മകന്റെ വിവാഹ വാർഷികദിനത്തിൽ ഹൃദയം തൊടും കുറിപ്പുമായി ഒരമ്മ. അവൾ ഞങ്ങളുടെ ഹൃദയം തടവിലാക്കിയിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. എന്ന് തുടങ്ങുന്ന കുറിപ്പിൽ, മരുമകളുടെ സാമീപ്യം ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് റാണിനൗഷാദ്.

അവൾ വന്നതിൽ പിന്നെയാണ് തന്റെ ആരോഗ്യത്തെയും നാൽപതുകളെക്കുറിച്ചും ബോധവതിയായതെന്നും സ്‌നേഹനിധിയായ ഒരു മകളെയും ഏറ്റവും പ്രിയങ്കരിയായ ഒരു കൂട്ടുകാരിയെയും കൂടിയാണ് കിട്ടിയത്. ബുദ്ധിയും, വിവേകവുമുള്ള നല്ലൊരു മകളാക്കി വളർത്തികൊണ്ടു വന്ന സിലുമോളുടെ മാതാപിതാക്കളോട് ഞങ്ങൾ സ്‌നേഹപ്പെട്ടിരിക്കുന്നുവെന്നും റാണി നൗഷാദ് കുറിക്കുന്നു

കുറിപ്പിന്റെ പൂർണരൂപം വായിക്കാം

അവൾ ഞങ്ങളുടെ ഹൃദയം തടവിലാക്കിയിട്ട് ഇന്ന്

(1312202021)ഒരു വർഷം തികയുകയാണ്.....

അതെ,ഞങ്ങളുടെ മക്കളുടെ വിവാഹ വാർഷികമാണ്....

നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹാശിസുകൾ കുട്ടികൾക്കുണ്ടാവണം..

ഒരാൺകുട്ടി ജനിക്കുമ്പോൾ തന്നെ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അവനു വേണ്ടി ഒരു പെൺകുട്ടിയും ജനിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ തിരിച്ചും...

എന്റെ മകന് ഒരിണയെ കിട്ടിയപ്പോൾ എനിക്ക് സ്‌നേഹനിധിയായ ഒരു മകളെയും ഏറ്റവും പ്രിയങ്കരിയായ ഒരു കൂട്ടുകാരിയെയും കൂടിയാണ് കിട്ടിയത്...

ഇങ്ങനെ ഒരു മകളെ,എല്ലാവിധ മാനറിസങ്ങളും മനസിലാക്കിച്ചു കൊണ്ടും സ്‌നേഹത്തിന്റെ ശരിയായ അർത്ഥവും വ്യാപ്തിയും ബോധ്യപ്പെടുത്തിക്കൊണ്ടും ബുദ്ധിയും, വിവേകവുമുള്ള നല്ലൊരു മകളാക്കി വളർത്തികൊണ്ടു വന്ന സിലുമോളുടെ മാതാപിതാക്കളോട് ഞങ്ങൾ സ്‌നേഹപ്പെട്ടിരിക്കുന്നു..

നിങ്ങൾ പുണ്യം ചെയ്തവരാണ്...

അവൾ വന്നതിൽപിന്നെയാണ് ഞാൻ എന്റെ ആരോഗ്യത്തെയും എന്റെ നാൽപ്പതുകളെയും കുറിച്ച് കൂടുതൽ ബോധവധിയായത്....

സമയമാസമയങ്ങളിൽ ആഹാരം കഴിച്ചോ, ഉറങ്ങുന്നില്ലേ, ഒരു ഗ്ലാസ് പാൽ കൂടി കുടിച്ചാൽ എന്താ....???

അങ്ങനെ സ്‌നേഹത്തിൽ ചാലിച്ച എത്രമാത്രം ശകാരങ്ങളാണെന്നോ.

പെൺമക്കൾ മാത്രമുള്ളൊരു വീടിന്റെ അകമ്പുറം എത്രമാത്രം മനോഹരമാണെന്ന് ഞാൻ കണ്ടറിഞ്ഞത് ഉമ്മയുടെ അനുജത്തിയുടെ വീട്ടിൽ നിന്നാണ്. അവിടെ നാലു പെൺകുട്ടികൾ ആയിരുന്നു. സ്‌നേഹത്തോടെയല്ലാതെ എന്റെ അനുജത്തിക്കുട്ടികൾ കൂടിയായ അവരെ അവരുടെ മാതാപിതാക്കൾ ട്രീറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ആ വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ മറ്റേതോ മനോഹരമായ ഒരു രാജ്യത്ത് പോയതു പോലെയായിരുന്നു എന്നും എനിക്ക്.....

ഈ ഒരുവർഷവും,

നീ ഇവിടെ എന്നോടൊപ്പം ഉണ്ടായിരുന്ന സമയങ്ങളുടെ വേഗം ഞാനറിഞ്ഞതേയില്ല....

നീയില്ലാത്ത ഈ അഞ്ചു ദിവസങ്ങളിലും എന്റെ ഉള്ളിൽ ആധി തന്നെയാണ്.

നീ കഴിച്ചോ, കുടിച്ചോ ഉറങ്ങിയോ എന്നൊക്കെയുള്ള ആധികൾ....

കാരണം നീയൊരമ്മയും, ഞാനൊരു അമ്മൂമ്മയും ആവുന്നു എന്നറിഞ്ഞതിൽപ്പിന്നെ തുടങ്ങിയ എന്റെ വെപ്രാളങ്ങൾ.

നിന്റെ കെട്ടിയോൻ നിന്റെ ഒപ്പം എന്തിനും ഏതിനും ഉണ്ടെന്നുള്ള വലിയൊരാശ്വാസം ഉള്ളപ്പോഴും ഞാൻ ഒരമ്മൂമ്മയും കൂടിയാണല്ലോ എന്നോർക്കുമ്പോൾ നിന്നെക്കുറിച്ചല്ലാതെ മാറ്റാരെക്കുറിച്ചോർക്കാനാണ്.....

മകളേ.....

ഇനിയും ഒരായിരം ജന്മങ്ങൾ നീ എന്റെ മകന്റെ ജീവനും ജീവിതവുമായി ഞങ്ങളുടെ കുടുംബത്തിന്റെ നിറഞ്ഞ സന്തോഷമായി സൗഭാഗ്യവതിയായി നീണാൾ വാഴ്ക.....

എന്റെ പൊന്നുമക്കൾക്ക് വിവാഹ മംഗളങ്ങൾ....

റാണിനൗഷാദ്