2014 പുറത്തിറങ്ങിയ വേലയില്ലാ പട്ടത്താരി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ധനുഷ് തന്നെയാണ്.

തിരക്കഥയും സൗന്ദര്യയുടേതാണ്. കഥയും സംഭാഷണവും ധനുഷ് ഒരുക്കുംവി.ക്രിയേഷൻസും വണ്ടർബാർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്ന് സൗന്ദര്യ ട്വിറ്ററിലൂടെ അറിയിച്ചു. ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറക്കാനാണ് തീരുമാനം.

ചിത്രത്തിനായി സീൻ റോൾഡൻ സംഗീതം ഒരുക്കുമ്പോൾ ആദ്യ ഭാഗത്തിന് അനിരുദ്ധ് രവിചന്ദർ നൽകിയ പശ്ചാത്തല സംഗീതം ഇതിലും ഉപയോഗിക്കും.