ലപ്പോഴും ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി എങ്ങനെ എങ്കിലും വീട്ടിൽ അല്ലെങ്കിൽ ഓഫീസിൽ എത്താൻ ഇങ്ങനെ അക്ഷമരായി കാത്തിരിക്കുമ്പോഴായിരിക്കും, ഏതെങ്കിലും വി ഐ പി കൾക്ക് കടന്നു പോകൻ വേണ്ടി വീണ്ടും റോഡ് ബ്ലോക്ക് ചെയ്യുന്നത്, അല്ലെങ്കിൽ വഴി തിരിച്ചു വല്ല റോഡ് ഇല്ലാത്ത റോഡിലൂടെ ഒക്കെ പറഞ്ഞു വിടുന്നത്. വി ഐ പകളുടെ എസ്‌കോർട്ട് വാഹനങ്ങളുടെ എണ്ണം കണ്ടാൽ, കണ്ണു തള്ളി പോകും. ചറ പറ അഞ്ചാറു വാഹനങ്ങൾ, അതി വേഗതയിൽ. അത്യാസന്ന നിലയിൽ ഉള്ള രോഗിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് കുതിക്കുന്ന ആംബുലൻസിനു വേണ്ടിയാണെങ്കിൽ വഴി ബ്ലോക്ക് ചെയ്യുന്നതിൽ അർത്ഥമുണ്ട്. ഇതെന്തിനാണ്. വാഹനങ്ങളുടെ എണ്ണത്തിലുള്ള വർധനവും, റോഡിന്റെ വീതി അതിനനുസരിച്ചു കൂടാതെയും മറ്റുമുള്ള ട്രാഫിക് ബ്ലോക്കിന് പുറമെ ആണ് വി ഐ പി കൾക്ക് ഇത്രയധികം അകമ്പടി വാഹനങ്ങളും അനുവദിക്കപ്പെടുന്നത്.

ജനാധിപത്യ രാഷ്ട്രത്തിൽ വി ഐ പി കൾക്ക് മാത്രമായി പ്രത്യേകം നിയമം ഇല്ലെന്നിരിക്കെ, ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയാൽ ഉള്ള സുഖം അവർക്കുകൂടെ അവകാശപ്പെട്ടതാണ്. എമർജൻസി വാഹനങ്ങൾക്ക് മാത്രം ആണ് ചുവന്ന ബീക്കൺ ലൈറ്റ് വയ്ക്കാൻ അധികാരം ഉള്ളൂ എന്നാണെങ്കിലു ഇന്നു വ്യാപകമായി ഇതു ദുരുപയോഗം ചെയ്യപെടുന്നുമുണ്ട്. യഥാർത്ഥത്തിൽ അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലൻസിനെ തടയാൻ ആർക്കും അവകാശമില്ലെന്നിരിക്കെ വി ഐ പി വാഹനങ്ങക്ക് വേണ്ടി ആംബുലൻസ് തടയപ്പെടുന്നതും നമ്മുടെ നാട്ടിലെ അവസ്ഥാവിശേഷമാണ്.

കർണാടക മുഖ്യമന്ത്രിക്കു വേണ്ടി ആംബുലൻസ് തടയപ്പെടുകയും രോഗി മരിക്കാനും ഇടയായത് ഈ ജൂണിൽ ആണ്. ഫ്‌ലൈറ്റ് വരെ മന്ത്രിമാർക്കും മറ്റും വേണ്ടി വൈകിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. മന്ത്രിമാരുടെ അകമ്പടി വാഹനങ്ങളുടെ വേഗത കാരണം മറ്റു യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും ജീവഹാനിയും കേരളത്തിലും സംഭവിച്ചിട്ടുള്ളതാണ്. എഴുതപ്പെടാത്ത അവകാശങ്ങൾ നൽകി വി ഐ പി കൾക്കായി പ്രത്യേകം സുരക്ഷ നൽകപ്പെടുന്നത്. സ്ത്രീകളും കുട്ടികളും കാലങ്ങളായി തങ്ങളുടെ അടിസ്ഥാനപരമായ സുരക്ഷ ലഭിക്കാനായി മുറവിളി കൂട്ടുന്ന ഒരു നാട്ടിലാണെന്നോർക്കുമ്പോഴാണ് വിഷയം ഗൗരവമായി മാറുന്നത്. മന്ത്രിമാർക്കു മാത്രമല്ല, മുൻ മന്ത്രിമാർക്കും ബന്ധുക്കൾക്കും വരെ സുരക്ഷ നൽകപ്പെടുന്നു. അഴിമതി ആരോപണം തെളിയിക്കപ്പെട്ടു, രാജി വയ്ക്കേണ്ടി വന്ന മന്ത്രിമാർക്കു വരെ സുരക്ഷയ്ക്ക് പൊലീസ്. സത്യം പറഞ്ഞാൽ മിക്ക രാഷ്ട്രീനേതാക്കളും ഭയക്കുന്നത് ആരെയാണ് ? അവർക്കു സുരക്ഷ ആരിൽ നിന്നാണ് വേണ്ടത് ? ജനങ്ങളെ പറ്റിച്ചതുകൊണ്ടുള്ള ഭയമാണോ അവർക്കു ? ചിന്തനീയം! പൊലീസ് സേനയിലെ പല പോസ്റ്റുകളും ആവശ്യത്തിന് പൊലീസ് ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നു എന്നും നമ്മൾ ഇടക്കിടക്ക് കേൾക്കാറുണ്ട്. ആ സാഹചര്യം ഉള്ളിടത്താണ് പൊലീസുകാരെ വൻതോതിൽ പേർസണൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്.

