ശ്രീലങ്കൻ പരട്യനം നടത്തുന്ന ഇന്ത്യൻ ടീമിനും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം അനു്ഷ്‌കയും സിനിമയിലെ തിരക്കുകൾ ഇടവേള നല്കി എത്തിയിരിക്കുകയാണ്. വിരാട് കോലിയെ കാണാൻ വേണ്ടിയാണ് നടി ശ്രീലങ്കയിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിവാഹിതരായ ഇന്ത്യൻ ടീമംഗങ്ങൾ എല്ലാവരും തന്നെ കുടുംബസമേതമാണ് ശ്രീലങ്കയിൽ എത്തിയത്.

എന്നാൽ ലങ്കയിലെത്തിയ അനുഷ്‌ക പക്ഷേ, മുഴുവൻ സമയവും കോലിക്കൊപ്പവും അല്ലാതെയും ശ്രീലങ്കയിലെ പുത്തൻ കാഴ്ചകൾ കണ്ട് സമയം ചിലവഴിക്കുകയാണ്.
കഴിഞ്ഞ ദിവസം വിരാട് കോലി ഫാൻസ് ക്ലബ്ബ് ഫോട്ടോ ഷെയറിങ് നെറ്റ് വർക്കായ ഇൻസ്റ്റഗ്രാമിൽ കോലിയും അനുഷ്‌കയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. ഇത് വൈറലാകുകയും ചെയ്തു.

ഇതിനൊപ്പം പിന്നവാല എലിഫന്റ് ഓർഫനേജിലും അനുഷക എത്തി. അവിടുത്തെ ആനകൾക്കൊപ്പം ഒരു ദിവസം ചെലവഴിച്ച താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാനും മറന്നില്ല.

കഴിഞ്ഞ ഒരു മാസത്തോളമായി വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീം ശ്രീലങ്കയിൽ പര്യടനത്തിലാണ്. മൂന്ന് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യമത്സരം ജയിച്ചിരുന്നു.