നിയമം ലംഘിച്ച് ജീവിക്കുന്നവർക്ക് കനത്ത പിഴയും ശിക്ഷയും നല്കുന്ന തരത്തിൽ സൗദിയിലെ തൊഴിൽ നിയമം മാറുന്നു. ഇത് സംബന്ധിച്ച് നിയമ ഭേദഗതിക്ക് തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസ് അംഗീകാരം നൽകി. . 67 നിയമലംഘനങ്ങളും അവക്കുള്ള പിഴയും ശിക്ഷയുമാണ് ഭേദഗതിയിൽ പരാമർശിക്കുന്നത്.

തൊഴിൽ നിയമത്തിലെ അനുഛേദം 38ന് വിരുദ്ധമായി ഇഖാമയിലുള്ള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നവർക്കും സ്ഥാപനത്തെക്കുറിച്ച് കൃത്യമായ വിവരം മന്ത്രാലയത്തിന് നൽകാത്തതിനും 10,000 റിയാൽ പിഴ ചുമത്തും. പാസ്‌പോർട്ട്, ഇഖാമ, മെഡിക്കൽ കാർഡ് തുടങ്ങി വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ തൊഴിലാളിയുടെ അനുമതി കൂടാതെ സ്‌പോർസർ കൈവശം വച്ചാൽ 2,000 റിയാലാണ് പിഴ. വിസക്കച്ചവടം നടത്തുന്നതിന് 50,000 റിയാൽ, മതിയായ രേഖയില്ലതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്താൽ 15,000 റിയാൽ, ആശ്രിത വിസയിലുള്ളവരെ മതിയായ അനുമതി കൂടാതെ ജോലി ചെയ്യിച്ചാൽ 25,000 റിയാൽ എന്നിങ്ങിനെയാണ് പിഴ ചുമത്തുക.

വ്യാജ സ്വദേശിവത്കരണം, സ്ത്രീകളുടെ തൊഴിലിൽ പുരുഷന്മാരെ നിയമിക്കൽ തുടങ്ങി ഏതാനും നിയമലംഘനങ്ങൾക്ക് പിഴക്ക് പുറമെ സ്ഥാപനം അടപ്പിക്കാനുള്ള ശിക്ഷയും വ്യവസ്ഥ ചെയ്യുന്നുണ്ട്. പരിഷ്‌കരിച്ച നിയമലംഘനങ്ങളും അവയക്കുള്ള പിഴയും ശിക്ഷയും തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്