- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരപരാധിത്വം തെളിയുംവരെ ഫ്രാങ്കോയോട് മാറി നിൽക്കണം എന്ന് പറയാൻ എന്തേ തിരുമേനിമാർക്ക് നാവ് പൊന്താത്തത്? സൂസൈപാക്യം മുതൽ ആലഞ്ചേരിയും ക്ലീമീസ് വരെയുള്ളവർ ഫ്രാങ്കോയുടെ കൂട്ടുപ്രതികൾ തന്നെ. വത്തിക്കാനിലെ ഇന്ത്യൻ പ്രതിനിധിയേ താങ്കൾ മഹാകഷ്ടം. ഫ്രാങ്കോ നിരപരാധിയാണെന്നും കന്യാസ്ത്രീകൾ കുഴപ്പക്കാരാണെന്നും പ്രസ്താവന ഇറക്കിയ കന്യാസ്ത്രീകളേ നിങ്ങളെ കാത്തിരിക്കുന്നത് നിത്യ നരകം
ക്രൈസ്തവ വിശ്വാസം അനുസരിച്ച് ദൈവത്തിന്റേതായി പത്ത് കൽപനകളാണുള്ളത്. ആ പത്ത് കൽപനകളും ലംഘിച്ചാൽ അവയെ മാരക പാപം എന്നാണ് പറയുന്നത്. അവർ നിത്യനരകത്തിന് അർഹരാണ്. ആ പത്ത് കൽപനകളിൽ ഒന്നാണ് വ്യഭിചാരം ചെയ്യരുത് എന്നത്. ഇന്ന് ഫ്രാങ്കോ മുളക്കലെന്ന കത്തോലിക്ക ബിഷപ്പിനെ ന്യായീകിരിക്കാൻ വേണ്ടി ഇറങ്ങുന്നവരൊക്കെ പറയുന്നത് ഫ്രാങ്കോ പരസ്പര സമ്മതത്തോട് കൂടിയാണ് കന്യാസ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അതിനാൽ നിയമപരമായി അത് നിലനിൽക്കുകയില്ല എന്നാണ്. കത്തോലിക്ക സഭ അടിയന്തിരമായി മാരകപാപങ്ങളുടെ പട്ടികയിൽ നിന്ന് വ്യഭിചാരത്തെ മാറ്റേണ്ടിയിരിക്കുന്നു. ഇതുവരെ അത് ദൈവകൽപന എന്ന പേരിൽ വിശ്വാസികൾക്ക് പറഞ്ഞുകൊടുത്തതിന് ക്ഷമ പറയേണ്ടിയിരിക്കുന്നു. വ്യഭിചാരത്തെ ഡി ക്രിമിനലൈസ് ചെയ്യുന്നതുകൊണ്ടു മാത്രം മെത്രാന്മാരുടെ പാപം അവസാനിക്കുന്നില്ല. ഫ്രാങ്കോ മുളക്കൻ എന്ന ലൈംഗിക പീഡകനെതിരെ ഒരു വാക്ക് പോലും ഉരിയാടാതിരുന്ന എല്ലാ മെത്രാന്മാരും ആ പാപത്തിൽ പങ്കുചേരുകയാണ്. അറിയപ്പെടുന്ന ലെത്തീൻ മെത്രാനായ മാർ സൂസൈപാക്യം മുതൽ സീറോ മല
ക്രൈസ്തവ വിശ്വാസം അനുസരിച്ച് ദൈവത്തിന്റേതായി പത്ത് കൽപനകളാണുള്ളത്. ആ പത്ത് കൽപനകളും ലംഘിച്ചാൽ അവയെ മാരക പാപം എന്നാണ് പറയുന്നത്. അവർ നിത്യനരകത്തിന് അർഹരാണ്. ആ പത്ത് കൽപനകളിൽ ഒന്നാണ് വ്യഭിചാരം ചെയ്യരുത് എന്നത്. ഇന്ന് ഫ്രാങ്കോ മുളക്കലെന്ന കത്തോലിക്ക ബിഷപ്പിനെ ന്യായീകിരിക്കാൻ വേണ്ടി ഇറങ്ങുന്നവരൊക്കെ പറയുന്നത് ഫ്രാങ്കോ പരസ്പര സമ്മതത്തോട് കൂടിയാണ് കന്യാസ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അതിനാൽ നിയമപരമായി അത് നിലനിൽക്കുകയില്ല എന്നാണ്.
കത്തോലിക്ക സഭ അടിയന്തിരമായി മാരകപാപങ്ങളുടെ പട്ടികയിൽ നിന്ന് വ്യഭിചാരത്തെ മാറ്റേണ്ടിയിരിക്കുന്നു. ഇതുവരെ അത് ദൈവകൽപന എന്ന പേരിൽ വിശ്വാസികൾക്ക് പറഞ്ഞുകൊടുത്തതിന് ക്ഷമ പറയേണ്ടിയിരിക്കുന്നു.
വ്യഭിചാരത്തെ ഡി ക്രിമിനലൈസ് ചെയ്യുന്നതുകൊണ്ടു മാത്രം മെത്രാന്മാരുടെ പാപം അവസാനിക്കുന്നില്ല. ഫ്രാങ്കോ മുളക്കൻ എന്ന ലൈംഗിക പീഡകനെതിരെ ഒരു വാക്ക് പോലും ഉരിയാടാതിരുന്ന എല്ലാ മെത്രാന്മാരും ആ പാപത്തിൽ പങ്കുചേരുകയാണ്. അറിയപ്പെടുന്ന ലെത്തീൻ മെത്രാനായ മാർ സൂസൈപാക്യം മുതൽ സീറോ മലബാർ സഭയുടെ തലവനായ മാർ ആലഞ്ചേരി വരെ തീർന്നില്ല. ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ കർദീനാളും മെത്രോപൊലീത്തയുമായ മലങ്കര സഭയുടെ പിതാവ് മാർ ക്ലീമിസ് വരെ ഒരു പരിധി വരെ ഫ്രാങ്കോയുടെ ലൈംഗിക പീഡനത്തിലെ കൂട്ട് പ്രതികളാകുകയാണ്.
