- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപ്ലവമൂലയിലെ വിപ്ലവ സഖാക്കൾ; പ്രണയത്തിന്റെ വേദനയിയിൽ ഒരു കാമുകൻ; ഒറ്റഷോട്ടിൽ ചിത്രീകരിച്ച രണ്ട് മണിക്കൂർ ചിത്രം വിപ്ലവം ജയിക്കാനുള്ളതാണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ലോകറെക്കോർഡ് നേടിയ ചിത്രത്തെ കാത്തിരുന്ന സിനിമ പ്രേമികൾ
തൃശൂർ: രണ്ട് മണിക്കൂർ കൊണ്ട് ഒറ്റഷോട്ടിൽ ചിത്രീകരിച്ച രണ്ട് മണിക്കൂർ ചിത്രം. ''വിപ്ലവം'' എന്ന മലയാള സിനിമ ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ്. 3 പാട്ട് 3 ഫൈറ്റ് രണ്ട് ഫ്‌ളാഷ്ബാക്ക് സീനുകൾ എന്നിവ ഉൾക്കൊള്ളിച്ച് ഒരു ഇലക്ഷനോടനുബന്ധിച്ച് നടക്കുന്ന സിനിമയായ വിപ്ലവം ജയിക്കാനുള്ളതാണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.എസ്.എൻ.സി കോളേജ് ചേർത്തലയിലെ വിദ്യർത്ഥികളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ പോസ്റ്റർ ഒരു കോളേജ് വിദ്യാർത്ഥികൾ പുറത്ത് വിടുന്നത്. കളക്ഷനിലും തിയേറ്ററിന്റെ എണ്ണത്തിലുമെല്ലാം റെക്കോർഡുകൾ പിറക്കുന്ന മലയാള സിനിമയിൽ ഒറ്റ ഷോട്ടിൽ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മലയാള സിനിമ യാഥാർഥ്യമാക്കിയാണ് വിപ്ലവം യു.ആർ.എഫ് റെക്കോർഡ് സ്വന്തമാക്കിയത്.വട്ടം എന്ന ഫേസ്‌ബുക്ക് ലൈവായി ഒരുക്കിയ ഷോർട് ഫിലിമിന്റെ സംവിധായകൻ ആയ നിഷാദ് ഹസൻ ആണ് ചിത്രം സംവിധാനം ചെയ്തത്. അറുപതോളം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി അണിനിരക്കുന്ന സിനിമയിൽ സംവിധായകൻ തന്നെയാണ് ഒരു പ്രധാന കഥാപാ
തൃശൂർ: രണ്ട് മണിക്കൂർ കൊണ്ട് ഒറ്റഷോട്ടിൽ ചിത്രീകരിച്ച രണ്ട് മണിക്കൂർ ചിത്രം. ''വിപ്ലവം'' എന്ന മലയാള സിനിമ ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ്. 3 പാട്ട് 3 ഫൈറ്റ് രണ്ട് ഫ്‌ളാഷ്ബാക്ക് സീനുകൾ എന്നിവ ഉൾക്കൊള്ളിച്ച് ഒരു ഇലക്ഷനോടനുബന്ധിച്ച് നടക്കുന്ന സിനിമയായ വിപ്ലവം ജയിക്കാനുള്ളതാണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.എസ്.എൻ.സി കോളേജ് ചേർത്തലയിലെ വിദ്യർത്ഥികളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ പോസ്റ്റർ ഒരു കോളേജ് വിദ്യാർത്ഥികൾ പുറത്ത് വിടുന്നത്.
കളക്ഷനിലും തിയേറ്ററിന്റെ എണ്ണത്തിലുമെല്ലാം റെക്കോർഡുകൾ പിറക്കുന്ന മലയാള സിനിമയിൽ ഒറ്റ ഷോട്ടിൽ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മലയാള സിനിമ യാഥാർഥ്യമാക്കിയാണ് വിപ്ലവം യു.ആർ.എഫ് റെക്കോർഡ് സ്വന്തമാക്കിയത്.വട്ടം എന്ന ഫേസ്‌ബുക്ക് ലൈവായി ഒരുക്കിയ ഷോർട് ഫിലിമിന്റെ സംവിധായകൻ ആയ നിഷാദ് ഹസൻ ആണ് ചിത്രം സംവിധാനം ചെയ്തത്.
അറുപതോളം പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി അണിനിരക്കുന്ന സിനിമയിൽ സംവിധായകൻ തന്നെയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂർ സിറ്റിക്കുള്ളിൽ ഇലക്ഷൻ നടക്കുമ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളെ വിവരിക്കുന്ന കഥ ചിത്രീകരിച്ചിരിക്കുന്നത് തൃശൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ,ജയ് ഹിന്ദ് മാർക്കറ്റ് ,അരിയങ്ങാടി ,അയ്യന്തോൾ ലൈൻ എന്നിവിടങ്ങളിലാണ്.
സംധായകനായ നിഷാദ് ഹസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ രണ്ട് മണിക്കൂർ ദൈർഖ്യമുള്ള ഒറ്റഷോട്ട് ക്യാമറയിൽ പകർത്തിയത് പവി കെ പവനാണ്. മൂന്ന് പാട്ടുകൾ ഉള്ള ചിത്രത്തിന് ദിനു മോഹന്റെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനായകും മനുവും ചേർന്നാണ്. അധിൻ ഉള്ളൂരാണ് വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ വെത്യസ്ഥമാർന്ന പോസ്റ്റർ ഡിസൈൻ ചെയ്തത്.