- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ ആഡംബര സംവിധാനങ്ങളോടെയുള്ള വീട് സ്വന്തമാക്കി അനുഷ്‌കയും കാമുകൻ കോഹ്ലിലിയും; അറേബ്യൻ കടലിന് അഭിമുഖമായുള്ള വീട് സ്വന്തമാക്കിയത് 34 കോടിക്ക്
ക്രിക്കറ്റിലെയും ബോളിവുഡിലെയും തിളങ്ങുന്ന താരപ്രണയികളായ വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും ഉടൻ വിവാഹിതരാകാൻ പോകുന്നു എന്നു വാർത്ത പരന്നുതുടങ്ങിയിട്ട് കുറച്ചുദിവസമായി. ഇരുവരും വിവാഹശേഷം താമസിക്കാനായി മുംബൈയിൽ ഒരു വീട് തിരയുകയാണെന്നുപോലും വാർത്തകൾ പരന്നിരുന്നു. ഇപ്പോളിതാ ഇരുവരും ചേർന്ന് വീട് സ്വന്തമാക്കിയെന്നാണ് പുതിയ റിപ
ക്രിക്കറ്റിലെയും ബോളിവുഡിലെയും തിളങ്ങുന്ന താരപ്രണയികളായ വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും ഉടൻ വിവാഹിതരാകാൻ പോകുന്നു എന്നു വാർത്ത പരന്നുതുടങ്ങിയിട്ട് കുറച്ചുദിവസമായി. ഇരുവരും വിവാഹശേഷം താമസിക്കാനായി മുംബൈയിൽ ഒരു വീട് തിരയുകയാണെന്നുപോലും വാർത്തകൾ പരന്നിരുന്നു. ഇപ്പോളിതാ ഇരുവരും ചേർന്ന് വീട് സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോർട്ട്.
മുംബൈയിലെ വേളിയിൽ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഓംകാർ 1973 വോളി ബിൽഡിങ്ങിലെ 35 ാം നിലയിലെ 8000 സ്‌ക്വയർ ഫീറ്റിൽ ഉള്ള അപ്പാർട്‌മെന്റാണ് വിരാട് സ്വന്തമാക്കുന്നത്. ഗോൾഡൻ സ്പാരോ അപ്പാർട്‌മെന്റ് 34 കോടി രൂപയ്ക്ക് വിരാട് വീട് സ്വന്തമാക്കിയത്. ഇതിന്റെ പേപ്പറുകൾ എല്ലാം ശരിയാക്കിയതായാണ് അറിയുന്നത്.
3 ടവറുകളിലായി ഒരുങ്ങുന്ന ഹൗസിങ് കോംപ്ലസ് സ്‌കൈ ബംഗ്ലാവ് എന്നാണ് അറിയപ്പെടുക. അറേബ്യൻ കടലിന് അഭിമുഖമായാണ് ഫ്‌ളാറ്റ് ഒരുങ്ങുന്നത്. 2017 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയാകുമെന്നാണ് കരുതുന്നത്. നാലര ഏക്കർ സ്ഥലത്തൊരുങ്ങുന്ന ബിൽഡിങ്ങിൽ സ്‌പോർട്‌സ പവലിയനും സ്പായും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വിരാടും അനുഷ്‌കയും ഓംകാർ 1973 വോളി സൈറ്റിലെ ഓഫീസിൽ ചെന്നിരുന്നു. ജനുവരി അഞ്ചിനാണ് വിരാട് റെജിസ്‌ട്രേഷൻ പേപ്പറുകളിൽ ഒപ്പുവച്ചതെന്നുമാണ് റിപ്പോർട്ട്.
ഇരുവരും കഴിഞ്ഞ ഒരു വർഷമായി കടുത്ത പ്രണയത്തിലാണ്. കോഹ്‌ലിയുടെ മത്സരങ്ങൾ കാണാനെത്താറുള്ള അനുഷ്‌കയ്ക്ക്, അഭിനയിക്കുന്ന എല്ലാ സിനിമകളും കണ്ട് ആശംസകൾ നേരാറുണ്ട് വിരാട്. ഇരുവരും വിദേശ രാജ്യങ്ങളിലും ഒഴിവുകാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ചിരുന്നു.