- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്റ്റർ കോലി നിങ്ങൾ ഒരു മികച്ച കളിക്കാരനാണ്... അതിലുപരി ഒരുപാട് കൊംപ്ലെക്സ് ഉള്ള സെൽഫിഷ് ആയ മനുഷ്യൻ; കോലിയെ ശാസിച്ചും ഉപദേശിച്ചും സന്തോഷ് പണ്ഡിറ്റ്
കോഴിക്കോട്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൊഹ് ലിയെ ഫേസ്‌ബുക്കിലൂടെ ഉപദേശിച്ചും ശാസിച്ചും സന്തോഷ് പണ്ഡിറ്റ്. മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കുന്ന രഹാനയോട് കൊഹ് ലിക്ക് അസൂസയയാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കഴിഞ്ഞ ഏകദിനത്തിൽ വെസ്റ്റിന്റീസിനെതിരെ തകർത്തു കളിച്ച് മാൻ ഓഫ് ദ സീരീസ് ആയ രഹാനെയെ കളിപ്പിക്കാത്ത കൊഹ്ലിയുടെ നിലപാടിനെയാണ് സന്തോഷ് പണ്ഡിറ്റ് വിമർശിക്കുന്നത്. കൊഹ് ലിയുടെ ഈ നടപടി രഹാനയോടുള്ള അസൂയമൂലമാണെന്നും സന്തോഷ്. ഇന്ത്യ-വെസ്റ്റിന്റീസ് ട്വന്റി ട്വന്റി മത്സരം വിലയിരുത്തിക്കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. വെസ്റ്റിന്റീസ് ഇന്തൃയെ 9 വിക്കറ്റിനു തകർത്തു. ഇന്ത്യ 190 - 6, കാർത്തിക് 48. വെസ്റ്റിന്റീസ്. 194-1. ലെവിസ് 62 ബോളിൽ നിന്നും 125 റൺസ് ലെവിസ് 6 ഫോറുകളും 12 സിക്സുകളും അടിച്ചു. എന്നിട്ടും കഴിഞ്ഞ ഏകദിനത്തിൽ വെസ്റ്റിന്റീസിനെതിരെ തകർത്തു കളിച്ച മാൻ ഓഫ് ദി സീരിസ് ആയ രഹാനെയെ കോലി കളിപ്പിച്ചില്ല.. തൊട്ടു മുമ്പ് നടന്ന ചാമ്പ്യൻ ട്രോഫിയിൽ ഒരിക്കൽ പോലും രഹാനെക്
കോഴിക്കോട്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൊഹ് ലിയെ ഫേസ്‌ബുക്കിലൂടെ ഉപദേശിച്ചും ശാസിച്ചും സന്തോഷ് പണ്ഡിറ്റ്. മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കുന്ന രഹാനയോട് കൊഹ് ലിക്ക് അസൂസയയാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കഴിഞ്ഞ ഏകദിനത്തിൽ വെസ്റ്റിന്റീസിനെതിരെ തകർത്തു കളിച്ച് മാൻ ഓഫ് ദ സീരീസ് ആയ രഹാനെയെ കളിപ്പിക്കാത്ത കൊഹ്ലിയുടെ നിലപാടിനെയാണ് സന്തോഷ് പണ്ഡിറ്റ് വിമർശിക്കുന്നത്. കൊഹ് ലിയുടെ ഈ നടപടി രഹാനയോടുള്ള അസൂയമൂലമാണെന്നും സന്തോഷ്.
ഇന്ത്യ-വെസ്റ്റിന്റീസ് ട്വന്റി ട്വന്റി മത്സരം വിലയിരുത്തിക്കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. വെസ്റ്റിന്റീസ് ഇന്തൃയെ 9 വിക്കറ്റിനു തകർത്തു. ഇന്ത്യ 190 - 6, കാർത്തിക് 48. വെസ്റ്റിന്റീസ്. 194-1. ലെവിസ് 62 ബോളിൽ നിന്നും 125 റൺസ് ലെവിസ് 6 ഫോറുകളും 12 സിക്സുകളും അടിച്ചു.
എന്നിട്ടും കഴിഞ്ഞ ഏകദിനത്തിൽ വെസ്റ്റിന്റീസിനെതിരെ തകർത്തു കളിച്ച മാൻ ഓഫ് ദി സീരിസ് ആയ രഹാനെയെ കോലി കളിപ്പിച്ചില്ല.. തൊട്ടു മുമ്പ് നടന്ന ചാമ്പ്യൻ ട്രോഫിയിൽ ഒരിക്കൽ പോലും രഹാനെക്കു അവസരം കൊടുത്തില്ല. മുമ്പ് കൊഹ്ലിക്കു അസുഖമായ് മാറി നിന്ന ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ രഹാനെ ക്യാപ്റ്റൻ ആയി കളി ജയിപ്പിക്കുകയും . എല്ലാവരുടേയും പ്രശംസ വാങ്ങുകയും ചെയ്തു. കൊഹ്ലിക്കു രഹാനെയോട് അസൂയയാണ്.' പണ്ഡിറ്റ് പറയുന്നു.
കുംബ്ലെയ്ക്ക് മികച്ച റെക്കോർഡ് ഉണ്ടായിട്ടും കോച്ചായ് തുടരുവാൻ കൊഹ്ലി സമ്മതിക്കുന്നില്ല...കോച്ചേ വെണ്ടാ എന്നു ചിന്തിക്കുന്നു... മിസ്റ്റർ കൊഹ്ലി നിങ്ങൾ ഒരു മികച്ച കളിക്കാരനാണ്... അതിലുപരി ഒരുപാട് കൊംപ്ലെക്സ് ഉള്ള സെൽഫിഷ് ആയ മനുഷൃനാണ്..... ഈ സ്വഭാവം ഭാവിയിൽ ക്യാപ്റ്റൻ എന്ന രീതിയിലും, കളിക്കാരൻ എന്ന രീതിയിലും ഒരുപാട് ദോഷം ചെയ്യും ..നോക്കിക്കോ....ജസ്റ്റിസ് ഫോർ രഹാനെ....' സന്തോഷ് പണ്ഡിറ്റ് മുന്നറിയിപ്പു നൽകുന്നു.
ഇതിലും മികച്ച കളിക്കാരനായിരുന്നിട്ടും യാതൊരു ജാഡയുമില്ലാതെ ജീവിച്ച സച്ചിനെ കണ്ടു പഠിക്കൂവെന്ന ഉപദേശവും സന്തോഷ് പണ്ഡിറ്റ് നൽകുന്നു.