ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ കർഷക സമരക്കാർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ വാഹന വ്യൂഹം ഇടിച്ചുകയറി എട്ട് കർഷകർ മരിച്ചു. ഒരാൾ വെടിയേറ്റാണ് മരിച്ചതെന്നും എട്ട് കർഷകർക്ക് ഗുരുതരമായി പരിക്കേറ്റതായും സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.

കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. അപകടുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്ന് കർഷകർ ആരോപിച്ചു.

മന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പങ്കെടുക്കുന്ന പരിപാടിക്കെതിരേ ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് കർഷകർ പ്രതിഷേധിച്ചിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹം കർഷകർക്കിടയിലേക്ക് ഇടിച്ചുകയറിന് പിന്നാലെ സ്ഥലത്ത് വലിയ സംഘർഷമുണ്ടായി. കർഷകർ നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. പ്രദേശത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിയുടെ പരിപാടിക്കെതിരേ റോഡിന്റെ ഇരുവശങ്ങളിൽ നിന്ന് പ്രതിഷേധിച്ച കർഷകർക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. അതേസമയം കർഷകരുടെ മരണം സ്ഥിരീകരിക്കാൻ സംസ്ഥാന സർക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.

മന്ത്രിയുടെ കോപ്ടർ വന്നിറങ്ങിയ ഹെലിപാഡിലേക്ക് കർഷകർ കൂട്ടത്തോടെ പ്രതിഷേധ മാർച്ചുമായി എത്തുകയായിരുന്നു. വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത് എന്നാണു വിവരം. ഹെലിപാഡിനു സമീപം ഒട്ടേറെ കർഷകർ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിനിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് കർഷകരുടെ ആരോപണം. ഇക്കാര്യത്തിൽ പൊലീസ് പ്രതികരിച്ചിട്ടില്ല.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ മന്ത്രിമാർക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കർഷകരെ കൊലപ്പെടുത്തിയെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കർഷകരുടെ ആരോപണം.

എന്നാൽ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്നും കർഷകരുടെ കല്ലേറിൽ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്തു.

വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ലഖിൻ പൂർ ഖരിയിലടക്കം കർഷകർ പ്രതിഷേധിക്കുകയായിരുന്നു. നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കർഷകർ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാൻ തയ്യാറാക്കിയ ഹെലിപാഡിൽ ട്രാക്ടറുകൾ കയറ്റിയിട്ട് കർഷകർ പ്രതിഷേധിച്ചു.

പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന സഹമന്ത്രിയുടെ മകൻ ഓടിച്ച വാഹനം കർഷകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് കർഷക സംഘടനകൾ പറയുന്നത്. മകനൊപ്പമുണ്ടായിരുന്ന ചിലർ വെടിവച്ചതായും കർഷക സംഘടനകൾ ആരോപിക്കുന്നു.

കർഷകരുടെ മരണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കളക്റ്റ്രേറ്റുകൾ വളഞ്ഞ് രാജ്യവ്യാപക പ്രതിഷേധത്തിന് കർഷക സംഘടനകൾ ആഹ്വാനം നൽകി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട കർഷക സംഘടനകൾ അജയ് മിശ്രയെ മോദി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെ സമാജ് വാദി പാർട്ടിയും കോൺഗ്രസും അപലപിച്ചു.