- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറക്കെ കരഞ്ഞും നിലവിളിച്ചും വിദ്യാർത്ഥിനികൾ; മുടിപിടിച്ചു വലിച്ചും പരസ്പരം അടിച്ചും കൂട്ടത്തല്ല്; സോഷ്യൽ മീഡിയയിൽ വൈറലായി ബംഗളുരുവിലെ വിദ്യാർത്ഥിനികളുടെ കൂട്ടത്തല്ല് വീഡിയോ
ബംഗളൂരു: ബംഗളൂരുവിൽ സ്‌കൂൾ വിദ്യാർത്ഥിനികൾ നടുറോഡിൽ വഴക്കിടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. ചൊവ്വാഴ്ച സ്‌കൂൽന് സമീപത്തുള്ള വിട്ടൽ മല്യ റോഡിന് സമീപത്തുവച്ചാണ് പെൺകുട്ടികൾ പരസ്പരം ഏറ്റുമുട്ടിയത്. പരസ്പരം മുടിപിടിച്ച് വലിച്ചും ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് കയ്യാങ്കളി.
ട്വിറ്ററിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. പലരും ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്കൊപ്പം ചില ആൺകുട്ടികളും കയ്യാങ്കളിയുടെ ഭാഗമാകുന്നുണ്ട്. ഇവരെ പിന്തിരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. എന്താണ് തർക്കത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമല്ല. സ്‌കൂൾ അധികൃതരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Y'all need to even if y'all haven't already ???????????? pic.twitter.com/fBbJv9CXoc
- T.sh (@Taha_shah0) May 17, 2022
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പല കിംവദന്തികളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.




