- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളിൽ നിന്ന് സമാഹരിച്ച തുക കൊണ്ടൊരു സിനിമയൊരുങ്ങുന്നു; സിനി മാസ് ഫിലിം സൊസൈറ്റിയുടെ ആദ്യ സിനിമാ സംരംഭം വിരാഗത്തിന്റെ ലൊക്കേഷൻ സ്റ്റിൽസ് കാണാം
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനി മാസ് ഫിലിം സൊസൈറ്റിയുടെ ആദ്യ സിനിമാ സംരംഭമായ വിരാഗത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് സമാപിച്ചു. സ്വതന്ത്ര സിനിമകളുടെ നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകുന്ന ഫിൽമോക്രസി ഫൗണ്ടേഷന്റെ സഹായത്തോടെയാണ് സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങളും നടക്കുന്നത്. ജനങ്ങളിൽ നിന്ന് സമാഹരിച്ച തുക കൊണ്ടാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. 1000 രൂപയ്ക്കു മുകളിലുള്ള സംഭാവനകൾ ഷെയറുകളായി പരിഗണിച്ച് സിനിമയിൽ നിന്നുള്ള വരവ് ആനുപാതികമായി ഓഹരി ഉടമകൾക്ക് തിരികെ നൽകും. അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും എല്ലാം പുതുമുഖങ്ങളാണ്. സിനിമാസ്സ് ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി കൂടിയായ അൻസർ ഷൈജുവാണ് സംവിധായകൻ. തിരക്കഥ: അഭിലാഷ് ബാബു ,ക്യാമറ: സുനിൽ ഉണ്ണിക്കൃഷ്ണൻ, എഡിറ്റിങ്: ലിജിൻ സി ജേക്കബ്പ്രൊഡക്ഷൻ ഡിസൈൻ: അഖിൽ രവി, ആർട്ട്: ഷിംലാൽസംഗീതം: ഗോകുൽ വി.ബിഅഭിനേതാക്കൾ: അഭിജിത്, അർച്ചന പത്മിനി, ഡോൺ ജോസ്, അനഘ, അഭിലാഷ് തട്ടത്തുമല തുടങ്ങിയവർ. ജനുവരിയോടെ പോസ്റ്റ് പ്രൊഡക്ഷൻ പ
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനി മാസ് ഫിലിം സൊസൈറ്റിയുടെ ആദ്യ സിനിമാ സംരംഭമായ വിരാഗത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് സമാപിച്ചു. സ്വതന്ത്ര സിനിമകളുടെ നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകുന്ന ഫിൽമോക്രസി ഫൗണ്ടേഷന്റെ സഹായത്തോടെയാണ് സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങളും നടക്കുന്നത്.
ജനങ്ങളിൽ നിന്ന് സമാഹരിച്ച തുക കൊണ്ടാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. 1000 രൂപയ്ക്കു മുകളിലുള്ള സംഭാവനകൾ ഷെയറുകളായി പരിഗണിച്ച് സിനിമയിൽ നിന്നുള്ള വരവ് ആനുപാതികമായി ഓഹരി ഉടമകൾക്ക് തിരികെ നൽകും. അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും എല്ലാം പുതുമുഖങ്ങളാണ്.
സിനിമാസ്സ് ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി കൂടിയായ അൻസർ ഷൈജുവാണ് സംവിധായകൻ. തിരക്കഥ: അഭിലാഷ് ബാബു ,ക്യാമറ: സുനിൽ ഉണ്ണിക്കൃഷ്ണൻ, എഡിറ്റിങ്: ലിജിൻ സി ജേക്കബ്പ്രൊഡക്ഷൻ ഡിസൈൻ: അഖിൽ രവി, ആർട്ട്: ഷിംലാൽസംഗീതം: ഗോകുൽ വി.ബിഅഭിനേതാക്കൾ: അഭിജിത്, അർച്ചന പത്മിനി, ഡോൺ ജോസ്, അനഘ, അഭിലാഷ് തട്ടത്തുമല തുടങ്ങിയവർ. ജനുവരിയോടെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പ്രദർശനത്തിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.