2012 ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയിലെ റിപ്പോർട്ട് അനുസരിച്ചു സ്ത്രീകൾക് നേരെ ഉള്ള ആക്രമണത്തിൽ 6.4% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഓരോ 3 മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു. എത്ര ഭീകരമായ സ്ഥിതി ആണിത് ? 2,44270 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, അതിൽ 24923 ബലാത്സംഗ കേസുകളും ഉൾപ്പെടുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടവയുടെ കണക്കുകളാണിത്രയും. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത് എത്രയോ ഉണ്ട്. ഈ കേസുകളിൽ വി ഐ പികൾ അല്ലെങ്കിൽ പണച്ചാക്കുകൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ പിന്നെ ഇരക്ക് നീതി എന്നതു ഒരു കടമ്പ ആണ്. നീതി കിട്ടാറില്ലെന്നതാണ് പതിവ്. ജോലി സ്ഥലങ്ങളിലും, പൊതു ഇടങ്ങളിലും, എന്തിനേറെ സൈബർ ആക്രമണങ്ങൾക്കു പോലും സ്ത്രീകൾ ഇരയാകുന്നു. രാത്രിയിലും പകൽ വെളിച്ചത്തിലും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന നാട്ടിലാണ്റ്റള്ളവർക് പ്രത്യേക സുരക്ഷ ലഭിക്കുന്നതും, നികുതിദായകന്റെ അടിസ്ഥാനപരമായ അവകാശവും സുരക്ഷയും ലങ്കിക്കപെടുന്നതും. ബാലവേലകൾക്കു വിധേയരാകുന്ന കുട്ടികൾ, അഭയകേന്ദ്രങ്ങൾ ഇല്ലാതെ അലയുന്ന ട്രാൻസ്ജ ൻഡേർസ്, വീടില്ലാതെ തെരുവിൽ അലയുന്നവർ, അനാഥാലയങ്ങളിൽ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികൾ, ;പോഷകാഹാര കുറവ് മൂലം മരിക്കുന്ന ആദിവാസി കുഞ്ഞുങ്ങൾ, ഇവരെല്ലാം നമ്മുടെ ഭാഗമാണ്. 2011 ലെ കണക്കുകൾ പറയുന്നത് രാജ്യത്തു 4.35മില്യൺ കുട്ടികൾ ബാലവേല ചെയ്യുന്നു എന്നാണ്. UNICEF കണക്കുകൾ കാണിക്കുന്നത് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ബാലവേലയിൽ ഏർപ്പെട്ടിട്ടുള്ളത് എന്നാണ്.

സുരക്ഷയ്ക്കുംമറ്റു പ്രത്യേക പ്രിവിലേജുകൾക്കും ഒക്കെയായി ലക്ഷങ്ങൾ ചെലവാക്കപ്പെടുമ്പോൾ, വല്ലപ്പോഴും ഓർക്കുക ഇവരൊരുത്തരെയും. സുരക്ഷ ഞങ്ങൾ ഓരോരുത്തര്കും അവകാശപ്പെട്ടതാണ്. പ്രത്യേക പരിഗണയിൽ ഓരോന്നും ഓരോരുത്തർ നേടി എടുക്കുമ്പോൾ തഴയപ്പെടുന്നത് ഞങ്ങളുടെ അവകാശങ്ങളാണ്.