- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമങ്ങൾക്ക് വേണ്ടത് ഗോസിപ്പ്; ഡേറ്റിങ് നടത്തുന്നവരെ ബഹുമാനിക്കനറിയില്ല; കോഹ്ലിയുടെ കാര്യം ചോദിക്കരുത്; വിവാഹം നടക്കുമ്പോൾ നടക്കും; മാദ്ധ്യമങ്ങൾക്ക് മുമ്പിൽ രോഷം പ്രകടിപ്പിച്ച് അനുഷ്‌ക
ബോളിവുഡും ക്രിക്കറ്റും ഒരുപോലെ കൊണ്ടാടിയ പ്രണയമാണ് അനുഷ്‌ക-കോഹ്‌ലി ജോഡികളുടേത്. വിരാടിന്റെ ഓരോ ക്രിക്കറ്റ് മാച്ചുകളിലും പ്രോത്സാഹനവുമായെത്തുന്ന അനുഷ്‌കയും ഇരുവരുടെ വിദേശ യാത്രയും പാർട്ടികളും ഒക്കെ മാദ്ധ്യമങ്ങൾക്ക് എന്നും വിരുന്നായിരുന്നു.എന്നാൽ ഇതിനിടയിലാണ് ആരാധകരെയെല്ലാം നിരാശരാക്കി ഇരുവരും പിരിയുകയാണെന്ന വാർത്ത പുറത്തുവന്നത്. കരിയറിൽ ശ്രദ്ധിക്കാനായി ഉടൻ വിവാഹം കഴിക്കാനാവില്ലെന്ന അനുഷ്‌കയുടെ തീരുമാനമാണ് ഇരുവരും പിരിഞ്ഞതിനു പിന്നിലെന്നായിരുന്നു ഗോസിപ്പ്. പിന്നീട് പിണക്കമെല്ലാം വിട്ട് ഒടുവിൽ അനുഷ്‌ക കോഹ്‌ലിയെ വിളിച്ചുവെന്നും വാർത്തകൾ വന്നു. എന്നാൽ അടുത്തിടെ കോഹ്ലിയെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് അനുഷ്‌ക രോഷം പ്രകടിപ്പടിച്ചെന്ന വാർത്തയാണ് പുതിയ വിശേഷം. കോഹ്ലിയുടെ കാര്യവും വിവാഹ ക്കാര്യവുമൊക്കെ ചോദിക്കുമ്പോൾ മുൻപ് വാചാലയായിരുന്ന അനുഷ്‌ക ഇപ്പോൾ ആകെ മാറിയിരിക്കുന്നെന്നും വിവാഹം എന്നുകേൾക്കുമ്പോഴേ മുഖത്ത് ദേഷ്യം പ്രതിഫലിക്കുക യാണുന്നുമാണ് മാദ്ധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്.എന്നാൽ ഈ ദേഷ്
ബോളിവുഡും ക്രിക്കറ്റും ഒരുപോലെ കൊണ്ടാടിയ പ്രണയമാണ് അനുഷ്‌ക-കോഹ്‌ലി ജോഡികളുടേത്. വിരാടിന്റെ ഓരോ ക്രിക്കറ്റ് മാച്ചുകളിലും പ്രോത്സാഹനവുമായെത്തുന്ന അനുഷ്‌കയും ഇരുവരുടെ വിദേശ യാത്രയും പാർട്ടികളും ഒക്കെ മാദ്ധ്യമങ്ങൾക്ക് എന്നും വിരുന്നായിരുന്നു.എന്നാൽ ഇതിനിടയിലാണ് ആരാധകരെയെല്ലാം നിരാശരാക്കി ഇരുവരും പിരിയുകയാണെന്ന വാർത്ത പുറത്തുവന്നത്. കരിയറിൽ ശ്രദ്ധിക്കാനായി ഉടൻ വിവാഹം കഴിക്കാനാവില്ലെന്ന അനുഷ്‌കയുടെ തീരുമാനമാണ് ഇരുവരും പിരിഞ്ഞതിനു പിന്നിലെന്നായിരുന്നു ഗോസിപ്പ്. പിന്നീട് പിണക്കമെല്ലാം വിട്ട് ഒടുവിൽ അനുഷ്‌ക കോഹ്‌ലിയെ വിളിച്ചുവെന്നും വാർത്തകൾ വന്നു.
എന്നാൽ അടുത്തിടെ കോഹ്ലിയെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് അനുഷ്‌ക രോഷം പ്രകടിപ്പടിച്ചെന്ന വാർത്തയാണ് പുതിയ വിശേഷം. കോഹ്ലിയുടെ കാര്യവും വിവാഹ ക്കാര്യവുമൊക്കെ ചോദിക്കുമ്പോൾ മുൻപ് വാചാലയായിരുന്ന അനുഷ്‌ക ഇപ്പോൾ ആകെ മാറിയിരിക്കുന്നെന്നും വിവാഹം എന്നുകേൾക്കുമ്പോഴേ മുഖത്ത് ദേഷ്യം പ്രതിഫലിക്കുക യാണുന്നുമാണ് മാദ്ധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്.എന്നാൽ ഈ ദേഷ്യത്തിന് പിന്നിൽ മാദ്ധ്യമങ്ങൾ തന്നെയാണെന്നാണ് താരസുന്ദരി പറയുന്നത്.
നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങൾക്ക് രണ്ടുപേരുടെ ബന്ധങ്ങളെക്കുറിച്ച് എഴുതാൻ അറിയില്ല എന്നാണ് അനുഷ്‌ക പറയുന്നത്. ഗോസിപ്പ്, ഗോസിപ്പ്, ഗോസിപ്പ്.. ഇത് മാത്രമാണ് രാജ്യത്തെ മാദ്ധ്യമങ്ങൾക്ക് വേണ്ടത്. വിദേശങ്ങളിൽ നോക്കൂ, ഹോളിവുഡിൽ നോക്കൂ, എത്ര സുഖരമായിട്ടാണ് രണ്ട് താരങ്ങൾ ഡേറ്റ് ചെയ്യുന്നത്. നാട്ടിൽ ഇത് വല്ലതും പറ്റുമോ. കഴിഞ്ഞ വർഷം വിരാട് കോലിയും താനും തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു. പക്ഷേ മാദ്ധ്യമങ്ങൾ അതിലെ സെൻസേഷണൽ കാര്യങ്ങൾ മാത്രം ചർച്ച ചെയ്തു. രണ്ട് പേരുടെ ബന്ധത്തെ ബഹുമാനിക്കാൻ നമുക്ക് അറിയില്ല. വിവാഹം എന്ന് പറയുന്നത് ജീവിതത്തിന്റെ അവസാനമല്ല. വിവാഹം നടക്കുമ്പോൾ നടക്കും. വിവാഹം കഴിഞ്ഞാലുടൻ ഇവിടെ നിന്നും നാട് വിടാൻ വേണ്ടി ബാഗും റെഡിയാക്കി ഇരിക്കുകയല്ല താനെന്നുമാണ് അനുഷ്‌ക പറയുന്നത്.
വിരാട് കോലിയോടൊപ്പം ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് എന്താണ് പ്രതികരണം എന്ന് ചോദിച്ചപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു അനുഷ്‌കയുടെ മറുപടി. വിരാട് കോലിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും താരം കൃത്യമായ മറുപടി
പറഞ്ഞില്ല. വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം നായകനായ കോലികകൊപ്പം സമയം ചെലവഴിക്കുകയാണ് അനുഷ്‌ക എന്നാണ് റിപ്പോർട്ടുകൾ.