ന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും സുഹൃത്തും നടിയുമായ അനുഷ്‌ക ശർമയുടെയും വിവാഹം ഈ മാസം നടക്കുമെന്ന കുറച്ച് ദിവസങ്ങളായി വാർത്ത പ്രചരിക്കുകയാണ്. ഈ മാസം 12ന് ഇറ്റലിയിലെ മിലാനിൽ വച്ച് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് വാർത്ത. ഈ വാർത്തയ്ക്ക് പിന്നാല അനുഷ്‌കയും കുടുംബവും മുംബൈ വിട്ടെന്നും വിവാഹ ഒരുക്കത്തിനായാണ് കുടുംബത്തിനൊപ്പം നടി പറന്നതെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.

മുംബൈ ഛത്രപതി ശിവാജി ടെർമിനലിൽ നിന്നും മാതാപിതാക്കൾക്കൊപ്പം സഹോദരനു മൊപ്പം രഹസ്യമായി വിമാനത്താവളത്തിൽ എത്തിയെങ്കിലും ഇവർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്.ഉടൻ തന്നെ കോഹ്ലിയും ബന്ധപ്പെട്ടവരും ഇറ്റലിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

സ്‌കൂൾ കാലഘട്ടത്ത് കോഹ്ലിയുടെ പരിശീലകനായ രാജ്കുമാർ ശർമ്മ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കോഹ്ലിയുടെ വിവാഹ തിയതിയിലാണ് ഇദ്ദേഹം അവധിക്കായി അപേക്ഷ നൽകിയിരിക്കുന്നത്.രാജ്കുമാർ ശർമ്മയെ കൂടാതെ കോഹ്ലിയുടെ അടുത്ത സുഹൃത്തുക്കളിൽ പലരും ഇറ്റലിക്ക് പോകും. ഇവർ ടിക്കറ്റ് ബുക്ക് ചെയ്തതായും റിപ്പോർട്ടുണ്ട്. അതേസമയം, ഇന്ത്യൻ ടീമിലെ താരങ്ങൾ വിവാഹത്തിൽ പെങ്കെടുക്കില്ല. ഇവർക്കായി ഇന്ത്യയിൽ വിരുന്നൊരുക്കാനാണ് കോഹ്ലിയുടെയും അനുഷ്‌കയുടെയും തീരുമാനം.

എന്നാൽ വാർത്ത വ്യാജമെന്ന് അനുഷ്‌കയുടെ ബന്ധു പറയുന്നത്. അങ്ങനെയൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നാണ് മാനേജർ കൂടിയായ മോണിക്ക ഭട്ടാചാര്യ അറിയിച്ചത്. ഇപ്പോഴൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് മോണിക്ക പറയുന്നത്.

കഴിഞ്ഞ നാലു വർഷത്തിലേറെയായി അനുഷ്‌കയും കോഹ്ലിയും തമ്മിൽ പ്രണയത്തി ലായിരുന്നു. തന്റെ ട്വിറ്ററിൽ അനുഷകയെ കവർ ചിത്രമാക്കിയാണ് കോഹ്ലി പ്രണയം ലോകത്തോട് വിളിച്ചു പറഞ്ഞത്. ഒരു പരസ്യത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായപ്പോഴെല്ലാം കൂടെനിന്നത് അനുഷ്‌കയാണെന്ന് കോഹ്ലി തുറന്നു പറഞ്ഞിരുന്നു. നിലവിൽ തങ്ങളുടെ പ്രോജക്ടുകളുമായി തിരക്കിലായ ഇരുവരും ഏത് പൊതുചടങ്ങിലും ഒന്നിച്ചാണ് വരാറ്.

സഹീർഖാൻ സാഗരിക വിവാഹ റിസപ്ഷനിൽ ഇരുവരും ഒന്നിച്ച് നൃത്തം വച്ചത് ഏറെ വൈറലായി മാറിയിരുന്നു. വിവാഹ വാർത്തയോട് ഇരു താരങ്ങളും നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ ഡിസംബർ 10 മുതൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും കോഹ്ലി വിട്ടുനിന്നതും, അണ്ടർ 23 സി കെ നായിഡു ടൂർണമെന്റിൽ നിന്നും ഡൽഹിയുടെ കോച്ച് രാജ്കുമാർ ശർമ പിന്മാറിയതും വിവാഹവാർത്തയ്ക്ക് സാധുത വർദ്ധിപ്പിച്ചിരുന്നു.