- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ്-ബോളിവുഡ് ദമ്പതി ക്ലബ്ബിൽ അംഗമാകാൻ വിരാട് കോഹ്ലിയും അനുഷ്കയും; വിവാഹം ഉടനെന്ന് റിപ്പോർട്ടുകൾ
നടി അനുഷ്‌ക ശർമയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി നിരവധി തവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനുപോയപ്പോൾ അനുഷ്‌കയെയും കൂട്ടിയതാണ് കോഹ്‌ലിയുടെ മോശം ഫോമിന് കാരണമായതെന്നുവരെ വാർത്തകൾ വന്നു. ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള ഭാഗ്യം ലഭിച്ച
നടി അനുഷ്‌ക ശർമയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി നിരവധി തവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനുപോയപ്പോൾ അനുഷ്‌കയെയും കൂട്ടിയതാണ് കോഹ്‌ലിയുടെ മോശം ഫോമിന് കാരണമായതെന്നുവരെ വാർത്തകൾ വന്നു.
ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള ഭാഗ്യം ലഭിച്ച വിരാട് കോഹ്‌ലി അനുഷ്‌കയ്‌ക്കൊപ്പം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇരുവരും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ദീപാവലി ദിനത്തിൽ ഇരുവരും മോതിരം കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. വാർത്തകളെ ശരിവയ്ക്കും വിധത്തിലാണ് ഐഎസ്എൽ വേദിയിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. അതിനിടെ നിശാപാർട്ടിക്ക് ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
വാർത്ത സത്യമായാൽ ക്രിക്കറ്റ്-ബോളിവുഡ് ദമ്പതി ക്ലബ്ബിൽ ഇരുവരും അംഗമാകും. മുഹമ്മദ് അസറുദീൻ-സംഗീത ബിജ്‌ലാനി, പടോഡി-ശർമിള ടാഗോർ എന്നിവരാണ് പ്രശസ്തരായ ക്രിക്കറ്റ്-ബോളിവുഡ് ദമ്പതികൾ.
വിരാടിന്റെയും പ്രണയവും ചുറ്റിക്കറക്കവുമൊക്കെ നേരത്തെ മാദ്ധ്യമങ്ങൾ ആഘോഷിച്ചതാണ്. വിരാടിന്റെ മാതാവ് അനുഷ്‌കയുടെ വീട്ടുകാരുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതായും, വിവാഹം സംബന്ധിച്ച് തീരുമാനം എടുത്തതായുമാണ് പുതിയ റിപ്പോർട്ടുകൾ.
ഇതിനിടെയാണ് ഞായറാഴ്ച പൂണെ എഫ്‌സി, ഗോവ എഫ്‌സി മത്സരം കാണാൻ ഗോവൻ ടീമുടമകൂടിയായ കോഹ്‌ലി, അനുഷ്‌കയ്‌ക്കൊപ്പം എത്തിയത്. അതേ സമയം, പ്രണയത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അനുഷ്‌ക തയ്യാറായില്ല.