കാരണം അവർ ഈ വിഷയത്തെക്കുറിച്ച് മൗനം പാലിക്കുന്നു എന്നത് തന്നെ. ഒരു കന്യാസ്ത്രീ തന്നെ ഒരു മെത്രാൻ ബലാത്സംഗം ചെയ്തു എന്ന് പരാതി ഉന്നയിക്കുകയും അതിന് കൃത്യമായ തെളിവുകളും രേഖകളും ഹാജരാക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആരെങ്കിലും ഇത് സത്യമാണോ എന്നൊരു അന്വേഷണം നടത്തിയോ.
നിങ്ങൾ ആരെങ്കിലും ഒരന്വേഷണ കമ്മീഷനെ വെച്ചോ. ഒരു വർഷത്തോളം നീതി തേടി നടന്ന് അവർ പൊലീസിൽ അഭയം പ്രാപിക്കുന്നത് വരെ നിങ്ങളൊക്കെ എവിടെയായിരുന്നു.ഇത് പുറം ലോകം അറിയുന്ന ഒരു നാണം കെട്ട പ്രശ്‌നം ആയി മാറിയിട്ടും നിങ്ങൾ വാ തുറന്ന് കമാ എന്നൊരക്ഷരം മിണ്ടിയോ. നിങ്ങൾ പറയുന്നത് കന്യാസ്ത്രീ പറയുന്നത് ശരിയാണ് എന്ന് എങ്ങനെ ഉറപ്പിക്കും എന്നാണ്. അതിനാൽ തന്നെയാണ് കന്യാസ്ത്രീ പറയുന്നത് വിശ്വാസിക്കാത്തത്.
കത്തോലിക്കാ സഭയുടെ വിശ്വാസം അങ്ങനെയാണോ കാണിക്കേണ്ടത്. ഞാൻ മനസിലാക്കിയിടത്തോളം കത്തോലിക്ക സഭ ലൈംഗിക ആരോപണങ്ങളോട് കാട്ടേണ്ടത് സീറോ ടോളറൻസ് നയമാണ്.ഒരാൾ ഒരു പാരാതി ഉന്നയിച്ചാൽ അത് ശരിയാണോ എന്ന് ചോദിക്കുന്നത് വരെ ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത് അവരെ അധികാരത്തിൽ നിന്ന് മാറ്റുക എന്നതാണ് കത്തോലിക്ക സഭയുടെ ധാർമികത.
ഫ്രാങ്കോ മുളക്കലെന്ന മെത്രാനെതിരെ കന്യാസ്ത്രീ ഉയർത്തിയിരിക്കുന്ന ആരോപണം ഏതാനം മാസങ്ങളായി സമൂഹത്തിന്റെ ഉറക്കം കെടുത്തുമ്പോൾ ആ മനുഷ്യനോട് ഇതിനൊരു തീരുമാനം ഉണ്ടാകുന്നത് വരെ മെത്രാൻ പദവിയിൽ നിന്ന് മാറി നിൽക്കു എന്നും നിങ്ങൾ അന്വേഷണത്തിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ അന്വേഷണത്തിൽ നിന്ന് ആത്മീയ ഭരണം നടത്താം എന്ന് പറയാൻ ഏതെങ്കിലും മെത്രാന് നാവ് പൊങ്ങിയോ?
ആരോപണം നേരിടുന്ന ഒരു മനുഷ്യനെക്കൊണ്ട് കത്തോലിക്ക വിശ്വാസത്തിന്റെ പരമോന്നത പദവികളിൽ ഒന്നായ മെത്രാൻ പദവിയിലിരുത്തി കൂദാശകൾ കൈകാര്യം ചെയ്യാനും കൈഉയർത്തി പ്രാർത്ഥിക്കാനുമൊക്കെ അനുമതി നൽകുമ്പോൾ നിങ്ങൾ ആക്ഷേപത്തിന് വിട്ടുകൊടുക്കുന്നത് കത്തോലിക്കാ വിശ്വാസത്തെ തന്നെയാണ്. ആ മനുഷ്യൻ നിരപരാധിയും കന്യാസ്ത്രീ കുറ്റവാളിയും ആണെന്ന് നിങ്ങൾ എങ്ങനെയാണ് നിഗമനത്തിലെത്തിയത്?
ഇവർ മാത്രമല്ല അവരോടൊപ്പം അനേകം കന്യാസ്ത്രീകൾ അവരോടൊപ്പം തെരുവിലറങ്ങി നീതിക്ക് വേണ്ടി പോരാടുമ്പോൾ പെട്ടന്ന് അത് നുണയായി മാറുന്നത് എങ്ങനെയാണ്. ഫ്രാങ്കോ മുളക്കൻ ചെയ്ത ലൈംഗികപീഡനത്തിനും, ബലാത്സംഗത്തിനും ലൈംഗിക കേരളത്തിലേയും ഇന്ത്യയിലേയും ഒരോ കത്തോലിക്ക മെത്രാനും ഉത്തരവാദിയും പ്രതിയുമാണ്. നിയമത്തിന് മുന്നിൽ നിങ്ങൾ പ്രതികൾ ആയിരിക്കില്ല. പക്ഷേ ദൈവത്തിന്റെ മുന്നിൽ നിങ്ങൾ പ്രതികളാണ്.