് പിന്നാലെ വിദേശ മാധ്യമങ്ങൾ പോലും ഈ മലയാളി യുവാവിനെ നെഞ്ചേറ്റിയിരിക്കുകയാണ്. ചെൽസി ക്ലബ്ബിലെ ടീം അംഗങ്ങളെ അവയർനെസ് ചെയ്യിക്കുകയും കളിയിൽ എങ്ങനെ ഫോക്കസ് ചെയ്യണണമെന്ന് മനസ്സിലാക്കിക്കുകയും അത് എങ്ങനെ വിജയത്തിലേക്ക് കൊണ്ടു വരണമെന്ന് പ്രാവർത്തികമാക്കി മാറ്റുകയുമാണ് വിനയ് മേനോന്റെ ജോലി. താരത്തിളക്കത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന കളിക്കാരുമായി നല്ല സൗഹൃദത്തിലായ ശേഷമാണ് എല്ലാവർക്കും ട്രെയിനിങ് കൊടുക്കുക. സൗഹൃദം സ്ഥാപിക്കുന്നതിലുടെ അവരുടെ മനസ്സ് മനസ്സിലാക്കാൻ സഹായിക്കുകയും അതുവഴി അവർ്ക്ക വേണ്ട രീതിയിൽ മനസ്സറിഞ്ഞ് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനാകുമെന്നുമാണ് വിനയ് പറയുന്നത്.

പരിക്കേറ്റ കളിക്കാർ തിരിച്ച് കളിയിലേക്ക് വരുമ്പോൾ അവരുടെ മാനസിക സമമ്മർദ്ദം കുറയ്ക്കാനും അവരെ കളിയിൽ കോൺസെൻട്രേറ്റ് ചെയ്യിക്കാനും ട്രെയിൻ ചെയ്ത് പെർഫോമിലെത്തിക്കാനും മനസ്സിനെ റിലാക്‌സ് ആക്കാനും വിനയ് മേനോൻ എന്ന ട്രെയിനർക്കായി. പല കളിക്കാർക്കും വിനയ് മേനോൻ ഒരു ട്രെയിനർ എന്നതിലുപരി മനസ്സിലുള്ളതെല്ലാം അഴിച്ചു വയ്ക്കാനുള്ള ഒരു തുറന്ന പുസ്തകം കൂടിയാണ്. കേരളത്തിലെ കൊച്ചു ഗ്രാമമായ ചേറായിയിൽ നിന്നും ചെൽസിയിലേക്കുള്ള വിനയ് മേനോന്റെ യാത്ര ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ നിന്നും എഡ്യൂക്കേഷനിൽ ഡിഗ്രി സ്വന്തമാക്കി. സ്പോർട്സ് സൈക്കോളജിയിൽ എംഫീലും സ്വന്തമാക്കി. പോണ്ടിച്ചേരി യീണിവേഴ്‌സിറ്റിയിൽ നിന്നും യോഗയും പഠിച്ചതോടെയാണ് വിനയ് മേനോൻ എന്ന മലയാളിയുടെ ജീവിതം മാറിമറിഞ്ഞത്.

പോണ്ടിച്ചേരിയിൽ നിന്നും ഉന്നതങ്ങളിലേക്ക് വിനയ് യുടെ ജീവിതം വഴിവെട്ടി തെളിക്കുകയായിരുന്നു. ഹിമാലയത്തിലെ ഋഷികേശിൽ ഒരു റിസോർട്ടിൽ വെൽനസ് സ്‌പെഷ്യലിസ്റ്റായാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. ഇവിടെ വെച്ച് പരിചയപ്പെട്ട ഫ്‌ളോമി മേനോൻ എന്ന യുവതിയെ വിവാഹം ചെയ്യുകയും ചെയ്തു. ഫ്‌ളോമി ഇന്ന് ചെൽസി ടീമിന്റെ ഹെൽത്ത് ക്ലബ്ബിന്റെ ഡെപ്യൂട്ടി മാനേജരാണ്. ഋഷികേശിൽ നിന്നും ദുബായിലേക്കാണ് പിന്നീട് വിനയ് പറന്നത്.

വിനയ്‌യുടെ ട്രെയിനിങ്ങിൽ ആകൃഷ്ടരായ നിരവധി ലോകപ്രസിദ്ധർ ഉണ്ട്. എന്നാൽ ജോലിയുടെ സ്വഭാവം വെച്ച് അവരുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല. ഇവരിൽ നിന്നാണ് യൂറോപ്പിലേക്കുള്ള അവസരം ഒരുങ്ങിയത്. ദുബായിൽ നിന്നും റഷ്യൻ കോടീശ്വരനായ റോമൻ അബ്രമോവിച്ച് ആണ് വിനയ്‌നെ യൂറോപ്പിലെത്തിച്ചത്. കുറക്കൊലം അബ്രമോവനിച്ചിന് വേണ്ടി അദ്ദേഹത്തിന്റെ പേഴ്‌സണൽ ട്രെയിനറായി ജോലി ചെയ്തു. പിന്നീട് അദ്ദേഹം വഴി ചെൽസിയിലെത്തുകയായിരുന്നു.

രണ്ട് വർഷമാണ് വിനയ് അബ്രമോവിച്ചിന്റെ പേഴ്‌സണൽ ഹെൽത്ത് ട്രെയിനറായി ജോലി ചെയ്തത്. അബ്രമോവിച്ച് വിനയ്ക്കു ഭാര്യയ്ക്കും ക്ലബ്ബിൽ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഫുട്‌ബോളിനോട് യാതൊരു താൽപര്യവുമില്ലാത്ത വിനയ് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന ഫുട്‌ബോൾ ക്ലബ്ബിലെ താരങ്ങളുടെ പ്രിയപ്പെട്ട വെൽനസ് ട്രെയിനറായി മാറുന്നത്.