- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിപിഇ കിറ്റൊന്നും ഡാൻസിന് ഒരു തടസ്സമേ അല്ല; കോവിഡ് ഡ്യൂട്ടിക്കിടെ പിപിഇ കിറ്റിൽ നൃത്തം ചെയ്ത് ഡോക്ടറും നഴ്സും; നൃത്തച്ചുവടുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും
മലപ്പുറം: കോവിഡ് ഡ്യൂട്ടിക്കിടെ പി.പി.ഇ കിറ്റ് ധരിച്ച് നൃത്തം ചെയ്ത ഡോക്ടർക്കും നഴ്സിനും അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ. മലപ്പുറം ജില്ലയിൽ നിന്നാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത ഏറ്റവും പുതിയ നൃത്തവീഡിയോ പുറത്തുവന്നിരിക്കുന്നത്. ഡോക്ടറുടേയും നഴ്സിന്റെയും നൃത്തത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൊണ്ടോട്ടി ഓമാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ അരുണിമ, നഴ്സായ തസ്നി എന്നിവരാണ് നൃത്തം ചെയ്യുന്നത്.പി.പി.ഇ കിറ്റ് ധരിച്ച് ഓണപ്പാട്ടിന്റെ റീമിക്സ് പതിപ്പിനൊപ്പമാണ് ഇരുവരുടേയും ഡാൻസ്. നൃത്തരംഗം കൊണ്ടോട്ടി എംഎൽഎടി.വി. ഇബ്രാഹിം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
ഒഴികഴിവ് പറയാതെ ഓണ നാളിലും കോവിഡ് ഡ്യൂട്ടിക്കെത്തിയതാണ് ഡോക്ടർ അരുണിമയും സ്റ്റാഫ് നഴ്സ് തസ്നിയുമെന്ന് എംഎൽഎ വീഡിയോക്കൊപ്പം കുറിച്ചു.ഏത് സാഹചര്യത്തിലും ഉത്തരവാദിത്തം നിർവഹിക്കുന്ന സേവന സമ്പന്നരായ ആരോഗ്യപ്രവർത്തകരുടെ പ്രതീകമാണിവരെന്നും ഇരുവരേയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