- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ് തിരക്കുകൾക്ക് അവധി നല്കി അനുഷ്‌ക; ശ്രീലങ്കൻ പരമ്പരയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി കോഹ് ലി; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബോളിവുഡ് സുന്ദരിയും തമ്മിലുള്ള വിവാഹം ഡിസംബറിലെന്ന് റിപ്പോർട്ട്
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹം ഡിസംബറിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇരുവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തിൽ സൂചനകൾ നൽകിയത്. വിരാട് കോഹ് ലി തനിക്ക് അവധി വേണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനിടെ കാമുകിയുമായ അനുഷ്‌ക ശർമ ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റിവെച്ചിരിക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ വിവാഹം ഡിസംബറിലാണെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലുംവിവാഹത്തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതേസമയം, വിവാഹം സംബന്ധിച്ച വിവരത്തിൽ കോഹ്ലിയോ അനുഷ്‌കയോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ, വ്യക്തിപരമായ ചില തിരക്കുകൾ ഉണ്ടെന്നും അതിനാൽ വിശ്രമം വേണമെന്നും വിരാട് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അനുഷ്‌കയും കോഹ്‌ലിയും തമ്മിൽ പ്രണയത്തിലാണ്. ഇടയ്ക്ക് ബന്ധം തകർന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് കോഹ്‌ലി തന്നെ മുൻകൈ എടുത്ത് പ്രണയത്തെ പഴയ ട
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹം ഡിസംബറിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇരുവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തിൽ സൂചനകൾ നൽകിയത്.
വിരാട് കോഹ് ലി തനിക്ക് അവധി വേണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനിടെ കാമുകിയുമായ അനുഷ്‌ക ശർമ ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റിവെച്ചിരിക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ വിവാഹം ഡിസംബറിലാണെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലുംവിവാഹത്തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.
അതേസമയം, വിവാഹം സംബന്ധിച്ച വിവരത്തിൽ കോഹ്ലിയോ അനുഷ്‌കയോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ, വ്യക്തിപരമായ ചില തിരക്കുകൾ ഉണ്ടെന്നും അതിനാൽ വിശ്രമം വേണമെന്നും വിരാട് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി അനുഷ്‌കയും കോഹ്‌ലിയും തമ്മിൽ പ്രണയത്തിലാണ്. ഇടയ്ക്ക് ബന്ധം തകർന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് കോഹ്‌ലി തന്നെ മുൻകൈ എടുത്ത് പ്രണയത്തെ പഴയ ട്രാക്കിലെത്തിക്കുകയായിരുന്നു.