- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ കളിയാക്കിക്കോളൂ; പക്ഷേ, അനുഷ്‌കയെ വെറുതെ വിടൂ': സോഷ്യൽ മീഡിയയുടെ അനുഷ്‌ക ട്രോളിനെതിരെ കടുത്ത പ്രതികരണവുമായി വിരാട് കോഹ്ലി
മുംബൈ: ലോക ട്വന്റി ട്വന്റിയിൽ ഓസ്‌ട്രേലിയയെ ഇന്ത്യ തകർത്തത് ഉപനായകൻ വിരാട് കൊഹ്‌ലിയുടെ മികവിലാണ്. ഒറ്റയാൻ പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിച്ചതു മുതൽ വാർത്താ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുകയാണ് താരം. എന്നാൽ മുൻ കാമുകിയും ബോളിവുഡ് നായികയുമായ അനുഷ്‌ക ശർമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ചില അഭിപ്രായപ്രകടനങ്ങൾ കൊഹ്‌ലിയെ രോഷാകുലനാക്കിയിരിക്കുകയാണ്. മത്സരത്തിന് ശേഷം അനുഷ്‌ക ശർമ്മയെ ട്രോളുന്നവർക്കാണ് കോഹ്ലി ട്വിറ്ററിലൂടെ മറുപടി നൽകുന്നത്. അനുഷ്‌ക ഉപേക്ഷിച്ചതോടെയാണ് കോഹ്ലി ഫോമിൽ ആയതെന്നാണു ട്രോളന്മാർ പറയുന്നത്. കോഹ്ലിയെ തിരികെ ഇന്ത്യൻ ക്രിക്കറ്റിനു വിട്ടുനൽകിയതിന് അനുഷ്‌കയ്ക്ക് ഇന്ത്യൻ ആരാധകരുടെ നന്ദി എന്നിങ്ങനെയും ട്രോളുകൾ ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതിനെതിരെയാണ് ഷെയിം എന്ന ഫോട്ടോ അടക്കം കോഹ്ലി ട്വീറ്റ് ചെയ്തിരിക്കുന്നത്. അനുഷ്‌ക എപ്പോഴും തന്നോട് നന്നായി മാത്രമേ പെരുമാറിയിട്ടുള്ളുവെന്നു കോഹ്ലി പറയുന്നു. തനിക്ക് പോസിറ്റീവ് എനർജി മാത്രം നൽകിയിട്ടുള്ള അനുഷ്‌കയെ ഇത്
മുംബൈ: ലോക ട്വന്റി ട്വന്റിയിൽ ഓസ്‌ട്രേലിയയെ ഇന്ത്യ തകർത്തത് ഉപനായകൻ വിരാട് കൊഹ്‌ലിയുടെ മികവിലാണ്. ഒറ്റയാൻ പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിച്ചതു മുതൽ വാർത്താ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുകയാണ് താരം.
എന്നാൽ മുൻ കാമുകിയും ബോളിവുഡ് നായികയുമായ അനുഷ്‌ക ശർമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ചില അഭിപ്രായപ്രകടനങ്ങൾ കൊഹ്‌ലിയെ രോഷാകുലനാക്കിയിരിക്കുകയാണ്.
മത്സരത്തിന് ശേഷം അനുഷ്‌ക ശർമ്മയെ ട്രോളുന്നവർക്കാണ് കോഹ്ലി ട്വിറ്ററിലൂടെ മറുപടി നൽകുന്നത്. അനുഷ്‌ക ഉപേക്ഷിച്ചതോടെയാണ് കോഹ്ലി ഫോമിൽ ആയതെന്നാണു ട്രോളന്മാർ പറയുന്നത്. കോഹ്ലിയെ തിരികെ ഇന്ത്യൻ ക്രിക്കറ്റിനു വിട്ടുനൽകിയതിന് അനുഷ്‌കയ്ക്ക് ഇന്ത്യൻ ആരാധകരുടെ നന്ദി എന്നിങ്ങനെയും ട്രോളുകൾ ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
അതിനെതിരെയാണ് ഷെയിം എന്ന ഫോട്ടോ അടക്കം കോഹ്ലി ട്വീറ്റ് ചെയ്തിരിക്കുന്നത്. അനുഷ്‌ക എപ്പോഴും തന്നോട് നന്നായി മാത്രമേ പെരുമാറിയിട്ടുള്ളുവെന്നു കോഹ്ലി പറയുന്നു. തനിക്ക് പോസിറ്റീവ് എനർജി മാത്രം നൽകിയിട്ടുള്ള അനുഷ്‌കയെ ഇത്തരത്തിൽ അപമാനിക്കുന്നതിനെതിരേയാണ് കോഹ്ലി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇരുവരും പിരിഞ്ഞതിനു ശേഷവും കൊഹ്ലിയുടെ മികച്ച ഇന്നിങ്‌സുകളെ അഭിനന്ദിച്ച് അനുഷ്‌ക സന്ദേശമയച്ചിരുന്നു.
Shame on people for trolling @AnushkaSharma non-stop. Have some compassion. She has always only given me positivity pic.twitter.com/OBIMA2EZKu
- Virat Kohli (@imVkohli) March 28, 2016