- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരേ കർശന നടപടി; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി
അബുദാബി: ഉച്ചവിശ്രമം ലംഘിക്കുന്ന കമ്പനികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി. ജൂൺ മുതൽ സെപ്റ്റംബർ വരെ കമ്പനികൾക്ക് ബാധകമായിട്ടുള്ള ഉച്ചവിശ്രമ നിയമം തെറ്റിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും ഇത്തരക്കാരെ നിയമനടപടികൾക്കു വിധേയമാക്കുമെന്നും എഡിസിഎം വ്യക്തമാക്കിയിട്ടുണ്ട്. ഹെൽത്ത്, സേഫ്റ്റി ആൻഡ് എൻവയോൺമെന്റ് ഓഫീസ് സംഘടിപ്പിച്ച വർക്ക്‌ഷോപ്പിലാണ് എഡിസിഎം ഇക്കാര്യം വ്യക്തമാക്കിയത്. മുന്നൂറിലധികം കോൺട്രാക്ടർമാരും കൺസൾട്ടന്റുമാരും പങ്കെടുത്ത വർക്ക്‌ഷോപ്പിൽ വിവിധ വിഷയങ്ങളെ കുറിച്ച് സെമിനാറുകൾ നടത്തി. തൊഴിലാളികൾ, കോൺട്രാക്ടർമാർ, കൺസൾട്ടന്റുമാർ, ഡെവലപ്പേഴ്‌സ് എന്നിവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും വർക്ക് ഷോപ്പിൽ വിശദമായി പ്രതിപാദിച്ചു. ഉച്ചവിശ്രമം ഉൾപ്പെടെ സമ്മറിൽ കമ്പനികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും പ്രതിപാദിച്ചു. കടുത്ത ചൂടിൽ തൊഴിലാളികൾക്ക് നൽകേണ്ട സുരക്ഷയെകുറിച്ചും എടുത്തു പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടത് സ്ഥാപനങ്ങളാണെന്നും ഇക്ക
അബുദാബി: ഉച്ചവിശ്രമം ലംഘിക്കുന്ന കമ്പനികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി. ജൂൺ മുതൽ സെപ്റ്റംബർ വരെ കമ്പനികൾക്ക് ബാധകമായിട്ടുള്ള ഉച്ചവിശ്രമ നിയമം തെറ്റിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും ഇത്തരക്കാരെ നിയമനടപടികൾക്കു വിധേയമാക്കുമെന്നും എഡിസിഎം വ്യക്തമാക്കിയിട്ടുണ്ട്. ഹെൽത്ത്, സേഫ്റ്റി ആൻഡ് എൻവയോൺമെന്റ് ഓഫീസ് സംഘടിപ്പിച്ച വർക്ക്‌ഷോപ്പിലാണ് എഡിസിഎം ഇക്കാര്യം വ്യക്തമാക്കിയത്.
മുന്നൂറിലധികം കോൺട്രാക്ടർമാരും കൺസൾട്ടന്റുമാരും പങ്കെടുത്ത വർക്ക്‌ഷോപ്പിൽ വിവിധ വിഷയങ്ങളെ കുറിച്ച് സെമിനാറുകൾ നടത്തി. തൊഴിലാളികൾ, കോൺട്രാക്ടർമാർ, കൺസൾട്ടന്റുമാർ, ഡെവലപ്പേഴ്‌സ് എന്നിവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും വർക്ക് ഷോപ്പിൽ വിശദമായി പ്രതിപാദിച്ചു.
ഉച്ചവിശ്രമം ഉൾപ്പെടെ സമ്മറിൽ കമ്പനികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും പ്രതിപാദിച്ചു. കടുത്ത ചൂടിൽ തൊഴിലാളികൾക്ക് നൽകേണ്ട സുരക്ഷയെകുറിച്ചും എടുത്തു പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടത് സ്ഥാപനങ്ങളാണെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരെ നിയമനടപടികൾക്ക് വിധേയമാക്കുമെന്നും എഡിസിഎം വ്യക്തമാക്കി.