ടുത്തകാലത്തായി സോഷ്യൽമീഡിയ കാര്യമായി ഏറ്റെടുത്ത വിവാഹങ്ങളി ലൊന്നായിരുന്നു അനുഷ്‌ക കൊഹ്ലി വിവാഹം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌കയുടെ പ്രണയം പരസ്യമായ രഹസ്യമായി തുടരുരുകയും,ഇരുവരും വിവാഹം ചെയ്തേക്കുമെന്നും ഇല്ലെന്നുമുള്ള തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വരികയും ചെയ്യുമ്പോൾ തന്നെയാണ് താരങ്ങൾ അതീവ രഹസ്യമായി ഇറ്റലിയിൽ വച്ച് വിവാഹം കഴിച്ചതും.വിവാഹശേഷം ഇരുവരും ഇപ്പോൾ ഹണിമൂൺ ആഘോഷത്തിലാണ്. ഇതിന്റെ ചിത്രവും അനുഷ്‌ക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഇരുവരും എവിടെയാണെന്ന് വ്യക്തമായി അറിയില്ലെങ്കിലും യൂറോപ്പിലെ വിന്റർ വണ്ടർലാന്റുകളിലെവിടെയെങ്കിലുമാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ഞങ്ങൾ സ്വർഗത്തിലാണ് എന്ന അടിക്കുറിപ്പോടെ ഇട്ട ഫോട്ടോയ്ക്ക് ആദ്യ 20 മിനുട്ടിൽ 2 ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. ഇരുവരെയും ആശംസിച്ചുകതൊണ്ടുള്ള കമ്മന്റുകളുടെ പ്രവാഹമാണ് ചിത്ത്രിന് താഴെ.

ഡിസംബർ 11ന് ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ പാരമ്പര്യ രീതിയിലായിരുന്നു കോലി-അനുഷ്‌ക വിവാഹം. കഴിഞ്ഞ ബുധനാഴ്‌ച്ച രാത്രി അനുഷ്‌കയുടെ കുടുംബം മുംബൈയിലേക്കും കോലിയുടെ കുടുംബം ഡൽഹിയിലേക്കും തിരിച്ചുപോന്നിരുന്നു. എന്നാൽ കോലിയും അനുഷ്‌കയും ഹണിമൂൺ ആഘോഷിക്കാൻ ഇറ്റലിയിൽ തങ്ങുകയായിരുന്നു.ഡിസംബർ 21ന് ന്യൂഡൽഹിയിൽ നടക്കുന്ന വിവാഹസത്കാരത്തിന് മുമ്പ് ഇരുവരും ഇന്ത്യയിലെത്തും. ഡിസംബർ 26ന് മുംബൈയിലും വിവാഹ സത്ക്കാരം നടക്കും.

അതിനിടിയിൽ താരങ്ങൾ വിവാഹ ആശംസ നേർന്നവരിൽ താരദമ്പതികളെ പോലും അതിശയിപ്പിച്ച് ഒരു സർപ്രൈസ് ഗിഫ്റ്റ് ബോളിവുഡിൽ നിന്നും എത്തിയെന്നാണ് റിപ്പോർട്ട്. മറ്റാരുമല്ല ബോളിവുഡിലെ ഹോട്ട് പ്രണയജോഡികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ചേർന്ന് ഒരു സെപെഷ്യൽ ഗിഫ്റ്റു ആണ് വിരുഷ്‌ക ദമ്പതികൾക്ക് അയച്ച് കൊടുത്തതത്ര. അതിമനോഹരമായൊരു ഫ്ളവർ ബൊക്കേയാണ് രൺവീറും ദീപികയും നവ ദമ്പതികൾക്ക് സമ്മാനിച്ചത്. റോസാപ്പൂക്കളാൽ അലങ്കരിച്ച ബൊക്കേയുടെ കൂടെ രൺവീറിന്റെയും ദീപികയുടെയും പേരെഴുതിയ കാർഡും ഉണ്ടായിരുന്നു.

2010 ൽ രൺവീർ സിങും അനുഷ്‌ക ശർമ്മയും ഒന്നിച്ചഭിനയിച്ച 'ബാന്റ് ബജാ ബാറാത്ത്' എന്ന ചിത്രത്തിനു ശേഷം ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വാർത്തകളും വന്നിരുന്നു. പിന്നീട് രൺവീർ ദീപിക പദുകോണുമായും, അനുഷ്‌ക വിരാടുമായും പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഇതൊന്നും തന്നെ ഇവരുടെ സൗഹൃദത്തെ ബാധിച്ചില്ലെന്നതിന്റെ തെളിവാണ് ഈ വിവാഹ സമ്മാനമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.