ന്ത്യൻ ടീം സിംബാബ്‌വെ പര്യടനത്തിന് തയ്യാറെടുക്കുമ്പോൾ ദക്ഷിണാഫ്രിക്കയിൽ അവധി ആഘോഷിക്കുകയാണ് ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. കാമുകി അനുഷ്‌ക്കയും കൊഹ്‌ലിക്കൊപ്പമുണ്ട്. നീന്തൽ കുളത്തിനടുത്തുകൊഹ്‌ലി വിശ്രമിക്കുന്ന ചിത്രം കൊഹ്‌ലി തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം സോഷ്യൽ മിഡിയയിൽ വൈറലായത്.

കൊഹ്‌ലിയും കാമുകിയും ദക്ഷിണാഫ്രിക്കയിലെ ക്രുഗെർ നാഷണൽ പാർക്കിലാണുള്ളത്. പാർക്കിലെ പൂളിന്റെ വശത്ത് വിശ്രമിക്കുന്ന ഫോട്ടോയാണ് കൊഹ്‌ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സമാധാനത്തോടെ തണുപ്പ് ആസ്വദിക്കുന്നു എന്നൊരടിക്കുറിപ്പും ചി
ത്രത്തിനൊപ്പമുണ്ടായിരുന്നു.

പാർക്കിലെ ഒരു ഷെഫ് ഇൻസ്റ്റഗ്രാമിലെ കൊഹ്‌ലിയുടെ ചിത്രത്തിന് കമന്റ് നൽകിയിട്ടുണ്ട്. ഈ കമന്റാണ് ഇരുവരും ഒന്നിച്ചുണ്ടെന്നുള്ള വാർത്ത പുറത്തുവരാൻ കാരണമായത്.

കൊഹ്‌ലിയും ധോണിയും അടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയാണ് സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. അജിങ്ക്യ രഹാെനയാണ് ടീമിനെ നയിക്കുന്നത്.