കർണാൽ: പശുവിന്റെ ചാണകം പരസ്യമായി കഴിക്കുന്ന വീഡിയോ ഷെയർ ചെയ്ത് ഡോക്ടർ. ഹരിയാനയിലെ കർണാലിലുള്ള ശിശുരോഗ വിദഗ്ധൻ ഡോ. മനോജ് മിത്തലാണ് ഗോശാലയിലെ ചാണകം കഴിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്.

ചാണകം തിന്നുന്നതിനൊപ്പം അതിന്റെ ഗുണമേന്മകളെക്കുറിച്ച് ഡോക്ടർ വീഡിയോയിൽ വാചാലനാകുന്നുണ്ട്. ചാണകം കഴിച്ചാൽ നമ്മുടെ ശരീരവും മനസും ശുദ്ധമാകുമെന്നാണ് ഡോക്ടർറുടെ അവകാശവാദം.

ചാണകം കഴിക്കുന്നതു വഴി ഗുരുതരമായ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. സാധാ പ്രസവത്തിന് സ്ത്രീകൾ ചാണകം കഴിക്കണമെന്നും ഇങ്ങനെ ചെയ്താൽ ഒരിക്കലും സിസേറിയനുകൾ ഉണ്ടാകില്ലെന്നും ഇയാൾ പറയുന്നു