തിരുവനന്തപുരം: കൃഷിവകുപ്പിലെ ഉന്നതരായ രാജു നാരായണസ്വാമിയും ബിജു പ്രഭാകറും തമ്മിലുള്ള തർക്കം പരസ്യമായതിന് പിന്നാലെ അതിൽ കക്ഷിചേർന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ കൂടിയായ സംവിധായകൻ വിനയൻ. വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ചട്ടവിരുദ്ധമായി നിയമനം നൽകാൻ എംഡിയുടെ ചുമതലയുള്ള ബിജുപ്രഭാകർ ഇടപെട്ടുവെന്നാണ് സ്വാമി ആരോപിച്ചത്.

ഇക്കാര്യത്തിലാണ് വിനയൻ വിശദീകരണവുമായി എത്തിയിട്ടുള്ളത്. സ്വാമിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് വിനയന്റെ പോസ്റ്റ്. അവർ കൃഷിവകുപ്പിൽ അസി. സെക്രട്ടറി ആണെന്നും അവർക്ക് അധിക ചുമതലയെന്ന നിലയിലാണ് ഹോർട്ടി കോർപ്പിൽ ചാർജ് നൽകിയതെന്നുമാണ് വിനയൻ വ്യക്തമാക്കുന്നത്. ഇതൊരു വർക്കിങ് അറേഞ്ച്‌മെന്റ് മാത്രമാണെന്നും ഇവരുടെ ശമ്പളം കൃഷിവകുപ്പിൽ നിന്നാണെന്നും വ്യക്തമാക്കുകയാണ് വിനയൻ. മാത്രമല്ല ഐഎഎസ് ഉദ്യോഗസ്ഥരുടെ പരസ്പരമുള്ള പോര്

വിനയന്റെ പോസ്റ്റ് ഇപ്രകാരം:

വ്യവസായ വകുപ്പുമന്ത്രിയുടെ പി.എസ്സിന്റെ ഭാര്യക്ക് ഹോർട്ടികോർപ്പിൽ അതിന്റെ എംഡി ചട്ടവിരുദ്ധമായി നിയമനം നൽകി എന്ന രീതിയിൽ വരുന്ന വാർത്ത വാസ്ഥവവിരുദ്ധമാണ് . കൃഷി വകുപ്പിലേ അസ്സിസ്റ്റൻഡ് സെക്രട്ടറി ആയ അവർക്ക് അഡീഷണൽ ചാർജ്ജാണ് ഹോർട്ടി കോർപ്പിൽ കൊടുത്തിരിക്കുന്നത് .ഇതിനു മുൻപ് കൃഷി വകുപ്പിലേ തന്നെ ജോയിന്റ് സെക്രട്ടറി ആയിരുന്ന ശ്രീ ജനാർദ്ദനനായിരുന്നു ഹോർട്ടി കോർപ്പിലെ ജിഎമ്മിന്റെ ഈ അഡീഷനൽ ചാർജ്ജ് കൊടുത്തിരുന്നത്. ഇവരാരും കൃഷി വകുപ്പിലേ ശമ്പളമല്ലാതെ ഹോർട്ടി കോർപ്പിൽ നിന്ന് ഒരു പൈസ പോലും അഡീഷനലായി വാങ്ങി ജോലി ചെയ്യുന്നവരല്ല.

ഈ താൽക്കാലിക പോസ്റ്റിന് ഇങ്ങനെ ഒരു വർക്കിങ് അറേഞ്ച്‌മെന്റ് നടത്തിയത് തന്നെ കൃഷി വകുപ്പിനേയും ഹോർട്ടി കോർപ്പിനേയും ഏകോപിപ്പിച്ച് പ്രവർത്തിപ്പിച്ചാൽ കൂടുതൽ ഗുണം കൃഷിക്കാർക്കും പൊതുജനങ്ങൾക്കും ലഭിക്കും എന്ന ഉദ്ദേശത്തോടെ ആയിരുന്നു. ചെയർമനെന്ന നിലയിൽ എന്നോടിക്കാര്യം എംഡി ഡിസ്‌കസ്സ് ചെയ്തപ്പോൾ ഹോർട്ടികോർപ്പിന്റെ പുരോഗതിക്കായി മിനിസ്റ്ററുമായി ആലോചിച്ച് മുന്നോട്ടു നീങ്ങാം എന്നുതന്നെയാണ് ഞാനും പറഞ്ഞത്.

ഇതു മൂലം ഹോർട്ടികോർപ്പിന്റെ പ്രവർത്തനത്തിന് കൂടുതൽ കൃത്യനിഷ്ടയും സുതാര്യതയും വന്നു എന്നതാണ് ഞങ്ങളുടെ വിലയിരുത്തൽ. എന്നാൽ IAS ഉദ്യോഗസ്ഥന്മാർ പരസ്പരം വൈരാഗ്യം തീർത്തും പോരടിച്ചും സർക്കാരിനും കൃഷി വകുപ്പിനും നാണക്കേടുണ്ടാക്കരുത് എന്നാണെനിക്കു പറയാനുള്ളത്.